Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 2:08 pm
  • 28th March, 2026
  • Broken Clouds
32.82°C32.82°C
  • Humidity: 52 %
  • Wind: 4.6 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ അന്വേഷണം പൂര്‍ത്തിയായെന്നുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.മദ്രാസ് ഹൈക്കോടതി റിട്ട. ജഡ്ജി അറുമുഖ സ്വാമിയുടെ നേതൃത്വത്തിലുള്ള കമ്മിഷനാണ് അന്വേഷണം നടത്തുന്നത്.  അന്തിമ റിപ്പോർട്ട് ജൂൺ 24നകം സർക്കാരിന് സമർപ്പിക്കാനാണു നീക്കം. ജയലളിതയുടെ മരണം സംബന്ധിച്ച് ഉയർന്ന ആരോപണങ്ങളെ തുടർന്ന് 2017 സെപ്റ്റംബർ 25നാണ് അന്നത്തെ സർക്കാർ കമ്മിഷനെ നിയോഗിച്ചത്. ഒ.പനീർസെൽവം, വി.കെ.ശശികല, ശശികലയുടെ ബന്ധുക്കൾ, പോയസ് ഗാർഡൻ ജീവനക്കാർ, ഐഎഎസ്, ഐപിഎസ് ഓഫിസർമാർ,അപ്പോളോ ആശുപത്രിയിലെ ഡോക്ടർമാർ, ജീവനക്കാർ തുടങ്ങി 159 പേരിൽ നിന്നു വിവിധ ഘട്ടങ്ങളിലായി മൊഴിയെടുത്തിരുന്നു. ചൊവ്വാഴ്ച എ.ഐ.എ.ഡി.എം.കെ മുന്‍ വക്താവ് പുകഴേന്തിയില്‍നിന്ന് അവസാനമായി മൊഴിയെടുത്തതോടെ ചോദ്യംചെയ്തവര്‍ 159 ആയി. അന്വേഷണം പൂര്‍ത്തിയായതായും റിപ്പോര്‍ട്ട് തയ്യാറാക്കല്‍ തുടങ്ങിയതായും കമ്മിഷന്‍ വൃത്തങ്ങള്‍ അറിയിച്ചു.അപ്പോളോ ആശുപത്രയിൽ ചികിത്സയിൽ ഇരിക്കെയാണ് ജയലളിത മരിച്ചത്. ആശുപത്രിയിലെ അവസാന ദിനങ്ങളെക്കുറിച്ച് സംശയകരമായ വാർത്തകൾ ഉയർന്ന സാഹചര്യത്തിലാണ് തമിഴ്നാട് സർക്കാർ അന്വേഷണ കമ്മീഷനെ നിയോഗിച്ചത്. അന്വേഷണ കമ്മിഷനെതിരെ അപ്പോളോ ആശുപത്രി നേരത്തെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ അന്വേഷണവുമായി കമ്മീഷന് മുന്നോട്ട് പോകാമെന്നായിരുന്നു മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടത്. ഹൈക്കോടതി നടപടിക്കെതിരെയാണ് അപ്പോളോ ആശുപത്രി അധികൃതർ സുപ്രീംകോടതിയെ സമീപിച്ചത്.പോയസ്ഗാര്‍ഡനിലെ വസതിയില്‍ ജയലളിതയെ ആരോ തള്ളിയിട്ടുവെന്നും തുടര്‍ന്നാണ് അപ്പോളോ ആശുപത്രിയില്‍ എത്തിച്ചതെന്നും ആരോപണമുണ്ടായിരുന്നു. ജയലളിതയോടൊപ്പം ആശുപത്രിയില്‍ ഒപ്പമുണ്ടായിരുന്നത് ശശികലയായിരുന്നു. ശൗചാലയത്തില്‍ വീണ ജയലളിതയെ ആശുപത്രിയിലെത്തിച്ചത് താനാണെന്ന് ശശികല വ്യക്തമാക്കിയിരുന്നു. പനിയും നിര്‍ജലീകരണവും മൂലം 2016 സെപ്റ്റംബര്‍ 22-നാണ് ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡിസംബര്‍ അഞ്ചിന് മരിച്ചു.തമിഴ്നാട് ആരോഗ്യ വകുപ്പ് സെക്രട്ടറി ജെ രാധാകൃഷ്ണനും അപ്പോളോ ആശുപത്രി അധികൃതരും തമ്മിൽ നടത്തിയ ഗൂഢാലോചനയുടെ ഫലമായി ജയലളിതയ്ക്ക് മോശം ചികിത്സയാണ് നൽകിയതെന്നായിരുന്നു അന്വേഷണ കമ്മീഷന്റെ ആരോപണം. ജയലളിത ചികിത്സയിലിരിക്കെ തമിഴ്നാട് ചീഫ് സെക്രട്ടറിയായിരുന്ന രാമ മോഹന റാവുവിനെതിരേയും അന്വേഷണ കമ്മീഷൻ ആരോപണം ഉന്നയിച്ചിരുന്നു. രാമ മോഹന റാവു തെറ്റായ തെളിവുകൾ ഹാജരാക്കിയെന്നാണ് ഉദ്യോഗസ്ഥരുടെ ആരോപണം. കൂടാതെ ജയലളിതയെ വിദേശത്തേക്ക് ചികിത്സയ്ക്കായി കൊണ്ടുപോകുന്നതിനെ ചീഫ് സെക്രട്ടറി എതിർത്തുവെന്നും അന്വേഷണ കമ്മീഷൻ ആരോപിച്ചിരുന്നു.അണ്ണാ ഡിഎംകെ ഇന്നും ഏറെ വിമര്‍ശനം നേരിടുന്ന ഒന്നാണ് തമിഴ് മക്കളുടെ അമ്മയുടെ മരണത്തിന് കാരണം കണ്ടെത്താനാവാതെ പോകുന്നത്. മരണം സംബന്ധിച്ച ദുരൂഹതകളുടെ ചുരുള്‍ ഉടന്‍ അഴിക്കുമെന്ന് ഉറപ്പിച്ചാണ് ജയയുടെ മരണം അന്വേഷിക്കുന്ന ജസ്റ്റിസ് സ്വാമി കമ്മീഷന്‍ മുന്നോട്ട് പോകുന്നത്. എംയിസിലെ വിദഗ്ധ ഡോക്ടര്‍മാര്‍ അടക്കം അന്വേഷണത്തിന് എത്തിയതോടെ അന്വേഷണം കൂടുതല്‍ ഗൗരവമായി. കുറച്ചു പേരില്‍ നിന്നും മൊഴി എടുക്കുന്നതോടെ അന്വേഷണം പൂര്‍ത്തിയാക്കി അന്തിമ റിപ്പോര്‍ട്ട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ കയ്യിലെത്തും എന്നാണ് റിപ്പോര്‍ട്ട്. അതോടെ വര്‍ഷങ്ങളായി തമിഴ്നാട്ടുകാര്‍ കാത്തിരുന്ന ചോദ്യത്തിന് ഉത്തരം ലഭിച്ചേക്കും എന്നാണ് പ്രതീക്ഷ.

Readers Comment

Add a Comment