Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:17 am
  • 31st May, 2026
  • Overcast Clouds
29.82°C29.82°C
  • Humidity: 77 %
  • Wind: 0.22 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തിരുവനന്തപുരം ലോ കോളജിൽ എസ്എഫ്‌ഐയും കെഎസ്‌യുവും തമ്മിലുണ്ടായ സംഘർഷം തന്നെയാണ് ചർച്ചയാകുന്നത്. എസ്എഫ്ഐ പ്രവർത്തകർ തന്നെ നിലത്തേക്കു തള്ളിയിട്ട് വലിച്ചിഴച്ച് മർദിച്ചതായി ലോ കോളജിലെ കെഎസ്‌യു നേതാവ് സഫ്ന പറയുകയുണ്ടായി. ഇതൊക്കെ കണ്ട് പൊലീസ് നോക്കിനിന്നെന്നും സഫ്ന പറയുന്നു. സഫ്‌നയെ നിലത്തിട്ട് വലിച്ചിഴക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. എസ്എഫ്ഐയിൽ നിന്ന്  മുൻപും ഇത്തരം ആക്രമണങ്ങളുണ്ടായിട്ടുണ്ട്. അന്നും നടപടികളുണ്ടായിട്ടില്ല.  കൂട്ടം ചേർന്ന് ക്രൂരമായാണ് ആക്രമിച്ചതെന്നും സഫ്ന പറയുന്നു. എതിരാളികളെ പ്രവർത്തിക്കാൻ അനുവദിക്കാത്ത സമീപനമാണ് എസ്എഫ്ഐയുടേതെന്നും നേരത്തെ തന്റെ നേർക്കു പെയിന്റ് കോരി ഒഴിച്ച  സംഭവമുണ്ടായെന്നും സഫ്ന പറഞ്ഞു. ക്യാംപയിനു ചെന്നപ്പോഴും അതിക്രമം ഉണ്ടായി. കെഎസ്‌യു അനുഭാവി ആണെങ്കിൽ കോളജിൽ പീഡനമാണ്. എസ്എഫ്ഐയ്ക്കു മറ്റുള്ളവരോട് അസഹിഷ്ണുതയാണ്. കോളജിൽ പഠിക്കുന്നത് ജീവന് ആപത്താണെന്ന് സഫ്ന പറഞ്ഞുസഫ്നയ്ക്കു പുറമേ ജനറൽ സെക്രട്ടറി ആഷിക്ക് അഷറഫ്, നിതിൻ തമ്പി, എസ്എഫ്ഐ പ്രവർത്തകൻ അനന്ദു എന്നിവർക്കും പരുക്കേറ്റു.ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കോളേജിലെ അക്രമത്തിന് ശേഷം വീടുകയറിയുള്ള മർദനത്തിൽ രണ്ട് വിദ്യാർത്ഥികൾക്ക് തലയ്ക്കും കാലിനും പരിക്കേറ്റു.  കെ.എസ്.യു പ്രവർത്തകരെ ആക്രമിച്ചതിൽ 2 കേസുകളും, എസ്എഫ്ഐ പ്രവർത്തകരെ ആക്രമിച്ചെന്ന പേരിൽ ഒരു കേസും പൊലീസ് രജിസ്റ്റർ ചെയ്തു.
ഇന്നലെ രാത്രി എട്ട് മണിയോട് കൂടിയാണ് ഇരു വിഭാഗവും ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. കെഎസ്‌യു യൂണിറ്റ് പ്രസിഡന്റ് അടക്കമുള്ളവർക്ക് പരിക്കേറ്റു. യൂണിയൻ ഉദ്ഘാടനവുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് സംഘർഷത്തിൽ കലാശിച്ചത്. കഴിഞ്ഞ യൂണിയൻ തെരഞ്ഞെടുപ്പിൽ കെഎസ്‌യു ഒരു ജനറൽ സീറ്റിൽ വിജയിച്ചിരുന്നു. ഇതിൽ പ്രകോപിതരായാണ് എസ്എഫ്‌ഐ പ്രവർത്തകർ ആക്രമിച്ചതെന്നാണ് കെഎസ്‌യു പ്രവർത്തകരുടെ ആരോപണം. .വിദ്യാർത്ഥികളെ വീട്ടിൽക്കയറി ആക്രമിച്ചതിന് 8 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ മെഡിക്കൽ കോളേജ് പൊലീസ്  കേസടുത്തിട്ടുണ്ട്. സഫ്നയെ ആക്രമിച്ചതിന് മയൂസിയം പൊലീസ് ഇന്നലെത്തന്നെ കേസെടുത്തിരുന്നു.  എസ്എഫ്ഐ പ്രവർത്തകരെ ആക്രമിച്ചെന്ന പരാതിയിൽ കെ.എസ്.യു പ്രവർത്തകർക്കെതിരെയും ഇന്ന് കേസെടുത്തിട്ടുണ്ട്. പൊതുമരാമത്ത് മന്ത്രി പങ്കെടുത്ത പരിപാടി മദ്യപിച്ചെത്തി അലങ്കോലമാക്കാൻ ശ്രമിച്ചതാണ് എല്ലാത്തിനും കാരണമെന്നാണ് എസ്എഫ്ഐയുടെ വിശദീകരണം. സംഭവത്തിൽ പ്രതികരിച്ച് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത് രംഗത്തെത്തിയിരുന്നു. കലാലയങ്ങളിലാകെ വീണ്ടും എസ്എഫ്‌ഐ ക്രിമിനല്‍ സംഘം അക്രമം അഴിച്ചുവിടുകയാണെന്ന് അഭിജിത്ത് ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. ക്രമസമാധാനം തകർക്കുന്ന എസ്എഫ്ഐ ഗുണ്ടകളെ നിലയ്ക്കു നിർത്താൻ തയാറാകണമെന്ന് മെഡിക്കൽ കോളജിൽ ചികിൽസയിൽ കഴിയുന്ന വിദ്യാർഥികളെ കണ്ടശേഷം ഷാഫി പറമ്പിൽ എംഎൽഎയും പ്രതികരിച്ചു. നിയമസഭയ്ക്കു പുറത്തും അകത്തും വിഷയത്തിൽ പ്രതിഷേധം ഉണ്ടാകും. ലോ കോളജിലെ വിജയം എസ്എഫ്ഐയെ അസ്വസ്ഥരാക്കുന്നതായും ഷാഫി പറഞ്ഞു.

Readers Comment

Add a Comment