Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
നടിയെ ആക്രമിച്ച കേസില്‍ ചോദ്യം ചെയ്യലിന് ദിലീപ് ഹാജരാകില്ലെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. വ്യക്തിപരമായ കാരണങ്ങളാലാണ് ദിലീപ് അസൗകര്യം അറിയിച്ചത്. വ്യാഴാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നേരത്തെ ക്രൈം ബ്രാഞ്ച് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ വ്യാഴാഴ്ച ഹാജരാകാന്‍ സാധിക്കില്ലെന്നാണ് ദിലീപ് ഇപ്പോള്‍ ക്രൈം ബ്രാഞ്ചിനെ അറിയിച്ചിരിക്കുന്നത്. മറ്റൊരു ദിവസം ഹാജരാകാന്‍ തയ്യാറാണെന്ന് ദിലീപ് അറിയിച്ചിട്ടുണ്ട്. തിങ്കളാഴ്ച മുതല്‍ ഏതു ദിവസം വേണമെങ്കിലും ഹാജരാകാന്‍ കഴിയുമെന്ന് ക്രൈംബ്രാഞ്ചിനെ ദിലീപ് അറിയിച്ചു. വ്യാഴാഴ്ച രാവിലെ ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകണമെന്നാണ് പ്രത്യേക അന്വേഷണ സംഘം ദിലീപിന് നോട്ടീസ് നല്‍കിയത്.കേസിൽ ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കോടതിയിൽ അപേക്ഷ നൽകി സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. തുടരന്വേഷണം പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണു വീണ്ടും ചോദ്യം ചെയ്യുന്നത്.നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ ദിലീപിന്റെ കൈവശമുണ്ടെന്ന വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് ദിലീപിനെ വീണ്ടും ചോദ്യം ചെയ്യാന്‍ ക്രൈം ബ്രാഞ്ച് തയ്യാറെടുക്കുന്നത്. സിനിമ-സീരിയൽ നായികമാരെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തിരുന്നു.ക്രൈംബ്രാഞ്ച് സി ഐയുടെ നേതൃത്വമുള്ള സംഘമാണ് മൊഴി എടുത്തത്.ഫോണിലെ വിവരങ്ങൾ ഡിലീറ്റ് ചെയ്യാൻ ദിലീപിനെ സഹായിച്ച സ്വകാര്യ സൈബർ വിദഗ്ദൻ സായ് ശങ്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.താൻ ഡിലീറ്റ് ചെയ്ത ചാറ്റുകളിൽ സിനിമാ-സീരിയൽ നടിമാരുടെ ചാറ്റുകളും ഉണ്ടായിരുന്നുവെന്നായിരുന്നു സായ് പോലീസിനോട് പറഞ്ഞത്. തിരുവനന്തപുരം സ്വദേശിനികളായ താരങ്ങളുമായി ദിലീപ് സാമ്പത്തിക ഇടപാടുകൾ നടത്തിയെന്നും കണ്ടെത്തിയിട്ടുണ്ട്.ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്തത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ ദിലീപിനെ ചോദ്യം ചെയ്യാൻ ഒരുങ്ങുന്നത്.അതേസമയം നേരത്തേ നിശ്ചയിച്ച പ്രകാരം ഈ മാസം 24 ന് സംസ്ഥാനത്ത് പുറത്തേക്ക് യാത്രയുണ്ടെന്നും അതിനാൽ മറ്റൊരു ദിവസം ഹാജരാകാൻ അനുമതി നൽകണമെന്നുമാണ് അന്വേഷണ സംഘത്തോട് ദിലീപ് ആവശ്യപ്പെട്ടിരിക്കുന്നത്. അതിനിടെ വധഗൂഢാലോചന കേസ് റദ്ദാക്കണമെന്ന ദിലീപിന്റെ ഹർജി ഹൈക്കോടതി അടുത്തയാഴ്ച പരിഗണിക്കും. പ്രോസിക്യൂഷൻ സമർപ്പിച്ച റിപ്പോർട്ടിന് മറുപടി നൽകാൻ സമയം വേണമെന്ന ദിലീപിന്റെ ആവശ്യത്തെ തുടർന്ന് ഹർജി ഇന്നത്തേക്ക് പരിഗണിക്കാൻ കോടതി മാറ്റിയിരുന്നു. ഇത് വീണ്ടും അടുത്ത ചൊവ്വാഴ്ചത്തേക്കാണ് മാറ്റിയിരിക്കുന്നത്. അതിനിടെ സൈബര്‍ വിദഗ്ധന്‍ സായ് ശങ്കര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. ഈ ഘട്ടത്തില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് പി. ഗോപിനാഥന്‍ ഹര്‍ജി തീര്‍പ്പാക്കിയത്.
വധ ഗൂഢാലോചന കേസില്‍ ചോദ്യംചെയ്യലിന് ഹാജരാകാനായി ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് സായ് ശങ്കര്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. സായ് ശങ്കറിനെ കേസില്‍ പ്രതി ചേര്‍ത്തിട്ടില്ലെന്നും സാക്ഷിയായാണ് ചോദ്യംചെയ്യാന്‍ വിളിപ്പിച്ചതെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.
അന്വേഷണസംഘത്തിന് മുന്നില്‍ ഏഴുദിവസത്തിന് ശേഷം ഹാജരാകാമെന്ന് സായ് ശങ്കറും കോടതിയില്‍ പറഞ്ഞു. ദിലീപിന്റെ ഫോണിലെ ചാറ്റുകള്‍ നശിപ്പിച്ചെന്ന കുറ്റമാണ് അന്വേഷണസംഘം ആരോപിക്കുന്നതെന്നും തെളിവ് നശിപ്പിച്ചെന്ന കുറ്റമാണെങ്കില്‍ അതിന് ജാമ്യം ലഭിക്കുമെന്നും സായ് ശങ്കര്‍ വാദിച്ചു. സായ് ശങ്കറിനെതിരേ കോടതി മറുചോദ്യം ഉന്നയിച്ചു. തോക്കില്‍ കയറി വെടിവെയ്ക്കുകയാണോയെന്നും ജാമ്യം ലഭിക്കാവുന്ന കുറ്റമാണെങ്കില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നിലനില്‍ക്കില്ലെന്ന് നിരീക്ഷിച്ച് കോടതി തീര്‍പ്പാക്കിയത്.
29.82°C








