Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
പിഎഫ് വായ്പക്ക് പകരം ലൈംഗികബന്ധം ആവശ്യപ്പെട്ട ഗെയിന്‍ പിഎഫ് നോഡല്‍ ഓഫീസര്‍ ആര്‍ വിനോയ് ചന്ദ്രന് സസ്‌പെന്‍ഷന്‍ കിട്ടിയിരിക്കുകയാണ്. അന്വേഷണ വിധേയമായാണ്പൊതു വിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തത്. കാസര്‍കോട് ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ ജൂനിയര്‍ സൂപ്രണ്ടും ആയിരുന്നു വിനോയ് ചന്ദ്രന്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതിനും ഗുരുതര കൃത്യവിലോപം കാട്ടിയതിനുമാണ് വിനോയിക്കെതിരെ നടപടി എടുത്തത്. ഇയാള്‍ക്കെതിരെ വകുപ്പുതല അന്വേഷണം ഉടന്‍ നടത്തുമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഫേസ്ബുക്കിലൂടെ സസ്പെൻഷൻ വിവരം അറിയിക്കുകയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് വിനോയിയെ കോട്ടയത്ത് വെച്ച് വിജിലന്‍സ് അറസ്റ്റ് ചെയ്തത്. അധ്യാപികയെ ലൈംഗിക ചൂഷണത്തിനായി ഹോട്ടിലേക്ക് എത്താന്‍ വിനോയ് ആവശ്യപ്പെടുകയായിരുന്നു. കോട്ടയം സ്വദേശിനിയായ വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരി വീട് പണിയാന്‍ പ്രോവിഡന്റ് ഫണ്ടിൽ നിന്ന് വായ്പയെടുക്കുന്നതിന് അപേക്ഷിച്ചിരുന്നു.സാങ്കേതിക പിഴവുകള്‍ വന്നതിനാല്‍ പരിഹാരത്തിന് ജില്ലാ നോഡല്‍ ഓഫീസര്‍ക്കും അപേക്ഷ കൊടുത്തിരുന്നു. എന്നാൽ, സംസ്ഥാന നോഡല്‍ ഓഫീസര്‍ക്ക് മാത്രമേ ഇതിന് പരിഹാരം സാധിക്കൂവെന്ന് ജില്ലാ നോഡല്‍ ഓഫീസര്‍ അറിയിച്ചു. പിന്നാലെ, വിനോയ് ചന്ദ്രനെ പരാതിക്കാരി ഫോണില്‍ വിളിച്ചിരുന്നു. പ്രശ്നം പരിഹരിക്കാമെന്ന് വിനോയ് ചന്ദ്രൻ പറഞ്ഞിരുന്നു. തുടർന്ന് വാട്സാപ്പില്‍ തിരികെ വിളിക്കാന്‍ ഉദ്യോഗസ്ഥയോട് ഇയാൾ ആവശ്യപ്പെട്ടിരുന്നു. ജീവനക്കാരിയോട് ഫോണില്‍ വിളിച്ച് നഗ്ന ദൃശ്യങ്ങള്‍ ആവശ്യപ്പെടു. തുടർന്നും നിരന്തരമായി വാട്സാപ്പില്‍ വിളിച്ച് അശ്ലീലചുവയോടെ സംസാരിച്ചു.കഴിഞ്ഞ ദിവസം വിളിച്ചിട്ട് വാട്സാപ്പില്‍ നഗ്നയായി വരാന്‍ ആവശ്യപ്പെട്ടു. എന്നാൽ, ഉദ്യോഗസ്ഥ ഈ ആവിശ്യം നിരസിച്ചിരുന്നു.അടുത്ത ദിവസം ഇയാൾ കോട്ടയത്ത് എത്തുമെന്നും ഹോട്ടല്‍ മുറിയിൽ വെച്ച് പ്രശ്നം പരിഹരിച്ചു നല്‍കാമെന്നും അറിയിച്ചു. കോട്ടയത്തെത്തി ഹോട്ടല്‍ മുറിയെടുത്ത ഇയാള്‍ അധ്യാപികയെ കാത്തിരിക്കുകയായിരുന്നു. എന്നാല്‍ അധ്യാപികയുടെ പരാതിപ്രകാരം അടുത്ത മുറിയില്‍ കാത്തിരുന്ന വിജിലന്‍സ് സംഘം ഇയാളെ പിടികൂടി. മാര്‍ച്ച് 10നാണ് സംഭവം. അധ്യാപികയോട് ഒരു ഷര്‍ട്ട് കൂടി വാങ്ങിവരാന്‍ ഇയാള്‍ നിര്‍ദേശിച്ചിരുന്നു. ഫിനോഫ്തലിന്‍ പൊടി പുരട്ടി വിജിലന്‍സ് നല്‍കിയ ഷര്‍ട്ട് അധ്യാപികയില്‍ നിന്ന് ഇയാള്‍ സ്വീകരിച്ചതിനു പിന്നാലെയായിരുന്നു തെളിവു സഹിതമുള്ള അറസ്റ്റ്.വിനോയ് ചന്ദ്രന്റെ കയ്യിൽ നിന്ന് ഗര്‍ഭ നിരോധന ഉറകളും വിജിലന്‍സ് സംഘം കണ്ടെത്തിയിരുന്നു. മറ്റ് ചില അധ്യാപികമാരോടും ഇയാള്‍ അശ്ലീല ചാറ്റ് നടത്തിയെന്നും ലൈംഗിക ചൂഷണത്തിന് ശ്രമിച്ചുവെന്നും വിജിലന്‍സ് പറയുന്നു.ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌തെന്നും കടുത്ത അച്ചടക്ക ലംഘനവും കൃത്യവിലോപവും കാട്ടിയെന്നും വകുപ്പുതല അന്വേഷണത്തില്‍ ബോധ്യമായതിനെ തുടര്‍ന്നാണു സസ്‌പെന്‍ഷന്‍. സിപിഎം അനുകൂല എന്‍ജിഒ യൂണിയനില്‍ നിന്നു വിനോയ് ചന്ദ്രനെ കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു.നിലവില്‍ വിനോയ് റിമാന്‍ഡിലാണ്.
28.82°C








