Forecast Weather using OpenWeatherMap with PHP

Kerala

  • Friday 6:42 pm
  • 19th April, 2024
  • Broken Clouds
31.82°C30.95°C
  • Humidity: 78 %
  • Wind: 1.72 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ജെസ്‌ന മരിയ ജെയിംസിന്റെ തിരോധാനക്കേസില്‍ സി.ബി.ഐ. ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചുവെന്നുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. അന്വേഷണപുരോഗതി റിപ്പോര്‍ട്ട്‌ കോടതി ആവശ്യപ്പെട്ടപ്രകാരമാണു നടപടി. കോടതിയുടെ മേല്‍നോട്ടത്തിലാണ്‌ അന്വേഷണം നടക്കുന്നത്. ജെസ്‌ന ജെയിംസിനെ കേരളാ പോലീസ് കണ്ടെത്തിയതായി സിബിഐ സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് വിവരം. രണ്ടു വര്‍ഷം മുമ്പ് വരെ ജെസ്‌ന രാജ്യം വിട്ടിട്ടില്ലെന്നും മറ്റൊരു സംസ്ഥാനത്തു വിവാഹിതയായി കഴിയുന്നുണ്ടായിരുന്നുവെന്നുള്ള വിവരം സിബിഐയ്ക്ക് ലഭിച്ചിട്ടുണ്ട്.  ജെസ്‌ന താമസിച്ചിരുന്ന വീടിന്റെ സമീപത്തുള്ളവരാണ് ഇക്കാര്യം സിബിഐയെ അറിയിച്ചിരിക്കുന്നത്. ജെസ്‌ന രണ്ടു കുട്ടികളുടെ അമ്മയാണെന്നും കേരളാ പോലീസ് സംഘം അന്വേഷിച്ച് എത്തിയതോടെ ഇവര്‍ അവിടുന്ന് മുങ്ങുകയായിരുന്നുവെന്നാണ് സിബിഐയ്ക്ക് ലഭിച്ച വിവരം. കേരളാ പോലീസിന്റെ  ക്രൈംബ്രാഞ്ചാണ് ജെസ്‌നയുടെ തിരോധാനം അന്വേഷിച്ചിരുന്നത്. പെണ്‍കുട്ടി എവിടെയുണ്ടെന്ന് അറിയാമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ എ.ഡി.ജി.പി: ടോമിന്‍ ജെ. തച്ചങ്കരി വെളിപ്പെടുത്തിയിരുന്നു. എന്നാല്‍,  വെളിപ്പെടുത്താനാകില്ലെന്നും ഇദേഹം പറഞ്ഞിരുന്നു. ഇതേകാര്യം പത്തനംതിട്ട എസ്.പിയായിരുന്ന കെ.ജി. സൈമണ്‍ പറഞ്ഞിരുന്നു. പോലീസിന്റെ അനാസ്ഥയാണ് ജെസ്‌നയെ വീണ്ടും കാണാതായതിന് പിന്നിലെന്ന് സിബിഐ പറയുന്നു. ജെസ്‌നയെ രാജ്യത്തിനു പുറത്തേക്കു കടത്തിയെന്നാണു സി.ബി.ഐയുടെ നിഗമനം. വിമാന ടിക്കറ്റുകള്‍ പരിശോധിച്ചതില്‍നിന്നാണ്‌ ഇതുസംബന്ധിച്ച നിര്‍ണായകവിവരങ്ങള്‍ ലഭിച്ചത്‌. ജെസ്‌ന സ്വന്തം താത്‌പര്യപ്രകാരമാണു വിദേശത്തേക്കു കടന്നതെന്നും രണ്ട്‌ കുഞ്ഞുങ്ങളുടെ മാതാവായെന്നുമുള്ള സ്‌ഥിരീകരിക്കാത്ത വിവരം ക്രൈംബ്രാഞ്ചിനു ലഭിച്ചിരുന്നു. വിദേശത്തേക്കു കൊണ്ടുപോയവരെ സി.ബി.ഐ. തിരിച്ചറിഞ്ഞിട്ടുണ്ട്‌. വീട്ടില്‍നിന്നു കണ്ണിമലയിലെ ബാങ്ക്‌ കെട്ടിടത്തില്‍ ജെസ്‌ന എത്തിയതിന്റെ സി.സി. ടിവി ദൃശ്യങ്ങളുണ്ട്‌. ഇവിടെനിന്നു സ്വകാര്യ ബസില്‍ കയറി. ബസില്‍ തീവ്രവാദബന്ധമുള്ളവര്‍ ഉണ്ടായിരുന്നോയെന്നു സി.ബി.ഐ. പരിശോധിച്ചിരുന്നു. അന്ന്‌ ബസില്‍ യാത്രചെയ്‌ത രണ്ടുപേരെ തിരിച്ചറിഞ്ഞു. മംഗലാപുരം, ചെന്നൈ, ഗോവ, പുനെ എന്നിവിടങ്ങളിലേക്കും അന്വേഷണം നീണ്ടു.ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ സാഹചര്യത്തെളിവുകള്‍ മാത്രമാണുള്ളത്‌. അതീവരഹസ്യമായി അന്വേഷണം പുരോഗമിക്കുന്നതിനാലാണ്‌ പുരോഗതി റിപ്പോര്‍ട്ട്‌ മുദ്രവച്ച കവറില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്‌. കേസില്‍ അന്വേഷണപുരോഗതി അറിയിക്കാന്‍ തിരുവനന്തപുരം സി.ജെ.എം. കോടതി നിര്‍ദേശിച്ചിരുന്നു. കഴിഞ്ഞ 12ന് അന്വേഷണ ഉദ്യോഗസ്ഥനായ നന്ദകുമാരന്‍ നായര്‍ സമര്‍പ്പിച്ച എഫ്‌ഐആര്‍ കോടതി അംഗീകരിച്ചിട്ടുണ്ട്.

Readers Comment

Add a Comment