Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 1:52 am
  • 15th August, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 94 %
  • Wind: 0.83 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വധഗൂഢാലോചനാ കേസ് റദ്ദാക്കണമെന്ന ദിലീപിന്റെ ഹർജി തള്ളിയിരിക്കുകയാണ് ഹൈക്കോടതി. ഇത് കനത്ത തിരിച്ചടിയാണ് ദിലീപിന് നൽകിയിരിക്കുന്നത്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിലെ അന്വേഷണവുമായി കേരളാ പൊലീസിന് ഇനി മുന്നോട്ട് പോകാം. ജസ്റ്റിസ് സിയാദ് റഹ്‌മാനാണ് വിധി പറഞ്ഞത്. കേസിൽ അന്വേഷണം നടത്താൻ കൂടുതൽ സമയം അനുവദിക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യത്തെ എതിർത്ത് ദിലീപ് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. വ്യാജ തെളിവുണ്ടാക്കാനാണ് സമയം കൂടുതൽ ചോദിക്കുന്നതെന്നും ദിലീപ് സത്യവാങ്മൂലത്തിൽ അറിയിച്ചിരുന്നു. കാവ്യയെയും അനൂപ്, സുരാജ് എന്നിവരെയും ചോദ്യം ചെയ്യാനുള്ള നടപടി ആരംഭിച്ചു കഴിഞ്ഞു. ഇനിയും തുടരന്വേഷണത്തിന് മൂന്ന് മാസം സമയമെന്നത് അനാവശ്യമാണെന്നും ദിലീപ് ഉന്നയിച്ചു.പൾസർ സുനി എഴുതിയെന്ന് പറയുന്ന കത്തിനെ പറ്റി അന്വേഷിക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യവും അംഗീകരിക്കാനാവാത്തതെന്നും ദിലീപ് വ്യക്തമാക്കി. ക്രൈംബ്രാഞ്ച് തനിക്കെതിരെ ഗൂഢാലോചന നടത്തുകയാണ്. പൊലീസ് ഉദ്യോഗസ്ഥർ കെട്ടിച്ചമച്ച കേസാണിത്. അതുകൊണ്ട് തന്നെ അന്വേഷണം സി.ബി.ഐക്ക് വിടണമെന്നും ദിലീപ് ആവശ്യപ്പെട്ടിരുന്നു. ദിലീപിന്‍റെ ഈ ആവശ്യങ്ങളെല്ലാം ഹൈക്കോടതി തള്ളി. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപും ബന്ധുക്കളും 'പദ്മസരോവരം' എന്ന വീട്ടിലിരുന്ന് ഗൂഡാലോചന നടത്തിയെന്ന കേസിനെ കേന്ദ്രീകരിച്ചാണ് നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണവും നടക്കുന്നത്. ദിലീപും സഹോദരൻ അനൂപും അടക്കം ആറ് പ്രതികളാണ് കേസിലുള്ളത്. വധഗൂഢാലോചന കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍, പ്രോസിക്യൂഷന്‍ ഈ ആവശ്യത്തെ ശക്തമായി എതിര്‍ത്തു. തുടര്‍ന്ന് ദിലീപിനെതിരായ വിവിധ ശബ്ദരേഖകളും ഫൊറന്‍സിക് റിപ്പോര്‍ട്ടുകളും ക്രൈംബ്രാഞ്ച് കോടതിയില്‍ ഹാജരാക്കുകയും ചെയ്തിരുന്നു. അതേസമയം, കേസ് റദ്ദാക്കിയില്ലെങ്കില്‍ സി.ബി.ഐ.ക്ക് വിടണമെന്ന ശക്തമായ വാദമാണ് പ്രതിഭാഗം കോടതിയില്‍ ഉയര്‍ത്തിയത്. കേസ് സി.ബി.ഐ.യ്ക്ക് വിടാനുള്ള സാധ്യത മുന്നില്‍ക്കണ്ട് അന്വേഷണസംഘം ആലുവ മജിസ്ട്രേറ്റ് കോടതിയില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടും സമര്‍പ്പിച്ചിരുന്നു. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് അടക്കമുള്ളവര്‍ ഗൂഢാലോചന നടത്തിയെന്നാണ് കേസ്. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് പോലീസ് ദിലീപിനെതിരേ പുതിയ കേസും രജിസ്റ്റര്‍ ചെയ്തത്.

Readers Comment

Add a Comment