Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:16 am
  • 31st May, 2026
  • Overcast Clouds
29.82°C29.82°C
  • Humidity: 77 %
  • Wind: 0.22 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സില്‍വര്‍ലൈനിനെ ചൊല്ലി സംസ്ഥാനവ്യാപകമായി പ്രതിഷേധം ഇന്നും ശക്തമാകുന്ന സ്ഥിതിവിശേഷമാണുള്ളത്. മലപ്പുറം ജില്ലയിലെ തിരൂരിലും എറണാകുളം ജില്ലയിലെ ചോറ്റാനിക്കര മാമലയിലുമാണ് ഇന്ന് കോണ്‍ഗ്രസുകാരും നാട്ടുകാരില്‍ ചിലരും ചേര്‍ന്ന്‌കല്ലിടല്‍ തടഞ്ഞത്. തിരൂരില്‍ പോലീസും നാട്ടുകാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഇതിനിടെ ഉദ്യോഗസ്ഥര്‍ സ്ഥാപിച്ച കല്ലുകള്‍ നാട്ടുകാര്‍ പിഴുതെറിഞ്ഞു. സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവര്‍ രംഗത്തിറങ്ങിയാണ് കല്ലിടാന്‍ എത്തിയ ഉദ്യോഗസ്ഥരെ തടയുന്നത്. വന്‍ പോലീസ് സംഘവും സ്ഥലത്തുണ്ട്. പ്രദേശത്ത് നാട്ടുകാര്‍ സംഘടിച്ച് പ്രതിഷേധിക്കുകയാണ്. മൂന്നുപേരെ സ്ഥലത്തുനിന്നും അറസ്റ്റു ചെയ്ത് നീക്കി.  വെങ്ങാലൂരില്‍ പുരയിടങ്ങളിലിട്ട കല്ലുകള്‍ വീട്ടുകാര്‍ തന്നെ പിഴുതുമാറ്റി. പോലീസ് സുരക്ഷയിലാണ് സര്‍വേ കല്ലുകള്‍ പാകിയത്. ഉദ്യോഗസ്ഥര്‍ മാറിയതിനു പിന്നാലെ പോലീസ് നോക്കിനില്‍ക്കേ വീട്ടമ്മമാര്‍ തന്നെ കല്ലുകള്‍ പിഴുതുമാറ്റി.എറണാകുളം തിരുവാങ്കുളം മാമലയില്‍ കോണ്‍ഗ്രസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഇന്നലെയിട്ട കല്ലുകള്‍ പിഴതുമാറ്റി. പാടങ്ങളിലും പുരയിടങ്ങളിലുമിട്ട കല്ലുകളാണ് പിഴുതുമാറ്റുന്നത്. കല്ല് പിഴുതുമാറ്റലിന് മുന്നില്‍ നിന്ന് എട്ട് പേരെ പോലീസ് അറസ്റ്റു ചെയ്തു. തിരുനാവായ ഭാഗത്തേക്കാണ് ഇപ്പോള്‍ സ​ര്‍വേ പോകുന്നത്. വെങ്ങാലൂര്‍ ജുമാ മസ്ജിദിന് സമീപമുള്ള ഖബര്‍സ്ഥാനില്‍ സര്‍വേയ്ക്ക തുനിഞ്ഞപ്പോള്‍ ജനങ്ങള്‍ ശക്തമായി പ്രതിഷേധിച്ചു. തുടര്‍ന്ന് ഇവിടെ സര്‍വേ നടത്തിയില്ല. ചോറ്റാനിക്കരയിലും പ്രതിഷേധം ഉയര്‍ന്നു. സമരസജ്ജരായി ജനം അണിനിരന്നതോടെ പ്രതിഷേധം ഭയന്ന് സര്‍വെ അവസാനിപ്പിച്ച് ഉദ്യോഗസ്ഥര്‍ മടങ്ങി. അതിനാല്‍ ശനിയാഴ്ച എറണാകുളത്ത് സര്‍വെ ഉണ്ടാകില്ല. യുഡിഎഫ് നേതാക്കളും സമരമുഖത്ത് അണിനിരന്നതോടെ ശക്തമായ പ്രതിഷേധമാണ് പ്രദേശത്ത് നടക്കുന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി ഇവിടെ കെ-റെയില്‍ ഉദ്യോഗസ്ഥര്‍ നാട്ടിയ കല്ല് പിഴുത് തോട്ടിലെറിഞ്ഞു.കോഴിക്കോട് കല്ലായി, കോട്ടയം ചങ്ങനാശേരി എന്നിവിടങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ പ്രതിഷേധം നടന്നിരുന്നു. അതേസമയം സിൽവർ ലൈൻ  പദ്ധതി ഭൂമിയേറ്റെടുക്കലിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ പിന്നോട്ടില്ലെന്നാവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.സർക്കാർ പ്രഖ്യാപിച്ച പദ്ധതികളൊന്നും കടലാസിൽ ഒതുങ്ങില്ലെന്നും എന്തെല്ലാം നടപ്പിലാക്കുമെന്ന് സർക്കാർ പറഞ്ഞിട്ടുണ്ടോ അതെല്ലാം ജനങ്ങളുടെ പിന്തുണയോടെ തന്നെ നടപ്പാക്കുമെന്നും പിണറായി ആവർത്തിച്ചു. കെ റെയിൽ പദ്ധതിക്കുള്ള ഭൂമിയേറ്റെടുക്കലിനെതിരെ കോട്ടയത്ത് അടക്കം കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രതിഷേധങ്ങളെ തള്ളിയ മുഖ്യമന്ത്രി, പ്രതിഷേധങ്ങളെല്ലാം വികസനത്തിന് എതിരാണെന്നും കുറ്റപ്പെടുത്തി.

Readers Comment

Add a Comment