Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
തിരുവനന്തപുരം:യാക്കോബായ ഓർത്തഡോൿസ് തർക്കത്തിൽ മറുപടി നൽകുവാൻ രണ്ടാഴ്ച്ചത്തെ സമയം വേണമെന്ന് കേരളാ സർക്കാർ സുപ്രീം കോടതിൽ അറിയിച്ചു.സുപ്രീം കോടതി വിധി കേരളാ സർക്കാർ നടപ്പാക്കുന്നില്ല എന്ന് കാണിച്ചു ഓർത്തഡോൿസ് വിഭാഗവും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.സുപ്രീം കോടതി വിധി തെറ്റായാണ് നടപ്പപ്പാക്കുന്നതെന്നും ഒരുവിഭാഗത്തെ പുറത്താക്കി സർക്കാർ ഒത്താശയോടെ പള്ളിപ്പിടുത്തം ആണ് നടക്കുന്നത് എന്ന് കാണിച്ചു പഴംത്തോട്ടം പള്ളിയിലെ ശ്രി പോൾ വര്ഗീസ്, ജോണി ഇടയനാൽ , കോതമംഗലം പള്ളിയിലെ മനോലിന് കുഞ്ഞച്ചൻ എന്നിവർ ആണ് സുപ്രീം കോടതിയെ സമീപ്പിച്ചത്.
സുപ്രീം കോടതി കേസ് ഫയലിൽ സ്വീകരിച്ചു ഓർത്തഡോൿസ് ഭാരവാഹികൾക്കും കേരളാ സർക്കാരിനും നോട്ടീസ് അയച്ചിട്ടുണ്ട്.കേസ് അനന്തമായി നീണ്ടു പോകുകയാണ് എന്ന് കാണിച്ചു ശ്രി പോൾ വർഗീസ് വീണ്ടും സുപ്രീം കോടതിയെ സമീപിച്ചതനുസരിച്ച് സുപ്രീം കോടതി കേസ് മാർച്ച് 14 പരിഗണിക്കാനിരിക്കെയാണ് സർക്കാർ 2 ആഴ്ചത്തെ സമയം ചോദിച്ചത്.കേരള ഹൈക്കോടതിയിലും സമാനമായ നിലപാടാണ് സർക്കാർ സ്വീകരിച്ചത്.വിശദമായ മറുപടി നൽകുവാൻ ഓർത്തഡോൿസ് വിഭാഗം രണ്ടു ആഴ്ച സമയം കൂടി ചോദിച്ചു.കേസ് 6 ആഴ്ചക്കു ശേഷം പരിഗണിക്കുവാനാണ് സുപ്രീം കോടതി ഉത്തരവായത്.
മാർച്ച് 19 നു .കെ.ടി തോമസ് കമ്മീഷന്‍റെ മലങ്കര ചർച്ച് ആക്ട് ചീഫ് സെക്രട്ടറിയുടെ മീറ്റിങ്ങിൽ വിഷയം ചർച്ചയ്ക്ക് വരുന്നത് വിശ്വാസികൾ ഏറെ പ്രതീക്ഷയോടെ കാണുന്നു.പോൾ വർഗീസിനു വേണ്ടി സീനിയർ അഭിഭാഷകൻ സഞ്ജയ് പരേഖ് സനന്ദ് രാമകൃഷ്ണൻ, ഓർത്തഡോൿസ് വിഭാഗത്തിന് വേണ്ടി സി.യു സിംഗ്,ഇ .എം അനാം എന്നിവർ ഹാജരായി.
31.82°C








