Forecast Weather using OpenWeatherMap with PHP

Kerala

  • Friday 6:24 pm
  • 15th May, 2026
  • Moderate Rain
30.82°C30.82°C
  • Humidity: 93 %
  • Wind: 0.96 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഇന്ന് റഷ്യ യുക്രൈനിലേക്ക് ഇരച്ചു കയറുമ്പോൾ ലോകം ഏറ്റവുമേറെ ശ്രദ്ധിക്കുന്ന നേതാവാണ് വ്ലാദിമിർ പുടിൻ. ഇന്നുള്ള ലോകനേതാക്കളിൽ യുദ്ധത്തിന്റെ കെടുതികളെ കുറിച്ച്‌ ഏറ്റവും നന്നായി മനസിലാക്കിയിട്ടുണ്ടാവുക ഒരുപക്ഷേ റഷ്യൻ പ്രസിഡന്റ്‌ വ്ലാഡിമിർ പുടിൻ ആയിരിക്കും. ഇപ്പോഴിതാ ആർക്കുമറിയാത്ത പുടിന്റെ ആരോഗ്യ രഹസ്യങ്ങളെ കുറിച്ചുള്ള ചില കാര്യങ്ങളാണ് പറയാൻ പോകുന്നത്. പ്രായം കാര്യമായി ബാധിക്കാത്ത ചുരുക്കം ചില നേതാക്കളിൽ ഒരാളാണ് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. വയസ്സ് 69  ആയെങ്കിലും ഇന്നും ആ ചുറുചുറുക്കിന് ഒരു കുറവും വന്നിട്ടില്ല. അതേസമയം അദ്ദേഹത്തിന്റെ ജീവിതത്തെ കുറിച്ചും ദിനചര്യയെ കുറിച്ചും ആളുകൾക്ക് വളരെയൊന്നും അറിയില്ല. ന്യൂസ് വീക്ക് മാഗസിനിലെ മാധ്യമ പ്രവർത്തകനായ ബെൻ ജൂഡാ പുടിന്റെ ജീവിതത്തെ കുറിച്ച് ഒരു പുസ്തകം എഴുതിയിട്ടുണ്ട്. മൂന്ന് വർഷം ഗവേഷണം നടത്തിയ ശേഷം 2014  ലാണ് ഫ്രഗൈൽ എംപയർ; ഹൌ റഷ്യ ഫെൽ ഇൻ ആൻഡ് ഔട്ട് ഓഫ്  ലവ്  വിത്ത്  വ്ലാദിമിർ പുടിൻ എന്ന പേരിൽ പുസ്തകം ഇറക്കിയത്. അതിൽ പുടിന്റെ ദിനചര്യകളെ കാര്യങ്ങളെ കുറിച്ച് ജൂഡ വിശദമായി തന്നെ എഴുതിയിട്ടുണ്ട്. പുടിൻ രാത്രി വൈകി ജോലി ചെയ്യാൻ ഇഷ്ടപെടുന്നയാളാണ് എന്നാണ് ജൂഡ പറയുന്നത്. അതുകൊണ്ട് തന്നെ രാവിലെ ഉണരുന്നതും വൈകിയാണ്. ഉച്ചയ്ക്ക് 12  മണിക്കാണ് അദ്ദേഹം എഴുന്നേൽക്കുന്നത്. എഴുന്നേറ്റ ഉടൻ തന്നെ ഭക്ഷണം കഴിക്കുന്ന പുടിൻ ഒരു വലിയ പ്ലേറ്റ് ഹോംലെറ്റോ, ഒരു വലിയ ബൗൾ ഓട്സോ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നു. ഇതോടൊപ്പം കോട്ടെജ് ചീസും കാട മുട്ടയും നിർബന്ധമാണ്. അവസാനം ഒരു കപ്പ് കാപ്പിയും കുടിക്കുന്നു. റഷ്യയിലെ മത നേതാവായ പാത്രിയാർക്കീസ് കിറിലിന്റെ കൃഷിഭൂമിയിൽ നിന്ന് കൊണ്ട് വരുന്ന പച്ചക്കറികളാണ് പുടിൻ ദിവസവും കഴിക്കുന്നത്. സ്റ്റീവൻ ലീ എഴുതിയ ദ ന്യൂ സർ; ദി റൈസ് ആൻഡ് റെയിൻ ഓഫ് വ്ലാഡിമിർ പുടിൻ എന്ന പുസ്തകത്തിലും ഇക്കാര്യം പറയുന്നുണ്ട്. പ്രസിഡന്റ് പുടിൻ ദിവസവും ബീറ്റ്‌റൂട്ട്, റാഡിഷ് എന്നിവയുടെ ജ്യൂസ് കുടിക്കാറുണ്ടെന്ന് അതിൽ പറയുന്നു.