Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 9:34 am
  • 31st May, 2026
  • Overcast Clouds
28.82°C28.82°C
  • Humidity: 86 %
  • Wind: 0.92 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംസ്ഥാനത്തെ പൊലീസ് ഉന്നത പദവിയിൽ വൻ അഴിച്ചു പണി.ക്രൈം ബ്രാഞ്ച് മേധാവിയെയും വിജിലന്‍സ് ഡയറക്ടറെയും ജയില്‍ മേധാവിയെയും ട്രാന്‍സ്‌പോര്‍ട് കമ്മീഷണറെയും മാറ്റി.  വിജിലന്‍സ്‌ ഡയറകടര്‍ സ്‌ഥാനത്തുനിന്നും സുധേഷ്‌കുമാറിനെ നീക്കി. ദിലീപ്‌ കേസ്‌ അന്വേഷണത്തിന്‌ നേതൃത്വം നല്‍കിയിരുന്ന എ.ഡി.ജി.പി എസ്‌. ശ്രീജിത്തിനെയും മാറ്റിക്കൊണ്ടാണ്  പോലീസിന്റെ തലപ്പത്ത്‌ അഴിച്ചുപണി നടത്തിയിരിക്കുന്നത്. വിജലന്‍സ്‌ ഡയറക്‌ടറുടെ തസ്‌തികയ്‌ക്ക് തുല്യമായി ഒരു ഡി.ജി.പി തസ്‌തിക (ജയില്‍) സൃഷ്‌ടിച്ചുകൊണ്ടാണ്‌ സുധേഷ്‌കുമാറിനെ മാറ്റിയത്‌.വിജലന്‍സ്‌ ഡയറക്‌ടര്‍ സ്‌ഥാനത്തുനിന്നും നീക്കയ സുധേഷ്‌കുമാറിനെയാണ്‌ പുതുതായി സൃഷ്‌ടിച്ച ജയില്‍ ഡി.ജി.പി തസ്‌തികയില്‍ നിയമിച്ചിരിക്കുന്നത്‌. ട്രാന്‍സ്‌പോര്‍ട്ട്‌ കമ്മിഷണറായ എ.ഡി.ജി.പി, എം.ആര്‍. അജിത്‌കുമാറാണ്‌ പുതിയ വിജിലന്‍സ്‌ ഡയറക്‌ടര്‍. നടിയെ ആക്രമിച്ചതുള്‍പ്പെടെ നടന്‍ ദിലീപുമായി ബന്ധപ്പെട്ട കേസുകളുടെ അന്വേഷണത്തിന്‌ നേതൃത്വം നല്‍കിയിരുന്ന ക്രൈംബ്രാഞ്ച്‌ എ.ഡി.ജി.പിയായിരുന്ന എസ്‌. ശ്രീജിത്തിനെയാണ്‌ പുതിയ ട്രാന്‍സ്‌പോര്‍ട്ട്‌ കമ്മിഷണറായി നിയമിച്ചിരിക്കുന്നത്‌. സുധേഷ്‌കുമാറിനെ ജയില്‍ ഡി.ജി.പി ആയി നിയമിച്ചതിനെത്തുടര്‍ന്ന്‌ ജയിലിന്റെ ചുമതല വഹിച്ചിരുന്ന എ.ഡി.ജി.പി ഷേഖ്‌ ദര്‍വേഷ്‌ സാഹിബിനെ ശ്രീജിത്തിന്‌ പകരം ക്രൈംബ്രാഞ്ച്‌ എ.ഡി.ജി.പിയായി നിയമിക്കുകയും ചെയ്‌തു.


വിജിലന്‍സ് ഡയറക്ടര്‍ സുദേഷ് കുമാറിനെതിരെ ഡിജിപി ടോമിന്‍ തച്ചങ്കരി പരാതി നല്‍കിയിരുന്നു. പ്രമുഖ സ്വര്‍ണാഭരണ ശാലയില്‍ നിന്നും ആഭരണം വാങ്ങിയ ശേഷം കുറഞ്ഞ തുക നല്‍കിയെന്ന പരാതിയും വിജിലന്‍സ് ഡയറക്ടര്‍ക്കെതിരെയുണ്ടായിരുന്നു.എന്നാൽ, ആഭ്യന്തര സെക്രട്ടറി നടത്തിയ പ്രാഥമിക അന്വേഷണത്തിൽ പരാതി ശരിയാണെന്ന് തെളിഞ്ഞിരുന്നു. ഇതോടെ ആണ് മാറ്റം എന്ന റിപ്പോർട്ടുകളും ഉണ്ട്. അതേസമയം, നടിയെ ആക്രമിച്ച കേസ്, ഇതുമായി ബന്ധപ്പെട്ട വധ ഗൂഢാലോചന കേസ് എന്നിവ വഴിത്തിരിവിൽ എത്തി നിൽക്കുകയാണ്. ഇതിനിടെ ആണ് ക്രൈംബ്രാഞ്ച് മേധാവിയുടെ സ്ഥാന മാറ്റം. ദിലീപിന്റെ അഭിഭാഷകന് എതിരായ ചോദ്യം ചെയ്യൽ നീക്കത്തെ സംബന്ധിച്ചുള്ള പരാതികളുടെ അടിസ്ഥാനത്തിൽ ആണ് ക്രൈംബ്രാഞ്ച് മേധാവിയെ മാറ്റിയത് എന്നാണ് വിലയിരുത്തൽ.എന്നാൽ, ആഭ്യന്തര സെക്രട്ടറി നടത്തിയ പ്രാഥമിക അന്വേഷണത്തിൽ പരാതി ശരിയാണെന്ന് തെളിഞ്ഞിരുന്നു. ഇതോടെ ആണ് മാറ്റം എന്ന റിപ്പോർട്ടുകളും ഉണ്ട്.

Readers Comment

Add a Comment