Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:59 am
  • 1st October, 2026
  • Overcast Clouds
25.43°C25.43°C
  • Humidity: 91 %
  • Wind: 0.99 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

'പ്രേതബാധ അകറ്റാന്‍' ഗോമൂത്രം... തമാശയായി തോന്നുന്നുണ്ടോ ? ഈ പുതിയ കണ്ടുപിടിത്തവുമായി എത്തിയിരിക്കുന്നത് ഉത്തര്‍പ്രദേശിലെ ക്ഷീര വികസന മന്ത്രി ധരംപാല്‍ സിംഗ് ആണ്. പ്രേതബാധയ്ക്കും വാസ്തു ദോഷത്തിനും മറ്റു പ്രശ്നങ്ങള്‍ക്കും ലളിതമായ പരിഹാരം ലഭിക്കാന്‍ ഗോ മൂത്രം തളിച്ചാല്‍ മതി എന്നാണ് അദ്ദേഹം വാദിക്കുന്നത്. മീററ്റില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴായിരുന്നു മന്ത്രി ഗോമൂത്രത്തിന്‍റെ ഗുണങ്ങളെക്കുറിച്ച് വാചാലനായത്.പ്രേതബാധയേറ്റയാളുടെ ദേഹത്ത് അല്‍പം ഗോമൂത്രം തളിക്കുകയാണെങ്കില്‍ അയാളെ ബാധിച്ചിരിക്കുന്ന പ്രേതമോ ആത്മാവോ നിമിഷ നേരം കൊണ്ട് ശരീരമുപേക്ഷിച്ച് പോവുമെന്നാണ് ധരംപാല്‍ സിംഗിന്റെ കണ്ടുപിടുത്തം. കൂടാതെ വാസ്തു സംബന്ധമായ എല്ലാ ദോഷങ്ങള്‍ക്കും വീട്ടിനുള്ളില്‍ ഗോമൂത്രം തളിച്ചാല്‍ മതിയെന്നും ഇയാള്‍ പറയുന്നു. മാത്രമോ  പശുവിനെ വളര്‍ത്തുന്നതിനാല്‍ ഗുണങ്ങള്‍ മാത്രമെ ഉള്ളൂവെന്നും പശു എന്നത് സകല ദൈവങ്ങളുടെയും വാസ സ്ഥലമാണെന്നും ധരംപാല്‍ സിംഗ് പറയാൻ മറന്നില്ല. ഹിന്ദു പുരാണത്തില്‍ സമ്പത്തിന്റെയും ഐശ്വര്യത്തിന്റേയും ദേവിയായ ലക്ഷ്മി ദേവി ചാണകത്തില്‍ വസിക്കുന്നുണ്ട്. ഗോമൂത്രത്തിന് ഗംഗയുടെ അതേ ഗുണമാണുള്ളത് എന്നും പറഞ്ഞു . ഇത്രയും കാര്യങ്ങൾ മാത്രമല്ല, ചാണകം വാങ്ങാനും അത് പാചകവാതകമാക്കി മാറ്റുന്ന കമ്പനികള്‍ സ്ഥാപിക്കാനും സര്‍ക്കാര്‍ പുതിയ പദ്ധതി വിഭാവനം ചെയ്യുന്നുണ്ടെന്നും ധരംപാല്‍ സിംഗ് പറഞ്ഞു. ചാണകവും ഗോമൂത്രവും ജനങ്ങള്‍ക്ക് വില്‍ക്കാന്‍ സാധിക്കും എന്നുറപ്പാക്കല്‍ തങ്ങളുടെ ലക്ഷ്യമാണെന്നും അതിനായി പദ്ധതികള്‍ ആസൂത്രണം ചെയ്തുവരികയാണെന്നും പറഞ്ഞു. ഇതാദ്യമായല്ല ബിജെപി നേതാക്കൾ ഇങ്ങനെ പശുവിനെയും, ചാണകത്തെയും,ഗോമൂത്രത്തേയും കുറിച്ച് പറയുന്നത്. ഏറ്റവും കൂടുതലും ഇതിന്റെ പ്രധാനയത്തെ കുറിച്ച് പറഞ്ഞത് കോവിഡ് സമയത്തായിരുന്നു. ഇത്തരം പ്രസ്താവനകൾ വിവാദമാകുകയും , പല വിമർശനങ്ങൾ ഉണ്ടാവുകയും ചെയ്തിരുന്നു. ഉത്തരേന്ത്യയിൽ പശു രാഷ്ട്രീയം കാണാൻ തുടങ്ങിയിട്ട് കുറച്ചായി. ഏറെ കൗതുകമായി തോന്നുന്നത് ഇത്തരം ചില അടിസ്ഥാന രഹിതമായ കാര്യങ്ങൾ വിശ്വസിച്ച് അതുപോലെ ചെയ്യുന്ന ചില കൂട്ടരുണ്ടെന്നതാണ്.

Readers Comment

Add a Comment