Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:20 am
  • 31st May, 2026
  • Overcast Clouds
29.82°C29.82°C
  • Humidity: 77 %
  • Wind: 0.22 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ നിരണം ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്തയുടെ പ്രതികരണങ്ങള്‍ യാക്കോബായ സഭ തള്ളിയിരിക്കുകയാണ്. മെത്രാപ്പോലീത്ത നടത്തിയ പ്രസ്താവനകള്‍ സഭയുടെ നിലപാട് അല്ലെന്ന് വ്യക്തമാക്കി സഭ വാര്‍ത്താക്കുറിപ്പിറക്കി. വികസനത്തിനായി കടമെടുത്ത് കടക്കെണിയില്‍ വീണ് പട്ടിണിയിലായ ശ്രീലങ്കയുടെ അവസ്ഥ എല്ലാവരും ഓര്‍ക്കുന്നത് നന്നായിരിക്കുമെന്ന നിരണം ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസിന്റെ പരാമര്‍ശം തള്ളിയാണ് യാക്കോബായ സഭ രംഗത്ത് വന്നിട്ടുള്ളത്. സില്‍വര്‍ ലൈന്‍ വിഷയത്തില്‍ ഇതുവരെ നിലപാട് സ്വീകരിച്ചിട്ടില്ലെന്നും ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് ഫേസ്ബുക്ക് നടത്തിയ പരാമര്‍ശം സഭയുടേതല്ലെന്നും സഭ വ്യക്തമാക്കി. പുത്തന്‍ കുരിശില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന പ്രസ്താവനകള്‍ മാത്രമാണ് ഔദ്യോഗിക നിലപാട് എന്നും യാക്കോബായ സഭ വ്യക്തമാക്കി. യാക്കോബായ സഭയുടെ നിരണം ഭദ്രാസന മെത്രാപ്പോലീത്തയാണ് ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സാമൂഹിമാധ്യമങ്ങളില്‍ അടക്കം പ്രതികരണം നടത്തിയിരുന്നു. കടമെടുത്ത് വികസനം കൊണ്ടുവന്ന് കടക്കെണിയില്‍ വീണ് ഇപ്പോള്‍ പട്ടിണിയില്‍ ആയ ശ്രീലങ്ക നമ്മുടെ തൊട്ടടുത്തുണ്ട് എന്ന് എല്ലാവരും ഓര്‍ക്കുന്നത് നന്നായിരിക്കും തുടങ്ങിയ പ്രതികരണങ്ങള്‍ അദ്ദേഹം സാമൂഹികമാധ്യമങ്ങളില്‍ നടത്തിയിരുന്നു. എന്നാല്‍ ഇദ്ദേഹത്തിന്റെ നിലപാട് തള്ളുന്ന നിലപാടാണ് ഇപ്പോള്‍ യാക്കോബായ സഭ സ്വീകരിച്ചിരിക്കുന്നത്. നേരത്തെ, സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നടക്കുന്ന സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ജനകീയ പ്രതിരോധ സമിതി തിരുവല്ലയില്‍ സംഘടിപ്പിച്ച യോഗത്തിലും ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പൊലീത്ത പങ്കെടുത്തിരുന്നു. സില്‍വര്‍ ലൈന്‍ പദ്ധതി വികസന പദ്ധതിയല്ലെന്നും ഇത് കേരളത്തെ സര്‍വനാശത്തിലേക്കു നയിക്കുമെന്നുമായിരുന്നു തിരുവല്ലയില്‍ സംഘടിപ്പിച്ച യോഗത്തില്‍ അദ്ദേഹം അഭിപ്രായപ്പെട്ടത്. അതേസമയം സഭ ഇതുവരെ ഈ വിഷയത്തില്‍ നിലപാട് സ്വീകരിച്ചിട്ടില്ല. ഈ വിഷയത്തില്‍ മെത്രാപ്പോലീത്ത നടത്തിയ പരാമര്‍ശങ്ങള്‍ തങ്ങളുടെ അറിവോടെ അല്ലെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.  സുന്നഹദോസോ സഭയുടെ മറ്റ് സമിതികളോ സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി സ്വീകരിച്ചിട്ടില്ലെന്നും വാര്‍ത്താക്കുറിപ്പ് പറയുന്നു. സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നടന്ന സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ജനകീയ പ്രതിരോധ സമിതി തിരുവല്ലയില്‍ സംഘടിപ്പിച്ച യോഗത്തിലും ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പൊലീത്ത പങ്കെടുത്തിരുന്നു. സില്‍വര്‍ ലൈന്‍ വികസന പദ്ധതിയല്ലെന്നും ഇത് കേരളത്തെ സര്‍വനാശത്തിലേക്കു നയിക്കുമെന്നുമായിരുന്നു തിരുവല്ലയില്‍ സംഘടിപ്പിച്ച യോഗത്തില്‍ അദ്ദേഹം പറഞ്ഞു.

Readers Comment

Add a Comment