Forecast Weather using OpenWeatherMap with PHP

Kerala

  • Friday 5:22 pm
  • 15th May, 2026
  • Light Rain
31.82°C31.82°C
  • Humidity: 93 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നടിയെ ആക്രമിച്ച കേസില്‍ രഹസ്യവിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്ന്‌ കോടതി വ്യക്തമാക്കിയിരിക്കുകയാണ്. 'എ' ഡയറി രഹസ്യ രേഖയല്ല. ഇത് കോടതിയിൽ ദിനം പ്രതി നടക്കുന്ന കാര്യങ്ങൾ രേഖപ്പെടുത്തുന്നതാണ്. അത് ബഞ്ച് ക്ലർക്കാണ് തയ്യാറാക്കുന്നത്. രേഖകൾ ചോർന്നതിന് ജീവനക്കാർക്കെതിരെ തെളിവ് ഹാജരാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. രണ്ടു രേഖകള്‍ കണ്ടെത്തിയെന്ന പ്രോസിക്യുഷന്റ വാദത്തിനു മറുപടിയായയാണ്‌ കോടതി നടപടികള്‍ രേഖപ്പെടുത്തുന്ന എ ഡയറി രഹസ്യരേഖയല്ലെന്നു കോടതി ചൂണ്ടിക്കാട്ടിയത്‌. കോടതിയിലെ ചില രഹസ്യരേഖകൾ ദിലീപിന്‍റെ ഫോണില്‍ നിന്ന് കണ്ടെത്തിയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞത്. ഇത് സംബന്ധിച്ച് കോടതി ജീവനക്കാരെ ചോദ്യംചെയ്യണമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. ഈ കേസാണ് ഇന്ന് വിചാരണ കോടതി പരിഗണിച്ചത്. ഇത് പരിഗണിക്കുമ്പോഴാണ് എന്ത് രേഖകൾ സംബന്ധിച്ചാണ് അന്വേഷണം നടക്കുന്നതെന്ന് വ്യക്തത വരുത്തണം എന്ന് കോടതി ആവശ്യപ്പെട്ടത്.എന്ത് രേഖയാണ് ദിലീപിൻറെ ഫോണിൽ നിന്ന് കണ്ടെത്തിയത് എന്നത് സംബന്ധിച്ച് വ്യക്തത വരുത്താൻ കോടതി പ്രോസിക്യൂട്ടറോട് ആവശ്യപ്പെട്ടു. കേസിന്‍റെ അന്നന്നുള്ള വിശദാംശങ്ങൾ രേഖപ്പെടുത്തുന്ന എ ഡയറി പൊതു ഡോക്യുമെന്‍റാണ്. മറ്റൊന്ന് കോടതി ഉത്തരവിൻറെ ജഡ്ജ് ഒപ്പിട്ട രണ്ട് പേജുകളാണ്. മറ്റൊന്ന്‌ നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ പെന്‍ഡ്രൈവ്‌ പരിശോധനയ്‌ക്കായി ചണ്ഡീഗഢ്‌ ഫോറന്‍സിക്‌ ലാബിലേക്ക്‌ അയയ്‌ക്കുന്നതിന്റെ ചെലവ്‌ ദിലീപ്‌ വഹിക്കണമെന്നുള്ള ഉത്തരവാണ്‌. ഈ ഉത്തരവ്‌ രഹസ്യരേഖയല്ലെന്നും കോടതി വ്യക്‌തമാക്കി. ഇത്‌ രണ്ടും രഹസ്യരേഖയല്ലെന്നും പൊതുജനങ്ങള്‍ക്ക്‌ ലഭിക്കുന്നതാണെന്നും കോടതി വ്യക്‌തമാക്കി. ഈ രണ്ടു രേഖകളുടെയും പകര്‍പ്പ്‌ പ്രതിഭാഗം അഭിഭാഷകര്‍ നല്‍കിയ അപേക്ഷയില്‍ നല്‍കിയിട്ടുള്ളതാണെന്നും കോടതി വ്യക്‌തമാക്കി. ഇതിന്റെയൊക്കെ അടിസ്‌ഥാനത്തില്‍ കോടതി ജിവനക്കാരെ ചോദ്യം ചെയ്യാന്‍ പോലീസിന്‌ അധികാരമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അതേസമയം നടിയെ ആക്രമിച്ച കേസിനെ തന്റെ സ്ഥാനമാറ്റം ബാധിക്കില്ലെന്ന് ട്രാൻസ്പോർട് കമ്മീഷണറായി ചുമതലയേറ്റ എസ് ശ്രീജിത്ത് പ്രതികരിക്കുകയുണ്ടായി.  ക്രൈം ബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്നുള്ള തന്റെ മാറ്റം അന്വേഷണത്തെ ബാധിക്കില്ല. അത്തരം വാദങ്ങൾ ഉയർത്തി കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കരുതെന്നും അദ്ദേഹം പറഞ്ഞു.താനിപ്പോൾ ഏറ്റെടുത്തിരിക്കുന്നത് ഉത്തരവാദിത്വമുള്ള ജോലിയാണ്. തന്റെ സ്ഥാനമാറ്റവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ല. കേസിൽ തുടരന്വേഷണം പ്രഖ്യാപിച്ചത് സർക്കാരാണ്. അന്വേഷണ സംഘത്തെ തീരുമാനിച്ചതും സർക്കാരാണ്. ബാഹ്യപ്രേരണ ഉണ്ടോയെന്ന സംശയം ബലിശമാണ്. ബാഹ്യ പ്രേരണ ഉണ്ടായിരുന്നെങ്കിൽ ഇത്രത്തോളം അന്വേഷണം നടക്കുമോ? താൻ അന്വേഷണത്തിന്റെ മുഖം മാത്രമായിരുന്നുവെന്നും അദ്ദേഹം ട്രാൻസ്പോർട് കമ്മീഷണറായി ചുമതലയേറ്റ ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.പൊലീസിൽ ആരും ഒറ്റയ്ക്ക് പണിയെടുക്കുന്നില്ലെന്ന് എസ് ശ്രീജിത്ത് പറഞ്ഞു. കേസന്വേഷണം തുടർച്ചയായ കാര്യമാണ്. ഒരുപാട് പേർ പോലീസ് സേനയിൽ ഉണ്ട്. അന്വേഷണ സംഘത്തിന് ഒരു മാറ്റവുമില്ല. താൻ മാറിയെന്ന് വിചാരിച്ചു അന്വേഷണത്തെ ബാധിക്കില്ല. തന്നെക്കാൾ മിടുക്കനാണ് നിലവിലെ മേധാവി. താൻ മാത്രമായി ഒന്നും ചെയ്തിട്ടില്ല. അന്വേഷണ ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കരുത്. രണ്ട് കേസിലും ഒരുപാട് വിവാദങ്ങൾ ഉണ്ടായിട്ടുണ്ട്. അതൊന്നും അന്വേഷണത്തെ ബാധിച്ചിട്ടില്ല. ഇത്രത്തോളം മാനം തന്റെ സ്ഥാനമാറ്റത്തിന് കൊടുക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

Readers Comment

Add a Comment