Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഓശാനദിനത്തിൽ ഇന്നലെ എറണാകുളം ബസിലിക്കയിൽ ലാത്തിയേന്തിയ പോലീസുകാരും കുരുത്തോലയേന്തിയ മൊണ്ണവിശ്വാസികളും സംയുക്തമായി ഭൂമാഫിയാ ബിഷപ്പുമാരുടെ മുഖ്യ കാർമികത്വത്തിൽ നടത്തിയ 'ലാത്തിശാന' ശുശ്രുഷയുടെ പശ്ചാത്തലത്തിൽ
സഭയുടെ നിലവിലെ ദുരവസ്ഥ വിവരിക്കുന്ന '' ഫാ. ജോസ് വള്ളിക്കാട്ട് സമൂഹമാധ്യമത്തിൽ കുറിച്ച സർക്കാസം വൈറലാകുന്നു.. സഭയിലെ തീവെട്ടികൾ പരിഷ്‌ക്കരിച്ച ഓശാന ആരാധനാക്രമത്തെക്കുറിച്ചാണ് അദ്ദേഹം രസകരമായി അവതരിപ്പിച്ചിരിക്കുന്നത്.
അത് ഇപ്രകാരമാണ്:
സീറോ മലബാർ സഭയുടെ നവീകരിച്ച ഓശാന ആരാധനക്രമം നിലവിൽ വന്നു.
ഇനിമുതൽ ഈക്രമം ആയിരിക്കും സഭയിൽ തുടരുക. ക്രമം ഇങ്ങനെയാണ്:
ദേവാലയത്തിന്റെ പുറത്തു വെച്ചാണ് കർമങ്ങൾ ആരംഭിക്കുക. ഒരു മേശയിൽ വെഞ്ചെരിച്ചു വിതരണം ചെയ്യാനുള്ള മൂത്ത കുറുവടികൾ തയ്യാറാക്കി വെച്ചിരിക്കണം. (കുറുവടിയുടെ ദൈവശാസ്ത്രവും പ്രതീകാത്മകതയും സഭയിലെ മൂപ്പന്മാരായ ശാസ്ത്രജ്ഞന്മാർ ഉടനെ തന്നെ വിശദമാക്കി പുസ്തക രൂപത്തിൽ പ്രസിദ്ധീകരിക്കുന്നതായിരിക്കും)
കേരളാ പൊലീസിലെ തിരഞ്ഞെടുക്കപ്പെട്ട ചുണക്കുട്ടികൾ തിരുവസ്ത്രങ്ങൾ അണിഞ്ഞു പ്രദക്ഷിണത്തിന് തയ്യാറാകണം. എട്ടു പേരുടെ കയ്യിൽ ലാഠി (സുറിയാണിയിൽ ലാത്തി എന്നു പറയും)യും, എട്ടു പേരുടെ കയ്യിൽ തോക്കും ഉണ്ടാവണം. ധൂപം അർപ്പിക്കാനുള്ള ടീയർ ഗ്യാസ് രണ്ടു പൊലീസുകാർ സജ്ജമാക്കണം.
പ്രധാന പുരോഹിതൻ അവർക്ക് പുറകെ വടിയും തൊപ്പിയും വെച്ചു ആഗതനാകണം.
വേദിയിൽ എത്തുമ്പോൾ പനിനീർ തളിച്ചു കുറുവടികൾ പങ്കെടുക്കുന്ന ഗുണസ്വികൾക്ക് വിതരണം ചെയ്യണം. തുടർന്ന് പ്രദക്ഷിണമായി ആനവാതിൽകൽ എത്തുന്നു. നീളമുള്ള തോക്ക് കൊണ്ട് മുഖ്യ പുരോഹിതൻ വാതിലിൽ മുട്ടുന്നു.
പ്രതാപവനായ രാജാവ് എഴുന്നള്ളുന്നു എന്നു ഉച്ചത്തിൽ മൂന്നു വട്ടം പറയണം.
അപ്പോൾ അകത്തു നിൽക്കുന്ന ഗുണ്ടാ വിശ്വാസികൾ ആരാടാ എന്നു ചോദിക്കണം (മൂന്നു വട്ടം).
ശക്തനും പ്രതാപവാനുമായ ഞാൻ തന്നെ എന്നു മുഖ്യ പുരോഹിതൻ പ്രതിവചിക്കണം.
അകത്തു പ്രവേശിച്ചു സുവിശേഷ ഗ്രന്ഥമെടുത്തു ഉയർത്തി
അശാന്തി നിങ്ങളോട് കൂടെ എന്നു പറയണം.
ജനം അശാന്തി അങ്ങയോടും ആത്മാവോടും കൂടെ എന്നു മറുപടി പറയണം.
ഇപ്പോൾ ഈ ക്രമം എറണാകുളത്തു മാത്രമാണ് പ്രയോഗത്തിൽ ഉള്ളത് . ഈ ക്രമം അടുത്ത വർഷങ്ങളിൽ കൂടുതൽ രൂപതകളിലേക്ക് ഏകീകരിക്കുന്നതായിരിക്കും.
ഫാ. ജോസ് വള്ളിക്കാട്ട്
28.82°C








