Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 12:20 am
  • 30th June, 2026
  • Overcast Clouds
23.48°C23.48°C
  • Humidity: 96 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന്‍റെ പെൻഷൻ വിഷയത്തിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ചിരിക്കുകയാണ് സുപ്രീംകോടതി. രണ്ട് വർഷം പേഴ്സണൽ സ്റ്റാഫിലിരുന്നവർക്ക് പെൻഷൻ നൽകുന്ന സമ്പ്രദായം രാജ്യത്തെവിടെയുമില്ല. ഇത്തരത്തിൽ പെൻഷൻ നൽകാൻ സംസ്ഥാന സർക്കാരിന് ആസ്തിയുണ്ടോയെന്നും കോടതി ചോദിച്ചു. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന്റെ പെൻഷൻ സംബന്ധിച്ച ഹർജിയിലല്ല കോടതിയുടെ വിമർശനമെന്നതും ശ്രദ്ധേയമാണ്. വിപണി വിലയേക്കാള്‍ കൂടുതല്‍ തുക ഡീസലിന് ഈടാക്കുന്നതിനെതിരെ കെഎസ്ആർടിസി നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസ് അബ്ദുല്‍ നസീറിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചത്. വിപണി വിലയേക്കാൾ കൂടുതൽ തുക കെഎസ്ആര്‍ടിസിക്കുള്ള ഡീസലിന് ഈടാക്കുന്നതിനെതിരായ ഹർജിയിലാണ് സംസ്ഥാന സർക്കാരിനെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചത്. സര്‍ക്കാര്‍ വിലയ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചപ്പോഴാണ് പെന്‍ഷന്‍ കാര്യം ഉയര്‍ത്തി കോടതി മറുചോദ്യം ഉന്നയിച്ചത്. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ രണ്ട് വര്‍ഷം ജോലി ചെയ്യുന്നവര്‍ക്ക് ജീവിതാവസാനം വരെ പെന്‍ഷന്‍ നല്‍കുന്ന കേരളം എന്തിന് ഡീസല്‍ വില വര്‍ധനവിനെതിരെ കോടതിയില്‍ എത്തുന്നുവെന്ന് സുപ്രീം കോടതി ചോദിച്ചു. രാജ്യത്ത് മറ്റൊരിടത്തും രണ്ട് വര്‍ഷം സേവനം നടത്തുന്നവര്‍ക്ക് പെന്‍ഷന്‍ ലഭിക്കില്ല. കോടതിയുടെ അതൃപ്തി സംസ്ഥാന സര്‍ക്കാരിനെ അറിയിക്കാന്‍ കെഎസ്ആര്‍ടിസിക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ വി ഗിരിയോട് ജസ്റ്റിസ് അബ്ദുല്‍ നസീര്‍ നിര്‍ദേശിക്കുകയും ചെയ്തു.താന്‍ അറിയിച്ചില്ലെങ്കിലും അഞ്ച് മിനുട്ടിനുള്ളില്‍ മാധ്യമങ്ങളിലൂടെ വാര്‍ത്ത എല്ലാവരും അറിയുമെന്ന് ഗിരി മറുപടി നല്‍കി. ഏതായാലും കോടതിയുടെ വികാരം സര്‍ക്കാരിനെ അറിയിക്കാമെന്ന് അദ്ദേഹം ബെഞ്ചിന് ഉറപ്പ് നല്‍കി.ഇന്ത്യന്‍ എക്സ്പ്രസിന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നല്‍കിയ അഭിമുഖം ആസ്പദമാക്കിയാണ് കോടതി പേഴ്സണല്‍ സ്റ്റാഫ് സംബന്ധിച്ച ചോദ്യം ഉന്നയിച്ചത്. കെഎസ്ആര്‍ടിസിക്ക് ഇന്ധനത്തിനായി ഏഴു രൂപയാണ് അധികമായി നല്‍കേണ്ടി വരുന്നതെന്നും ഇങ്ങനെ പോയാല്‍ കെഎസ്ആര്‍ടിസി പൂട്ടിപ്പോകുമെന്നും സര്‍ക്കാര്‍ വാദിച്ചു. ഹർജിയില്‍ ഇടപെടാന്‍ കോടതി വിസമ്മതിച്ചു. ഹർജി ഹൈക്കോടതി പരിഗണിക്കട്ടെയെന്നും കോടതി പറഞ്ഞു. ഇതോടെ സർക്കാർ ഹർജി പിൻവലിച്ചു. എന്തുതന്നെയായാലും മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിന്‍റെ പെൻഷനിലൂടെ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പ്രതിവര്‍ഷം കുറയുന്നത്  വൻ തുകയാണ്. നാല് വര്‍ഷം പൂര്‍ത്തിയാകാതെ പേഴ്സണല്‍ സ്റ്റാഫിന് പെൻഷൻ കൊടുക്കരുതെന്ന് പതിനൊന്നാം ശമ്പള കമ്മീഷൻ ശുപാര്‍ശ ചെയ്തിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ അത് അംഗീകരിച്ചില്ല. പൂര്‍ണ്ണമായും രാഷ്ട്രീയത്തിന്‍റെ അടിസ്ഥാനത്തില്‍ നിയമിക്കുന്ന പേഴ്സണല്‍ സ്റ്റാഫിന് രണ്ട് വര്‍ഷം കഴിയുമ്പോള്‍ തന്നെ മുഴുവൻ പെൻഷനും കിട്ടും. മന്ത്രിമാര്‍ക്ക് മാത്രമല്ല പ്രതിപക്ഷ നേതാവിന്‍റെ സ്റ്റാഫിനും സമാനമായി പെൻഷൻ കിട്ടും എന്നതിനാല്‍ യുഡിഎഫും എല്‍ഡിഎഫും ഇക്കാര്യത്തില്‍ പരസ്പരം പഴി ചാരാതെ മൗനം പാലിക്കുകയാണ്.

Readers Comment

Add a Comment