Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 12:18 am
  • 30th June, 2026
  • Overcast Clouds
23.48°C23.48°C
  • Humidity: 96 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഐ ഓ സി സഭയിലെ അടൂർ കടമ്പനാട് ഭദ്രാസനത്തിലെ സെന്റ് മേരിസ് ഓർത്തഡോക്സ്‌ പള്ളി സഹവികാരിയും കൂടലില്‍ കൗൺസിലിംഗിന്റെ  മറവിൽ പതിനേഴുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയുമായ കത്തനാർക്കെതിരേ ഒടുവിൽ മാറ്റിനിർത്തി.

സഭയിൽ ഇങ്ങനെയാണ് .പീഡനക്കേസിലും മറ്റും പ്രതികളാകുമ്പോൾ നാട്ടുകാരുടെ കണ്ണിൽ പൊടിയിടാൻ അല്പകാലത്തേക്കു മാറ്റിനിർത്തും. ശമ്പളവും കൊടുക്കും. കുറച്ചുനാൾ കഴിയുമ്പോൾ മൊണ്ണവിശ്വാസികൾ ഇതെല്ലാം മറക്കും, കാശുകൊടുത്തു കേസും പിൻവലിച്ചു കേസ് തേച്ചു മായിച്ചു കളയും. പിന്നെ വലിയ പദവിയും വലിയ പള്ളിയും നൽകും . ഇതാണ് കീഴ്വഴക്കം.

 പത്തനംതിട്ട കൂടല്‍ ഓര്‍ത്തഡോക്സ് പള്ളിയിലെ വൈദികനായ പോണ്ട്സണ്‍ ജോണിനെ ശുശ്രൂഷകളില്‍ നിന്നും മറ്റ് ചുമതലകളില്‍ നിന്നും നീക്കിയതായി സഭാ അധികൃതര്‍ അറിയിച്ചു. ഓര്‍ത്തഡോക്ള്‍സ് സഭ അടൂര്‍ കടമ്പനാട് ഭദ്രാസനം മെത്രാപൊലീത്ത സഖറിയാസ് മാര്‍ അപ്രേം ആണ് നടപടിയെടുത്ത് ഒരു കുറിപ്പിറക്കിയത്. പഠനത്തില്‍ പിന്നാക്കമായിരുന്ന പെണ്‍കുട്ടിയെ അമ്മയുടെ നിർദേശപ്രകാരം വികാരി പോണ്ട്സണ്‍ ജോണ്‍ കൗണ്‍സിലിംഗിന് വിളിപ്പിക്കുകയും ചാപ്പലിൽവെച്ചും വീട്ടിലെത്തിയും പീഡിപ്പിച്ചുവെന്നുമാണ് കേസ്.

തനിക്കുണ്ടായ ദുരനുഭവങ്ങൾ പെണ്‍കുട്ടി തന്റെ കൂട്ടുകാരിയോട് വിവരിക്കുകയും കൂട്ടുകാരി  അധ്യാപികയെ അറിയിക്കുകയും ഈ  പരാതിയുടെ അടിസ്ഥാനത്തിൽ അദ്ധ്യാപിക ചൈൽഡ് ലൈനിൽ അറിയിക്കുകയും പത്തനംതിട്ട വനിതാ പോലീസ്‌റ്റേഷനിൽ അറിയിക്കുകയുമാണ് ഉണ്ടായതു.   കൂടലിലെ വീട്ടില്‍ നിന്ന് ഇന്നലെ പുലര്‍ച്ചെയാണ് പോണ്ട്സണെ കസ്റ്റഡിയിലെടുത്തത്. പ്രതിയുടെ വെള്ള നൈറ്റി ഊരിവെപ്പിച്ചു  ടി ഷർട്ടും പാന്റ്സും ഇടുവിപ്പിച്ചു പ്രതിയെ പത്തനംതിട്ട പോക്സോ കോടതി റിമാന്‍ഡ് ചെയ്തു.

കത്തനാരെ കോടതി റിമാൻഡ് ചെയ്യുന്നതുവരെ സഭയിലെ സഹവൈദികരോ ഭാരവാകുകളോ അനങ്ങിയില്ല . എന്നാൽ ജയിലിൽ ആയശേഷം ആരോ തയ്യാറാക്കിയ തിരക്കഥപ്രകാരം കത്തനാർ നിരപരാധിയാണെന്നും അദ്ദേഹത്തെ ട്രാപ്പിലാക്കിയതാണെന്നും പറഞ്ഞു സമൂഹമാധ്യമങ്ങളിലൂടെ ശബ്‍ദസന്ദേശങ്ങളുടെ പ്രവാഹമായിരുന്ന്.

എന്നാൽ ഈ വെള്ളപൂശൽ യജ്ജക്കാരെ ഞെട്ടിച്ചുകൊണ്ട് അടൂർ കടമ്പനാട് മെത്രാൻ വൈകുന്നേരത്തോടുകൂടി ഒരു കുറിപ്പുറക്കിയതോടുകൂടി വെള്ളപൂശൽക്കാരുടെ വായടഞ്ഞു. അതുവരെ കത്തനാരെ ട്രാപ്പിൽ പെടുത്തിയതാണ് , ഗൂഢാലോചനയാണ് എന്നൊക്കെ പറഞ്ഞു പിടിച്ചുനിൽക്കാൻ നടത്തിയ ശ്രമങ്ങളെയെല്ലാം വിഫലമാക്കി മെത്രാനിറക്കിയ ഈ കത്ത്. നിജസ്ഥിതി ബോധ്യപ്പെട്ടതിനെത്തുടർന്നാണ് സഭാനേതൃത്തത്തിന്റെ നിർദേശപ്രകാരം പൊതുജന മധ്യത്തിൽ മുഖം രക്ഷിക്കാൻ ഇത്തരത്തിൽ ഒരു കത്തിറക്കിയത്.

Readers Comment

Add a Comment