Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:19 am
  • 31st May, 2026
  • Overcast Clouds
29.82°C29.82°C
  • Humidity: 77 %
  • Wind: 0.22 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നാല് വര്‍ഷം മുമ്പ് കാണാതായ ജസ്‌ന മരിയ ജെയിംസിനെ കണ്ടെത്താന്‍ ഇന്റര്‍പോള്‍ വഴി 191 രാജ്യങ്ങളില്‍ യെല്ലോ നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ് സിബിഐ. ജെസ്‌നയുടെ ഫോട്ടോ, കേസിനെ സംബന്ധിച്ച വിവരങ്ങള്‍, തിരിച്ചറിയാനുള്ള അടയാളങ്ങള്‍ തുടങ്ങിയവ ഇതര രാജ്യങ്ങളിലെ ഇന്റര്‍പോളിന് കൈമാറിയിട്ടുണ്ടെന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. എന്നാല്‍ ഇതുവരെയും ഒരു സൂചനപോലും  ലഭിച്ചിട്ടില്ലെന്നാണ് വിവരം. അതിനിടെ ജെസ്‌നയെ സിറിയയില്‍ കണ്ടെത്തി എന്ന റിപ്പോർട്ടുകൾ വ്യാജമാണെന്ന് സിബിഐ അറിയിക്കുകയുണ്ടായി. ജസ്ന സിറിയയിലാണെന്ന് സിബിഐ കണ്ടെത്തിയെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരണം വന്ന പശ്ചാത്തലത്തിലാണ് സിബിഐയുടെ വിശദീകരണം വന്നത്. ഏപ്രിൽ ആദ്യവാരം ജസ്‌ന ജയിംസ് തിരോധാനക്കേസില്‍ സിബിഐ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പ്രദേശികമായിട്ടാണ് ലുക്ക്ഔട്ട് നോട്ടിസ് പുറത്തുവിട്ടിരിക്കുന്നത്.സിബിഐയുടെ തിരുവനന്തപുരം യൂണിറ്റാണ് ജസ്‌നയുടെ തിരോധാനത്തെക്കുറിച്ച് അന്വേഷിക്കുന്നത്. കേസില്‍ സംസ്ഥാനാന്തര ബന്ധങ്ങളുണ്ടെന്ന് നേരത്തെ സിബിഐ ഹൈക്കോടതിയെ അറിയിച്ചിരുന്നു. അന്വേഷണ ഏജൻസികൾ പലതും മാറി വന്നിട്ടും ഇതുവരെ ജെസ്‌നയെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. പൂനെ, ബംഗളൂരു, മുംബൈ, ചെന്നൈ,തുടങ്ങിയ സ്ഥലങ്ങളിൽ ജസ്‌നയെ കണ്ടുവെന്ന തരത്തിൽ വിവരങ്ങൾ ലഭിച്ചിരുന്നു. തുടർന്ന് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. ജസ്‌നയെ കുറിച്ച് വിവരം നൽകുന്നവർക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം ഉൾപ്പെടെ പ്രഖ്യാപിച്ചിട്ടും ഫലമുണ്ടായിട്ടില്ല. ഇതോടെ 2021 ഫെബ്രുവരിയില്‍ കേസ് സി.ബി.ഐക്ക് കൈമാറുകയായിരുന്നു. ജെസ്നയെ കണ്ടെത്താന്‍ സഹോദരന്‍ ജെയ്‌സ് ജോണ്‍ ജയിംസ് ഉള്‍പ്പെടെ നല്‍കിയ ഹര്‍ജിയില്‍ 2021 ഫെബ്രുവരി 19നാണു കോടതി കേസ് സിബിഐ അന്വേഷിക്കാന്‍ ഉത്തരവിട്ടത്. എന്നാല്‍ ഇതുവരെ ജെസ്നയെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും അന്വേഷണം വേഗത്തിലാക്കാന്‍ കോടതി ഇടപെടണമെന്നും ആവശ്യ ക്രിസ്ത്യന്‍ അസോസിയേഷന്‍ ആന്‍ഡ് അലയന്‍സ് ഫോര്‍ സോഷ്യല്‍ ആക്ഷന്‍ എന്ന സംഘനത ഹൈക്കോടതിയെ സമീപിച്ചിരുന്നു.തുടര്‍ന്ന് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ച പ്രകാരം സിബിഐ മുദ്ര വച്ച കവറില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. 2018 മാര്‍ച്ച് 22ന് ബന്ധുവീട്ടിലേക്ക് എന്ന് പറഞ്ഞായിരുന്നു ജസ്‌ന വീട്ടില്‍ നിന്ന് പോയത്. തുടര്‍ന്ന് തിരിച്ചുവരാതായതോടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ കേസെടുത്ത വെച്ചൂച്ചിറ പൊലീസാണ് ആദ്യം അന്വേഷിച്ചത്. എന്നാല്‍ ജസ്‌നയെക്കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. ഇതോടെ കേസ് അന്വേഷണം തിരുവല്ല ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘവും ഏറ്റെടുക്കുകയായിരുന്നു.ജെസ്‌നയുമായി സൗഹൃദമുണ്ടായിരുന്ന സഹപാഠിയെ പല തവണ ചോദ്യം ചെയ്തിരുന്നു. അന്വേഷണത്തില്‍ ഒരു വിവരവും ലഭിക്കാതെ വന്നോതോടെ കഴിഞ്ഞ സെപ്തംബറില്‍ എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ നിയോഗിച്ചു. പിന്നീട് ക്രൈംബ്രാഞ്ചിനും കൈമാറിയിരുന്നു.

Readers Comment

Add a Comment