Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 1:49 am
  • 15th August, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 94 %
  • Wind: 0.83 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചുവെന്നുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. മോചന ദൗത്യത്തിന് സുപ്രീം കോടതി റിട്ടയർഡ് ജഡ്ജി ജസ്റ്റിസ് കുര്യൻ ജോസഫ് ഏകോപിപ്പിക്കും എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. വധശിക്ഷയിൽ നിന്ന് നിമിഷയെ രക്ഷപ്പെടുത്താൻ സേവ് നിമിഷ പ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ നടത്തുന്ന ശ്രമങ്ങൾക്കാണ്  കുര്യൻ ജോസഫ് നേതൃത്വം നൽകുക. രണ്ട് സംഘങ്ങളായാണ് മോചന ശ്രമം നടത്തുക. സർക്കാർ-സർക്കാരിതര സന്നദ്ധ സംഘടനകൾ, അന്താരാഷ്ട്ര എജൻസികൾ തുടങ്ങിയവരുടെ സഹകരണത്തോടെ നിമിഷയുടെ മോചനത്തിനായി ശ്രമിക്കും. മുന്‍നയതന്ത്ര ഉദ്യോഗസ്ഥരടക്കമുള്ളവര്‍ സംഘത്തിലുണ്ടാകും.നിമിഷ പ്രിയയെ കാണാന്‍ അമ്മയും മകളും യെമനിലേക്ക് പോകുന്നുണ്ട്. ഇവര്‍ അടക്കമുള്ള സംഘത്തിന് യെമനിലേക്ക് പോകാന്‍ അനുമതി തേടി ആക്ഷന്‍ കൗണ്‍സില്‍ വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചു. ഇവര്‍ക്കൊപ്പം സേവ് നിമിഷ പ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സിലിലെ നാല് പേരും അപേക്ഷ നല്‍കിയിട്ടുണ്ട്. മരിച്ച തലാല്‍ മുഹമ്മദിന്റെ കുടുംബത്തെ കണ്ട് നേരിട്ട് മാപ്പപേക്ഷിക്കാനാണ് നിമിഷയുടെ അമ്മയുടേയും മകളുടേയും തീരുമാനം. യെമനിലേക്ക് പോകാന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി കിട്ടിയാല്‍ ജയിലില്‍ നിമിഷ പ്രിയയെ കാണാന്‍ അമ്മക്കും മകള്‍ക്കും അവസരം ഒരുക്കാനും ശ്രമം നടക്കുന്നുണ്ട്. 2017ലാണ്‌ സഹപ്രവര്‍ത്തകനായ തലാലിനെ നിമിഷപ്രിയ കൊലപ്പെടുത്തിയെന്ന കേസ്‌ ഉണ്ടായത്‌. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യമനിലെ ജയിലിലാണ് നിമിഷപ്രിയ. നിമിഷപ്രിയയുടെ മോചനത്തില്‍ കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെട്ട് നൽകിയ അപ്പീൽ തള്ളിയിരുന്നു. കേസിൽ നയതന്ത്ര ഇടപെടലിന് കഴിയില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. കൊല്ലപ്പെട്ടയാളുടെ ബന്ധുക്കളോട് സംസാരിച്ചു ബ്ലഡ് മണി നൽകി, നിമിഷപ്രിയയുടെ ശിക്ഷയിൽ ഇളവ് നൽകാൻ വേണ്ടിയാണ് കേന്ദ്രസർക്കാരിന്‍റെ സഹായം തേടിയത്. കേന്ദ്ര സർക്കാർ നിലപാട് അറിയിച്ചതോടെ ഡൽഹി ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഹർജി തീർപ്പാക്കി. നിമിഷപ്രിയ ആക്ഷൻ കൗൺസിലാണ് ഹർജി സമർപ്പിച്ചത്. 2017 ജൂലൈ 25നാണ് യമന്‍ പൗരനായ തലാല്‍ കൊല്ലപ്പെട്ടത്. യമനില്‍ നഴ്‌സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാന്‍ സഹായ വാഗ്ദാനവുമായി വന്ന തലാല്‍, പാസ്‌പോര്‍ട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് നിമിഷപ്രിയയുടെ വാദം. യമന്‍ സ്വദേശിനിയായ സഹപ്രവര്‍ത്തകയുടെയും മറ്റൊരു യുവാവിന്‍റെയും നിര്‍ദേശപ്രകാരം തലാലിന് അമിത ഡോസ് മരുന്നു കുത്തിവച്ചതു മരണത്തിന് ഇടയാക്കുകയായിരുന്നു. കീഴ്‌ക്കോടതിയാണ് നിമിഷയ്ക്കു വധശിക്ഷ വിധിച്ചത്. കൊല്ലപ്പെട്ടയാളുടെ കുടുംബം പണം സ്വീകരിച്ച് മാപ്പ് നല്‍കിയാല്‍ നിമിഷക്ക് ജീവിതത്തിലേക്ക് മടങ്ങി വരാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ ഇതിനായി നടത്തിയ ശ്രമങ്ങള്‍ വിജയിച്ചിരുന്നില്ല. ഏതായാലുമിപ്പോൾ അപേക്ഷ പരിഗണിച്ച്‌ വിദേശകാര്യമന്ത്രാലയം കോണ്‍സല്‍ മുഖേന ജയിലധികൃതരുമായി ബന്ധപ്പെടുമെന്നാണു പ്രതീക്ഷ.

Readers Comment

Add a Comment