Forecast Weather using OpenWeatherMap with PHP

Kerala

  • Friday 5:19 pm
  • 15th May, 2026
  • Light Rain
31.82°C31.82°C
  • Humidity: 93 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നടന്‍ ദിലീപിന്റെ ഫോണില്‍ നിന്ന് സൈബര്‍ വിദഗ്ധന്‍ സായ് ശങ്കര്‍ നീക്കം ചെയ്ത ചില രേഖകള്‍ ക്രൈം ബ്രാഞ്ചിന് ലഭിച്ചതായുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത് . ചില വാട്ട്‌സാപ്പ് ചാറ്റുകളടക്കമാണ് ക്രൈം ബ്രാഞ്ചിന് ലഭിച്ചിരിക്കുന്നത്. ദിലീപ് അടക്കമുളള പ്രതികളുടെ ഫോണുകള്‍ കോടതിയില്‍ ഹാജരാക്കാന്‍ പറഞ്ഞതിന് പിന്നാലെ ചില ഡാറ്റകള്‍ നശിപ്പിക്കപ്പെട്ടതായാണ് പോലീസിന്റെ കണ്ടെത്തല്‍. മുംബൈയിലെ ലാബില്‍ എത്തിച്ചും സൈബര്‍ വിദഗ്ധനായ സായ് ശങ്കറിന്റെ സഹായത്തോടെയുമാണ് വിവരങ്ങള്‍ ഫോണുകളില്‍ നിന്ന് നീക്കം ചെയ്തത് എന്നും പോലീസ് ആരോപിക്കുന്നു. കോടതി രേഖകള്‍ അടക്കം ഇക്കൂട്ടത്തിലുണ്ടെന്നാണ് സൂചന.കോടതിയിലെ ചില രേഖകളും തിരിച്ചുകിട്ടാത്ത വിധം മായ്ചുകളയാന്‍ ദിലീപ് ആവശ്യപ്പെട്ടതായി സായ് ശങ്കര്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിട്ടുണ്ട്.സംഭവത്തില്‍ വാട്ട്‌സാപ്പ് ചാറ്റുകളടക്കം വീണ്ടെടുത്തിട്ടുണ്ട്. വരും ദിവസങ്ങളിലെ ചോദ്യം ചെയ്യലില്‍ നിര്‍ണായകമായ വിവരങ്ങള്‍ ലഭിക്കുമെന്നാണ് ക്രൈം ബ്രാഞ്ചിന്റെ പ്രതീക്ഷ. 2022 ജനുവരി 29 മുതല്‍ 31 വരെയുളള തിയതികളില്‍ കൊച്ചിയിലെ രണ്ട് ഹോട്ടലുകളില്‍ താമസിച്ചാണ് സായ് ശങ്കര്‍ ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ നീക്കം ചെയ്തത് എന്നാണ് കണ്ടെത്തല്‍. ഇക്കാര്യങ്ങള്‍ സായ് ശങ്കര്‍ പോലീസിന് മൊഴി നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്. കേസുമായി ബന്ധപ്പെട്ട ചില പ്രധാനപ്പെട്ട കോടതി രേഖകള്‍ വാട്‌സ്ആപ്പ് വഴി ദിലീപിന്റെ ഫോണില്‍ എത്തിയെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.അഭിഭാഷകരുടെ സാന്നിധ്യത്തിൽ ദിലീപിന്‍റെ രണ്ട് ഫോൺ താൻ കോപ്പി ചെയ്ത് നൽകിയെന്നാണ് സായി നേരത്തെ ചോദ്യം ചെയ്യലിൽ സമ്മതിച്ചത്. ഇതിൽ ഒരു ഫോണിലായിരുന്നു കോടതി രേഖകൾ. മറ്റൊരു വാട്സ് ആപ് നമ്പറിൽ നിന്നാണ് ഈ രേഖകൾ അയച്ചിട്ടുള്ളത്. ഇത് ഒരിക്കലും പുറത്ത് വരാൻ പാടില്ലാത്ത കോടതി രേഖകളാണെന്ന് അഭിഭാഷകൻ പറഞ്ഞെന്ന് സായി വ്യക്തമാക്കിയിട്ടുണ്ട്. ദിലീപ് ഈ ഘട്ടത്തിൽ അടുത്തുണ്ടായിരുന്നു. ഫോണിലെ വിവരങ്ങൾ നീക്കുന്നതിനിടെ ദിലീപ് അറിയാതെ ഫോൺ രേഖകൾ താൻ സ്വന്തം നിലയിൽ കോപ്പി ചെയ്ത് വെച്ചെന്നും ഹാക്കർ മൊഴിനൽകിയിട്ടുണ്ട്. ഇത് എന്തിനാണെന്ന ചോദ്യത്തിന് ഹാക്കർ ഉത്തരം നൽകിയിട്ടില്ല.ഫോറന്‍സിക് പരിശോധനയിലൂടെ ഇക്കാര്യം അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് വിവരം. ആരാണ് ഈ കോടതി രേഖകള്‍ ദിലീപിന് വാട്‌സ്ആപ്പിലേക്ക് അയച്ച് നല്‍കിയത് എന്ന് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. അതേസമയം നടിയെ ആക്രമിച്ച സംഭവത്തിലെ തുടരന്വേഷണത്തിന്‍റെ ഭാഗമായി പ്രതി നടൻ ദിലീപിനെ തിങ്കളാഴ്ച ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. ആലുവ പൊലീസ് ക്ലബിൽ രാവിലെ 10ന് ഹാജരാകാനാണ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ബൈജു പൗലോസിന്‍റെ നേതൃത്വത്തിലായിരിക്കും ചോദ്യം ചെയ്യൽ. കേസിന്റെ തുടരന്വേഷണത്തിൽ ഇത് ആദ്യമായാണ് ദിലീപിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നത്. 63 ദിവസം മുമ്പ് അന്വേഷണ ഉദ്യോഗസ്ഥർക്കെതിരായ വധഗൂഢാലോചന കേസിലാണ് ദിലീപിനെ ഒടുവിൽ ചോദ്യം ചെയ്തത്. ഹൈകോടതി നി‌ർദേശപ്രകാരമായിരുന്നു ദിലീപ് ഹാജരായത്. ഫോറൻസിക് റിപ്പോർട്ടുകൾ, കൂടുതൽ പേരുടെ മൊഴികൾ, രണ്ടുമാസത്തെ തുടരന്വേഷണത്തിലെ പുതിയ കണ്ടെത്തലുകൾ എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളായിരിക്കും ദിലീപ് നേരിടേണ്ടിവരുക.

Readers Comment

Add a Comment