Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഐ ഓ സി സഭയുടെയും മത്തായി മൂന്നാമന്റെയും കിരീടത്തിൽ ഒരു പൊതുവാൾ കൂടി . പോക്സോ കേസിൽ ഓർത്തഡോക്സ് വൈദികൻ അറസ്റ്റിൽ .പത്തനംതിട്ട കൂടലിൽ ഓർത്തഡോക്സ് പള്ളി വികാരി പോണ്ട്സൺ ജോണിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൗൺസിലിംഗിനായി എത്തിയ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പൊലീസിന് പരാതി ലഭിച്ചിരുന്നു. ഇതിനെ തുടർന്നാണ് അറസ്റ്റ്. പെൺകുട്ടിയുടെ അദ്ധ്യാപികയാണ് പൊലീസിന് പരാതി നൽകിയത്. ഇന്ന് പുലർച്ചെ വൈദികനെ വീട്ടിൽ നിന്ന് പത്തനംതിട്ട വനിതാ പൊലീസാണ് കസ്റ്റഡിയിലെടുത്തത്. 17 വയസായ പെൺകുട്ടിയോടാണ് വൈദികൻ അതിക്രമം കാട്ടിയത്.
വാർത്ത പുറത്തുവന്നതിനെത്തുടർന്നു കേസ് ഒതുക്കിത്തീർക്കുവാനുള്ള തിരക്കിട്ട നീക്കങ്ങൾ അണിയറയിൽ തുടങ്ങിക്കഴിഞ്ഞു. പരാതിക്കാരെ സ്വാധീനിച്ചു പരാതി പിൻവലിക്കാനുള്ള ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇതോടെ പത്തനംതിട്ട വനിതാ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ HOUSE ഓഫീസർ ഫോണും സ്വിച്ച് ഓഫ് ചെയ്തു മാധ്യമങ്ങളോട് പ്രതികരിക്കുന്നുമില്ല . മാധ്യമങ്ങൾക്കു യാതൊരു വിവരവും നൽകരുതെന്ന് സ്റ്റേഷനിലെ പോലീസുകാർക്ക് കർശന നിർദേശവും നൽകി .
കൂടല്‍ ഓര്‍ത്തഡോക്‌സ് പള്ളിയിലെ വൈദികനാണ് പോണ്ട്‌സണ്‍ ജോണ്‍. ഈ മാസം 13നാണ് പീഡനം നടന്നത്. പഠനത്തില്‍ മോശമായ പെണ്‍കുട്ടിയെ അമ്മയാണ് കൗണ്‍സിലിംഗിനായി വൈദികന്റെ അടുക്കലെത്തിച്ചത്.
കൗണ്‍സിലിംഗിനിടെ വൈദികന്‍ മോശമായി പെരുമാറിയ കാര്യം പെണ്‍കുട്ടി സുഹൃത്തിനെ വിളിച്ചറിയിച്ചു. സുഹൃത്താണ് വിവരം പോലീസിനെ അറിയിച്ചത്. പത്തനംതിട്ട വനിതാ പോലീസ് സംഘമാണ് വൈദികനെ കസ്റ്റഡിയിലെടുത്തത്.
പെണ്‍കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം വൈദികന്റെ അറസ്റ്റ് രേഖപ്പെടുത്തും. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കും.
സഭയിൽ പീഡകരായ വൈദികർക്കുമേൽ യാതൊരുനടപടിയും എടുക്കാത്തതാണ് വൈദികരുടെ പീഡനം സഭയിൽ കൂടുവാൻകാരണം. ക്രൈസ്തവ സമുദായത്തിനുതന്നെ അപമാനമായിത്തീർന്ന കുമ്പസാര പീഡനകേസിൽ , കുമ്പസാരത്തിന്റെ മറവിൽ നിരവധി വൈദികർ ചേർന്ന് ഒരു യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അഞ്ചു ഓർത്തഡോൿസ് വൈദികരെ അറസ്റ്റു ചെയ്തിരുന്നു, ഇവരെ ശമ്പളവും മറ്റും നൽകി ഇപ്പോഴും സഭയിൽ തുടരുവാൻ അനുവദിച്ചിരിക്കുകയാണ്.
കൊലക്കേസിൽ പ്രതിസ്ഥാനത്തുള്ള ഒരു ക്രിമിനലാണ് സഭയുടെ ഇപ്പോഴത്തെ പരമാധ്യക്ഷൻ. അതുകൊണ്ടു സഭയിലെ പീഡകരായ വൈദികർക്കും കത്തനാർമാർക്കെതിരെയും നടപടികളെടുക്കുവാൻ നിർവ്വാഹമില്ലാത്ത അവസ്ഥയാണിപ്പോൾ. അമേരിക്കയിൽ ബാലിക പീഡനം നടത്തിയ ശ്ലോമോ ഐസക്ക് ജോർജ് ഇപ്പോൾ ഫെഡറൽ കോടതി കഠിനതടവിനു വിധിച്ചതിനെത്തുടർന്നു അമേരിക്കയിൽ ജയിലിലാണ് .
30.82°C








