Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ബിഷപ് ഫ്രാങ്കോ മുളയ്‌ക്കലിനെതിരേ ലൈംഗികാരോപണം ഉന്നയിച്ച കന്യാസ്‌ത്രീയുടെ ചിത്രവും വിവരങ്ങളും വെളിപ്പെടുത്തിയെന്ന കേസ് റദ്ദാക്കിയ വിധിയ്‌ക്കെതിരേ സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ അടിയന്തര ഹര്‍ജി നല്‍കുമെന്നുള്ള റിപ്പോർട്ടുകളണ് പുറത്തുവരുന്നത്. രണ്ടു കന്യാസ്‌ത്രീകളെ പ്രതിചേര്‍ത്താണു കുറവിലങ്ങാട് പോലീസ് നേരത്തെ കേസെടുത്തത്. പിന്നീടു കേസ് കോട്ടയം ജില്ലാ ക്രൈംബ്രാഞ്ചിനു കൈമാറി. കോണ്‍ഗ്രിഗേഷന്‍ പി.ആര്‍.ഒ. സിസ്‌റ്റര്‍ അമല, സിസ്‌റ്റര്‍ ആനി റോസ് എന്നിവര്‍ക്കെതിരേ രജിസ്‌റ്റര്‍ ചെയ്‌ത കേസിലെ തുടര്‍നടപടികളാണ് കഴിഞ്ഞ അഞ്ചിന് ഹൈക്കോടതി റദ്ദാക്കിയത്. മിഷണറീസ് ഓഫ് ജീസസ് നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിനെ അടിസ്‌ഥാനമാക്കി മാധ്യമങ്ങള്‍ക്കു നല്‍കിയ പത്രക്കുറിപ്പിനൊപ്പം ഇരയായ കന്യാസ്‌ത്രീയുടെ ചിത്രം ഉള്‍പ്പെടുത്തിയെന്നാണു ക്രൈംബ്രാഞ്ച് കേസ്. നേരത്തെ ഈ സംഭവത്തില്‍ ആലുവ സ്വദേശി അഡ്വ.ജിയാസ് ജമാലിന്‍ പരാതി നല്‍കിയിരുന്നു. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്കാണ് പരാതി നൽകിയത്. പരാതി നൽകിയ കന്യാസ്ത്രീയെ പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്ന് പരാതിക്കാരൻ പറഞ്ഞിരുന്നു. കന്യാസ്ത്രീയെ തിരിച്ചറിയും വിധം പ്രസിദ്ധീകരിച്ചാല്‍ ഉത്തരവാദിയാകില്ലെന്ന മുന്നറിയിപ്പോടെയാണ് കന്യാസ്ത്രീയുടെ ഫോട്ടോയും അവരെ മോശമാക്കി ചിത്രീകരിച്ച് കുറിപ്പും മിഷനറീസ് ഓഫ് ജീസസ് മാധ്യമങ്ങള്‍ക്ക് കൈമാറിയത്. കന്യാസ്ത്രീയുടെ വെളിപ്പെടുത്തലുകളില്‍ വൈരുദ്ധ്യമുണ്ടെന്നും പ്രതിഷേധിക്കുന്ന കന്യാസ്ത്രീകള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ആരോപിച്ചുകൊണ്ടുള്ള വാര്‍ത്താകുറിപ്പിനൊപ്പമാണ് ചിത്രം പുറത്തുവിട്ടിരിക്കുന്നത്.2015 മെയ് 23 ന് ഫ്രാങ്കോ പങ്കെടുത്ത ഒരു ചടങ്ങില്‍ പരാതിക്കാരിയായ കന്യാസ്ത്രീയും പങ്കെടുത്തിരുന്നുവെന്നാണ് ചിത്രം നല്‍കികൊണ്ട് മിഷനറീസ് ഓഫ് ജീസസ് പറയുന്നത്. ഇരുവരും ഒരുമിച്ച് ഒരു വീട് വെഞ്ചരിപ്പ് ചടങ്ങില്‍ പങ്കെടുക്കുന്ന ചിത്രമാണ് ഇത്. ഇരുവരും വീട് വെഞ്ചരിപ്പിന് ഒരുമിച്ചിരിക്കുന്നത് ആരോപണം തെറ്റാണെന്നതിന്‍റെ തെളിവാണ്. ലൈംഗിമായി പീഡിപ്പിക്കപ്പെട്ട സ്ത്രീ, പീഡിപ്പിച്ച ആള്‍ക്കൊപ്പം സ്വന്തം താത്പര്യപ്രകാരം പങ്കെടുക്കില്ലെന്നുമാണ് മിഷനറീസിന്‍റെ വാദം.2014 മുതല്‍ 2016 വരെ പീഡിപ്പിക്കപ്പെട്ടിരുന്നുവെന്നാണ് കന്യാസ്ത്രീ പരാതി നല്‍കിയിരിക്കുന്നത്. എന്നാല്‍ തന്നെ പീഡിപ്പിച്ചുവെന്ന് പറയുന്ന ബിഷപ്പിനൊപ്പം കന്യാസ്ത്രീ വളരെ ആവേശത്തോടെയാണ് 2015 ല്‍ നടന്ന ഈ ചടങ്ങില്‍ പങ്കെടുത്തത്. കന്യാസ്ത്രീ അധികാരികളോട് അനുവാദം വാങ്ങി ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു. അതിനാല്‍ അരോപണം അടിസ്ഥാന രഹിതമാണെന്നും ഗൂഢാലോചനയുടെ ഭാഗമാണെന്നും അവര്‍ ആരോപിച്ചു.ബലാത്സംഗ കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ പങ്ക് അന്വേഷിക്കാനായി നിയോഗിച്ച കമ്മീഷന്‍റെ പ്രാഥമിക കണ്ടെത്തല്‍ പ്രസിദ്ധീകരിക്കാനായി നല്‍കിയ വാര്‍ത്താ കുറിപ്പിലാണ് ചിത്രവും നല്‍കിയത്. കന്യാസ്ത്രീകള്‍ക്കെതിരായാണ് അന്വേഷണ കമ്മീഷന്‍റെ കണ്ടത്തലുകള്‍. ബിഷപ്പിനെതിരെ കന്യാസ്ത്രീകള്‍ ഗൂഢാലോചന നടത്തിയെന്നും സഭയുമായി ബന്ധമില്ലാത്ത നാലു പേരുടെ സഹായം അവര്‍ക്ക് ലഭിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഏതായാലുമിപ്പോൾ ഇരയായ കന്യാസ്‌ത്രീയുടെ ചിത്രവും വിവരങ്ങളും മൂന്നു മാധ്യമ പ്രവര്‍ത്തകര്‍ക്കു പ്രതി ചേര്‍ക്കപ്പെട്ട കന്യാസ്‌ത്രീകള്‍ ഇ മെയില്‍ ചെയ്‌തിരുന്നു. അയച്ച ഇ മെയില്‍ സന്ദേശത്തില്‍ ഇരയുടെ പേരു വെളിപ്പെടുത്തിയിരുന്നില്ല. ചിത്രമുണ്ടായിട്ടും ഇരയുടെ പേരും ചിത്രങ്ങളും വെളിപ്പെടുത്തരുതെന്നു പ്രത്യേകം ആവശ്യപ്പെട്ടിരുന്നു. അതിനാല്‍, ഇ മെയില്‍ സന്ദേശം സ്വകാര്യ ആശയവിനിയമമാണെന്നും അതിനാല്‍ ഐ.പി.സി. 228 വകുപ്പ് ഇവിടെ ബാധകമല്ലെന്നു വിലയിരുത്തിയാണു ഹൈക്കോടതി കേസ് റദ്ദാക്കിയത്.എന്നാല്‍, ഈ വകുപ്പു ഹൈക്കോടതി വേണ്ടവിധം പണിഗണിച്ചില്ലെന്നാണു സര്‍ക്കാരിന്റെ വാദം.ചിത്രത്തിലുള്ള ഇരയായ കന്യാസ്‌ത്രീയുടെ മുഖം ഭാഗികമായി മായ്‌ച്ചാണു മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചത്. എന്നാല്‍, മറ്റു ശരീരഭാഗങ്ങളില്‍നിന്നു കന്യാസ്‌ത്രീയെ തിരിച്ചറിയാന്‍ ബുദ്ധിമുട്ടില്ലെന്നാണു പരാതി വന്നത്. പ്രതികള്‍ ബോധപൂര്‍വമാണു ഇരയുടെ ചിത്രം പുറത്തുവിട്ടതെന്നാണു കൈക്രംബ്രാഞ്ച് കണ്ടെത്തല്‍. ചിത്രം മാധ്യമങ്ങള്‍ക്കു നല്‍കിയതു ബോധപൂര്‍വമാണ്. ഇരയെ സമൂഹത്തില്‍ മോശക്കാരിയാക്കുക എന്ന ലക്ഷ്യമാണു പ്രതികള്‍ക്കുണ്ടായിരുന്നത്. ഇതു വിചാരണകോടതിയെ സ്വാധീനിക്കാനും ബിഷപ് ഫ്രാങ്കോ മുളയ്‌ക്കലിനെ കോടതി വെറുതെ വിടാനും കാരണമായെന്നുമാണു പ്രോസിക്യൂഷന്റെ കണക്കുകൂട്ടല്‍. ഈ സാഹചര്യത്തിലാണു സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുന്നത്.
29.82°C








