Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുറഞ്ഞ സാഹചര്യത്തില്‍ പ്രതിദിന കോവിഡ് കണക്കുകള്‍ പ്രസിദ്ധീകരിക്കുന്നത് അവസാനിപ്പിച്ച് സംസ്ഥാന സർക്കാർ. കോവിഡ് പ്രതിദിന കേസുകള്‍ ഗണ്യമായി കുറഞ്ഞതോടെയാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് ആരോഗ്യവകുപ്പ് എത്തിയിരിക്കുന്നത്.രണ്ട് വര്‍ഷത്തിലധികമായി നടന്നുവന്നിരുന്ന പ്രക്രിയാണ് സര്‍ക്കാര്‍ അവസാനിപ്പിച്ചിരിക്കുന്നത്. കോവിഡ് വ്യാപനം കുറഞ്ഞതോടെ നിയന്ത്രണങ്ങളില്‍ സര്‍ക്കാര്‍ ഇളവുവരുത്തി.പരിശോധനകളും കുറച്ചു. ഈ പശ്‌ചാത്തലത്തിലും കൂടിയാണ് പുതിയ തീരുമാനം.അതേസമയം, സര്‍ക്കാര്‍ തലത്തില്‍ പരിശോധനകളും കോവിഡ് കേസുകളുടെ കണക്കെടുപ്പും തുടരും. കഴിഞ്ഞ രണ്ട് വര്‍ഷക്കാലം എല്ലാ ദിവസവും വൈകിട്ട് ആറ് മണിയോടെ മുഖ്യമന്ത്രിയുടെ പ്രതിദിന വാര്‍ത്താസമ്മേളനങ്ങളിലാണ് പ്രതിദിന കൊവിഡ് കണക്കുകൾ പുറത്തു വിട്ടിരുന്നത്. പിന്നീട് അത് വാര്‍ത്താക്കുറിപ്പിലൂടെയായി. 2020 മാര്‍ച്ചിലാണ് കേരളത്തില്‍ കോവിഡ് കണക്കുകള്‍ പുറത്തുവിട്ടു തുടങ്ങിയത്. ആദ്യഘട്ടത്തില്‍ രാജ്യത്തെ തന്നെ ഏറ്റവും കുറഞ്ഞ രോഗനിരക്കായിരുന്നു കേരളത്തില്‍.ഒന്നാം തരംഗത്തില്‍ അത് കാല്‍ ലക്ഷത്തിനു മുകളിലെത്തി. നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷമുണ്ടായ കോവിഡ് തരംഗത്തില്‍ എണ്ണം 40,000 വരെ കടന്നു. ഇത് കുറഞ്ഞ് കഴിഞ്ഞദിവസം 223 ആയി. പകര്‍ച്ചവ്യാധി നിയന്ത്രണനിയമപ്രകാരം കൊവിഡ് പ്രോട്ടോക്കോൾ ലംഘനത്തിന് കേസെടുക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ അവസാനിപ്പിച്ചിരുന്നു. നിലവിൽ മാസ്ക് ധരിക്കുക എന്നതിനപ്പുറം കര്‍ശനമായ കൊവിഡ് നിയന്ത്രണങ്ങൾ നിലവിലില്ല. രണ്ടുവര്‍ഷം നീണ്ടുനിന്ന നിയന്ത്രണമാണ് പിന്‍വലിച്ചത്. മാസ്‌ക് ധരിക്കുന്നതില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം തുടരുമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.കരുതൽ ഡോസ് വാക്സീനേഷന് കേന്ദ്രസര്‍ക്കാര്‍ അനുമതി നൽകുക കൂടി ചെയ്തതിന് പിന്നാലെയാണ് പ്രതിദിന കൊവിഡ് കണക്കുകൾ പ്രസിദ്ധീകരിക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ അവസാനിപ്പിക്കുന്നത്. വാക്സീനേഷൻ നൂറ് ശതമാനം ആയപ്പോൾ തന്നെ കൊവിഡ് പ്രതിദിന കണക്കുകൾ പ്രസിദ്ധീകരിക്കുന്നത് അവസാനിപ്പിക്കുമെന്ന് സൂചനയുണ്ടായിരുന്നു.
31.82°C








