Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 12:17 pm
  • 15th August, 2026
  • Light Rain
28.82°C28.82°C
  • Humidity: 69 %
  • Wind: 2.41 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഇന്നത്തെ തലമുറ മുഴുവൻ സമയവും ചെലവഴിക്കുന്നത് മൊബൈൽ ഫോണുകളിലാണ്. പലപ്പോഴും അത് തെറ്റായ വഴികളിലൂടെ സഞ്ചരിക്കാൻ അവരെ പ്രേരിപ്പിക്കുന്നു. ഒരുപക്ഷേ അത് രക്ഷിതാക്കളും പുറംലോകവും അറിയുന്നത് പരിഹരിക്കാൻ കഴിയാത്തവണ്ണമുള്ള തരത്തിലേക്ക് വിഷയം വലുതാകുമ്പോഴാണ്. എന്നാൽ ഇപ്പോൾ അതിനൊക്കെ പരിഹാര മാർഗങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് സാമൂഹ്യമാധ്യമ രംഗത്തെ ഭീമനായ ഇൻസ്റ്റാഗ്രാം. പക്ഷെ ഇവിടെയല്ല അങ്ങ് അമേരിക്കയിലാണ്. എന്താണെന്നല്ലേ ആ പരിഹാര മാർഗം. കൗമാരക്കാരുടെയും ചെറുപ്പക്കാരുടെയും പൊതുവെ ഇഷ്‌ടപ്പെട്ട സോഷ്യല്‍ മീഡിയ പ്ളാറ്റ്‌ഫോമായ ഇൻസ്റാഗ്രാമിലൂടെ കുട്ടികള്‍ എന്തൊക്കെ കാണുമെന്ന് ഇനിമുതല്‍ രക്ഷകര്‍ത്താക്കള്‍ക്ക് കണ്ട് നിശ്ചയിക്കാം. എങ്ങനെയെന്നല്ലേ ? നിരീക്ഷണ ടൂള്‍ വഴി. അതെ ഇതിലൂടെ മണിക്കൂറുകളോളം ഇതിൽ ചിലവഴിക്കുന്ന കുട്ടികള്‍ എന്തൊക്കെ കാണുമെന്ന് ഇനിമുതല്‍ രക്ഷകര്‍ത്താക്കള്‍ക്ക് കണ്ട് നിശ്ചയിക്കാം.കൗമാരക്കാരെ സുരക്ഷിതരായി നിര്‍ത്താനാണ് ഈ നടപടിയെന്നാണ് ഇന്‍സ്‌റ്റഗ്രാം തലവന്‍ ആദം മൊസേറി പറയുന്നത്. കഴിഞ്ഞ ഡിസംബറിലാണ് മൊസേറി ഇക്കാര്യം പ്രഖ്യാപിച്ചത്. രക്ഷകര്‍ത്താക്കള്‍, വിദഗ്ദ്ധര്‍, കൗമാരക്കാര്‍ എന്നിവരുമായി ചേര്‍ന്ന് ആലോചിച്ചാണ് ഈ ടൂള്‍ ഇന്‍സ്‌റ്റഗ്രാം അവതരിപ്പിക്കുന്നത്. 'ഫാമിലി സെന്റര്‍' എന്ന ഈ ടൂള്‍ ഉപയോഗിച്ച്‌ സോഷ്യല്‍ മീഡിയയില്‍ കൗമാരക്കാരോട് എങ്ങനെ പെരുമാറണമെന്നതടക്കം രക്ഷകര്‍‌ത്താക്കള്‍ക്കും മാതാപിതാക്കള്‍ക്കും നിര്‍ദ്ദേശം നല്‍കാന്‍ സാധിക്കും.കുട്ടികള്‍ എത്രസമയം ഇന്‍സ്‌റ്റഗ്രാം കാണുന്നുവെന്ന് അറിയാന്‍ ഫാമിലി സെന്റര്‍ സഹായിക്കും. കാണുന്ന സമയം നിയന്ത്രിക്കാനാകും. ആരെയെങ്കിലും റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ടെങ്കില്‍ അതും അറിയാനാകും. അവര്‍ ഫോളോചെയ്യുന്നവരാരെല്ലാം അവരെ ഫോളോ ചെയ്യുന്ന കൗമാരക്കാര്‍ ആരെല്ലാം എന്നെല്ലാം ഇന്‍സ്‌റ്റഗ്രാം അറിയിക്കും. എന്നാല്‍ രക്ഷകര്‍ത്താക്കള്‍ നേരിട്ട് അവരെ നിയന്ത്രിക്കാനാവില്ല. കുട്ടി അവരെ നിരീക്ഷിക്കുന്നതിന് അനുമതി നല്‍കേണ്ടതുണ്ട്. നിലവില്‍ ആപ്പിലാണ് ഈ സംവിധാനമുള‌ളത്. ജൂണ്‍ മാസത്തില്‍ ഡെസ്‌ക്‌ടോപ്പിലും ഇത് നടപ്പിലാക്കും.

Readers Comment

Add a Comment