Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 2:11 pm
  • 15th August, 2026
  • Light Rain
29.82°C29.82°C
  • Humidity: 68 %
  • Wind: 2.86 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഹണി ട്രാപ്പിൽ അകപ്പെടുന്നതിൽ പൊലീസ്​ സേനാംഗങ്ങൾ കരുതിയിരിക്കണമെന്ന്​ നിർദേശിച്ച്​ സംസ്ഥാന പൊലീസ്​ മേധാവിയുടെ നിർദേശം. ഏതെങ്കിലും സേനാംഗം ഇത്തരം ശ്രമത്തിൽ അകപ്പെട്ടെന്ന്​ വ്യക്തമായാൽ വിവരം അടിയന്തരമായി പൊലീസ്​ ആസ്ഥാനത്ത്​ അറിയിക്കണമെന്നും സർക്കുലറിൽ നിർദേശിക്കുന്നു.പൊലീസ് ഉദ്യോഗസ്ഥര്‍ക്കായി പുറപ്പെടുവിച്ച സര്‍ക്കുലറിലാണ് ഇങ്ങനെയൊരു മുന്നറിയിപ്പ് ഡിജിപി നല്‍കുന്നത്.രാജ്യത്തെ വിവിധ ഏജന്‍സികളെ ലക്ഷ്യമിട്ട്പാകിസ്ഥാന്‍ ചാരസംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നിരവധി ഉദ്യോഗസ്ഥര്‍ ഇതിനോടകം ചാരസംഘടനകള്‍ ഒരുക്കിയ ഹണിട്രാപ്പില്‍ കുടുങ്ങിയിട്ടുമുണ്ട്. സമൂഹമാധ്യമങ്ങളില്‍ സ്ത്രീകളെ ഉപയോഗിച്ചാണ് ഹണിട്രാപ്പിംഗ് നടക്കുന്നത്. ഇക്കാര്യത്തില്‍ സംസ്ഥാന പൊലീസ് സേനയിലെ ഉദ്യോഗസ്ഥര്‍ ജാഗ്രത പാലിക്കണം.രഹസ്യവിവരങ്ങള്‍ ചോര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഹണി ട്രാപ്പിംഗ് നടക്കുന്നത്. ഇക്കാര്യത്തില്‍ കേരള പൊലീസിനും രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പ് കിട്ടിയിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള ഹണി ട്രാപ്പ് സംഭവങ്ങളുണ്ടായാല്‍ പൊലീസ് ആസ്ഥാനത്ത് വിവരം അറിയിക്കണമെന്നും ഡിജിപിയുടെ സര്‍ക്കുലറില്‍ പറയുന്നു. രാജ്യത്തെ വിവിധ ഏജൻസികളെ ലക്ഷ്യമിട്ട്പാക്കിസ്ഥാൻ ചാരസംഘടനകൾ പ്രവർത്തിക്കുന്നുണ്ട്. നിരവധി ഉദ്യോഗസ്ഥർ ഇതിനോടകം ചാരസംഘടനകൾ ഒരുക്കിയ ഹണിട്രാപ്പിൽ കുടുങ്ങിയിട്ടുമുണ്ട്. പട്ടാളത്തിൽ അടക്കം നിരവധി പേർ ഇത്തരത്തിൽ ഹണി ട്രാപ്പിൽ കുടുങ്ങിയ സാഹചര്യം ഉ്ണ്ടായിട്ടുണ്ട്. യുവതികളെ ഉപയോഗിച്ച് നേരത്തെയും ഇന്ത്യൻ സൈനികരിൽ നിന്ന് പാക് ചാരസംഘങ്ങൾ രഹസ്യം ചോർത്താൻ ശ്രമം നടത്തിയിട്ടുണ്ട്.എന്നാൽ സാങ്കേതിക ലോകം അതിവേഗം വളർന്നതോടെ രഹസ്യം ചോർത്തുന്നവരുടെ എണ്ണവും കൂടി. സോഷ്യൽമീഡിയകളും സ്മാർട്ട്‌ഫോൺ ആപ്പുകളും ഉപയോഗിച്ചാണ് രഹസ്യം ചോർത്തൽ നടക്കുന്നത്. ചൈനീസ്, ഉർദു, ഇംഗ്ലീഷ് ഭാഷകൾ കൈകാര്യം ചെയ്യാൻ കഴിവുള്ള യുവതികളെയാണ് ഇതിനായി നിയമിച്ചരിക്കുന്നത്.ചൈനയിൽ നിന്നു ഇറക്കുമതി ചെയ്യുന്ന ഇലക്ട്രോണിക് ഉപകരണങ്ങളും സംശയത്തിന്റെ നിഴലിലാണ്. ചൈനീസ് സ്മാർട്ട്‌ഫോണുകളെ പോലും സൂക്ഷിക്കണമെന്നാണ് സൈന്യത്തിനു നൽകിയിരിക്കുന്ന നിരദ്ദേശം. സൈനികരുടെ ഇന്റർനെറ്റ്, സോഷ്യൽമീഡിയ ഉപയോഗവും ചാര ഏജൻസികൾ നിരീക്ഷിച്ചുവരികയാണ്.

Readers Comment

Add a Comment