Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
തമിഴ്‌നാട്ടിൽ അനധികൃത മണൽ കടത്തിന് ജയിലിലായ മലങ്കര കത്തോലിക്കാ സഭയുടെ പത്തനംതിട്ട ഭദ്രാസന ബിഷപ് സാമുവൽ മാർ ഐറേനിയോസ് തെറിക്കാൻ സാധ്യത, ഇത് സംബന്ധിച്ച തീരുമാനം സീറോ മലബാർ സഭയുടെ തിരുവനന്തപുരം പട്ടം കാതോലിക്കേറ്റിൽ വെച്ച് നടക്കുന്ന സിനഡിൽ ഉണ്ടാകുമെന്നാണ് സൂചന . സിനഡിൽ ബിഷപ്പുമാർ ഏകകണ്ഠമായി അദ്ദേഹത്തോട് മാറിനിൽക്കാൻ ആവശ്യപ്പെട്ടതായി ആണ് വിവരം.
ഐറേനിയോസ് ബിഷപ്പിനു പകരം മൂവാറ്റുപുഴ ബിഷപ്പ് ഗീവര്ഗീസ് മാർ തിയഡോഷ്യസ് പത്തനംതിട്ട ഭദ്രാസനത്തിന്റെ ചുമതലയേൽക്കും എന്നാണ് വിവരം. മൂവാറ്റുപുഴ ഭദ്രാസനത്തിന്റെ ചുമതല പുതിയ ബിഷപ്പായി ചുമതലയേൽക്കുന്ന ബഥനി സന്യാസ ആശ്രമങ്ങളുടെ സുപ്പീരിയർ ജനറൽ മത്തായി കടവിൽ ഓ ഐ സി ക്കു നൽകും എന്നാണ് വിവരം.
അതുപോലെ അമേരിക്ക - യു കെ ഭദ്രാസനകളുടെ ചുമതല വഹിച്ചിരുന്ന സ്തേഫാനോസ് ബിഷപ്പിനു, ഡൽഹി ബിഷപ്പ് ബർണബാസ് അന്തരിച്ചതിനെത്തുടർന്നുണ്ടായ ഒഴിവിലേക്ക് പരിഗണിക്കും എന്നും സൂചനയുണ്ട് .
അനധികൃത മണൽ ഖനനത്തിന്റെ പേരിൽ പത്തനംതിട്ട ബിഷപ്പ് സാമുവൽ മാർ ഐറേനിയോസും അഞ്ച് പുരോഹിതരും അറസ്റ്റിലായിരുന്നു. മണൽകൊള്ളയുടെ ഉത്തരവാദിത്തം മാനുവൽ ജോർജിന്റെ മുകളിൽ കെട്ടിവെച്ചു രക്ഷപെടാൻ ശ്രമം നടത്തിയിരുന്നു എങ്കിലും ഇവർ തമ്മിലുള്ള എഗ്രിമെന്റ് പുറത്തായതോടെ അംബാസമുദ്രത്ത് സഭയുടെ ഉടമസ്ഥതയിലുള്ള പാട്ടത്തിന് നൽകിയിരുന്ന ഭൂമിയിൽ മണൽ ഖനനം നടന്നത് ബിഷപിന്റെയും വൈദികരുടെ അറിവോടെയാണ് എന്ന് വ്യക്തമായി.
മുഖം രക്ഷിക്കുന്നതിനായി ബിഷപ്പിനെ മാറ്റിനിർത്തി കൈ കഴുകാനാണ് സഭ നേതൃത്വത്തിന്റെ ശ്രമം. ഇന്ന് സിനഡിന് ശേഷം പത്രസമ്മേളനം വിളിച്ചുകൂട്ടി ഇക്കാര്യങ്ങൾ അറിയിക്കും .
23.48°C