ഭക്ഷണം ഒക്കെ കഴിച്ചാൽ പിന്നെ വ്യായാമത്തിനുള്ള സമയമായി. നീന്തൽക്കുളത്തിൽ സമയം ചെലവഴിക്കാൻ ഇഷ്ടപ്പെടുന്ന പുടിൻ ദിവസവും രണ്ട് മണിക്കൂർ നീന്തുന്നു. നീന്തലിനു ശേഷം ഭാരമുയർത്തിയുള്ള വ്യായാമങ്ങളും ചെയ്യുന്നു. ജനങ്ങൾക്കിടയിലുള്ള പ്രതിഛായ സൂക്ഷിക്കാൻ പുടിൻ തന്റെ ശാരീരികക്ഷമതയിൽ വളരെയധികം ശ്രദ്ധിക്കാറുണ്ടെന്ന് പുസ്തകം പറയുന്നു. സാധാരണയായി പ്രഭാതങ്ങളിൽ പുടിൻ തനിച്ചായിരിക്കും. പുടിന്റെ നായ കോണിയാണ് അദ്ദേഹത്തിന്റെ അപ്പോഴുള്ള കൂട്ട്. പുടിൻ നീന്താൻ തുടങ്ങുമ്പോൾ കോണി നീന്തൽകുളത്തിനരികിൽ കാത്തിരിക്കുന്നു എന്ന് സ്റ്റീവൻ പറയുന്നു. ഭക്ഷണവും, വ്യായാമവുമൊക്കെ കഴിയുമ്പോൾ സമയം ഉച്ച കഴിയും. അതിനു ശേഷം മാത്രമേ അദ്ദേഹം തന്റെ ഔദ്യോഗിക ജോലി ആരംഭിക്കുകയുള്ളൂ. വ്യായാമത്തിനു ശേഷമുള്ള യോഗത്തിൽ ബ്രാൻഡഡ് വസ്ത്രങ്ങൾ ധരിച്ചാണ് അദ്ദേഹം എത്താറുള്ളത്. അതും പ്രശസ്ത ഇറ്റാലിയൻ കമ്പനിയായ കിറ്റൻ ആൻഡ് ബ്രിയോനിയുടെ ഡിസൈനർ വസ്ത്രങ്ങൾ. പ്രഭാത ഭക്ഷണം മാറ്റി നിർത്തിയാൽ അദ്ദേഹത്തിന്റെ ബാക്കി ആഹാരശീലങ്ങളെ കുറിച്ച് കാര്യമായ അറിവില്ല. എന്നാൽ സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഔദ്യോഗിക പ്രസിദ്ധീകരണമായ പ്രാവ്ദ അവകാശപ്പെടുന്നത് പുടിൻ തക്കാളി, വെള്ളരി , ചീര എന്നിവയടങ്ങിയ ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുന്നു എന്നാണ്. മറ്റേതൊരു മാംസത്തെക്കാളും ആട്ടിറച്ചിയെ ഇഷ്ടപ്പെടുന്ന പുടിൻ എന്നാൽ മത്സ്യമാണ് കൂടുതലും കഴിക്കുന്നത്. അദ്ദേഹം കഴിക്കുന്ന എല്ലാ ആഹാര സാധനങ്ങളും വിഷം കലർന്നിട്ടില്ലെന്ന് ഉറപ്പാക്കാൻ ഒരു ഫുഡ് ടെസ്റ്റർ ആദ്യം അത് രുചിച്ചുനോക്കുന്നു. അത്താഴത്തിനു ശേഷം പിസ്ത ഐസ്ക്രീം കഴിക്കാൻ അദ്ദേഹം ഇഷ്ടപ്പെടുന്നു. ഒരു കൂടിക്കാഴ്‌ച്ചയ്ക്കിടെ ചൈനീസ് പ്രസിഡന്റിന് അദ്ദേഹം ഈ ഐസ്ക്രീം സമ്മാനിച്ചിരുന്നു. അതേസമയം പുടിൻ ദൂരയാത്ര ചെയ്യുമ്പോൾ പാൽ ഉൽപ്പന്നങ്ങൾ കഴിക്കാറില്ല. പുടിൻ വീടുവിട്ടു പോകാൻ താല്പര്യമില്ലാത്ത ഒരാളാണെന്നും ന്യൂസ് വീക്ക് പറയുന്നു. മദ്യത്തിനോടും അദ്ദേഹത്തിന് വലിയ താല്പര്യമില്ല. പ്രത്യേക ഔദ്യോഗിക പരിപാടികളിൽ മാത്രമാണ് അദ്ദേഹം മദ്യപിക്കുന്നത്. രാത്രി വൈകുവോളം വായിക്കുന്ന അദ്ദേഹം ഏകദേശം മൂന്ന് മണിക്ക് ഉറങ്ങാൻ കിടക്കുന്നതായി ഈ പുസ്തകം പറയുന്നു.

Readers Comment

Add a Comment