Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
മഞ്ജു വാര്യരെ മദ്യപാനിയായി ചിത്രീകരിക്കുന്നതിന് വേണ്ടി അഭിഭാഷകന്‍ ദിലീപിന്റെ സഹോദരന്‍ അനൂപിനെ പരിശീലിപ്പിക്കുന്ന ഓഡിയോ ക്ലിപ്പ് മാധ്യമങ്ങളിലൂടെ പുറത്ത് വന്നിരുന്നു. ഇതിന്റെ ശബ്‌ദരേഖ പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ ഹാജരാക്കി. ദിലീപിന് ശത്രുക്കള്‍ ഉണ്ട് എന്ന് കോടതിയില്‍ പറയണം. ശ്രീകുമാര്‍ മേനോനും ലിബര്‍ട്ടി ബഷീറും ശത്രുവാണെന്ന് പറയണം. മറ്റൊരാളും മഞ്ജു വാര്യരും തമ്മില്‍ അടുപ്പമുണ്ടെന്ന് പറയണം എന്നതടക്കമുള്ള കാര്യങ്ങള്‍ അനൂപിനോട് അഭിഭാഷകന്‍ പറയുന്നത് ശബ്ദരേഖയിലുണ്ട്. മഞ്ജുവും ദിലീപും തമ്മില്‍ നൃത്തപരിപാടികളുടെ പേരില്‍ വഴക്ക് പതിവായിരുന്നു. മഞ്ജു മദ്യപിക്കും എന്നും കോടതിയില്‍ പറയണമെന്നും അഭിഭാഷകന്‍ അനൂപിനെ പറഞ്ഞു പഠിപ്പിക്കുന്നുണ്ട്. അഭിഭാഷകനായ ഫിലിപ്പാണ് അനൂപിനെ മൊഴി പറഞ്ഞ് പഠിപ്പിക്കുന്നത്. മഞ്ജു സാമ്പത്തിക വരുമാനത്തിനാണ് താത്പര്യം കാണിച്ചിരുന്നത് എന്നിവ കൃത്യമായി പറയണമെന്ന് അഭിഭാഷകന്‍ അനൂപിനോട് പറയുന്നു. മഞ്ജുവിനെ ഏറ്റവും കൂടുതല്‍ സപ്പോര്‍ട്ട് ചെയ്തിരുന്നതും ചേട്ടനാണെന്ന് അന്വേഷണ സംഘത്തെ ബോധ്യപ്പെടുത്തണമെന്നും അല്ലെങ്കില്‍ കേസില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടാകുമെന്നും അഭിഭാഷകന്‍ പറഞ്ഞു. മഞ്ജുവിന്റെ ചില പിടിവാശികളാണ് ബന്ധം വേര്‍പ്പെടുത്താന്‍ കാരണമെന്ന് പറയണമെന്നും അനൂപിനെ പറഞ്ഞ് പഠിപ്പിച്ച് പരിശീലിപ്പിക്കുന്നതാണ് ഓഡിയോ. ചാലക്കുടിയിലെ ദിലീപിന്റെ തിയേറ്റര്‍ ഇരിക്കുന്ന സ്‌ഥലം സംബന്ധിച്ചും അഭിഭാഷകന്‍ സംസാരിക്കുന്നുണ്ട്. എന്നാല്‍, ഇത് എന്തിനെക്കുറിച്ചാണെന്ന് വ്യക്‌തതയില്ല. മറ്റൊന്നു ഡ്രൈവര്‍ അപ്പുണ്ണിയെക്കുറിച്ചാണ്.അപ്പുണ്ണി ദിലീപിന്റെ സന്തത സഹചാരിയല്ലെന്ന് നിലപാടെടുക്കണമെന്നാണ് പറയുന്നത്. കേസുമായി ബന്ധപ്പെട്ടു പറഞ്ഞാല്‍, പള്‍സര്‍ സുനിയുമായുള്ള കത്തിടപാടുകള്‍ക്കും മറ്റും ഇടനിലനിന്നത് അപ്പുണ്ണിയായിരുന്നു. ഇതൊക്കെത്തന്നെ പ്രോസിക്യൂഷന്‍ ഹാജരാക്കിയത് ദിലീപ് സാക്ഷികളെ സ്വാധിനിക്കുന്നുവെന്നു തെളിയിക്കാനാണ്. കേസില്‍ വിചാരണ അട്ടിമറിച്ചതിന്റെ സുപ്രധാന തെളിവാണ് ശബ്‌ദരേഖയെന്ന് പ്രോസിക്യൂഷന്‍ വ്യക്‌തമാക്കി. നടിയെ ആക്രമിച്ച കേസില്‍ പ്രോസിക്യൂഷന്‍ സാക്ഷിയായിരുന്നു അനൂപ്.കേസില്‍ 20 സാക്ഷികള്‍ കൂറുമാറിയിട്ടുണ്ട്. ഈ സാക്ഷികള്‍ എല്ലാം സിനിമാ മേഖലയിലുള്ളവരാണ്. ഇവരെല്ലാം കൂറുമാറിയത് ദിലീപിന്റെ സ്വാധീനത്താലാണ് എന്നാണ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത്. ഏതായാലുമിപ്പോൾ മനസിലാക്കുവാൻ സാധിക്കുന്നത് നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം മേയ് 30-നകം പൂര്‍ത്തിയാക്കണമെന്നാണ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് നിര്‍ദേശിച്ചിരിക്കുന്നത് എന്നാണ്.അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്കു ചോര്‍ത്തിനല്‍കരുതെന്നും വിധിയില്‍ പറയുന്നു.മൂന്നുമാസം കൂടി നല്‍കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് തുടരന്വേഷണം നടക്കുന്നത്. അന്വേഷണം ഏപ്രില്‍ 15-നകം പൂര്‍ത്തിയാക്കണം എന്നായിരുന്നു നിര്‍ദേശം. പ്രതികളുടെ മൊബൈല്‍ ഫോണിലെ ഉള്‍പ്പെടെയുള്ള വിവരങ്ങളുടെ പരിശോധനയ്ക്ക് സമയം വേണമെന്നാവശ്യപ്പെട്ടാണ് മൂന്നുമാസംകൂടി തേടിയത്.
28.82°C








