Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 11:11 am
  • 15th August, 2026
  • Light Rain
27.82°C27.82°C
  • Humidity: 72 %
  • Wind: 1.81 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തിരുവല്ലം കസ്റ്റഡി മരണത്തിൽ പൊലീസിന് വൻ തിരിച്ചടിയാണുണ്ടായിരിക്കുന്നത്. പൊലീസ് കസ്റ്റഡിയിൽ മരിച്ച സുരേഷിന് മർദനമേറ്റിരുന്നതായിട്ടു തന്നെയാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. മരണകാരണം ഹൃദയാഘാതമാണെങ്കിലും മർദനമേറ്റിട്ടുണ്ട്. ശരീരത്തിൽ പലയിടത്തും ചതവുകളുണ്ട്. ഇത് ഹൃദ്രോഗം വർധിപ്പിക്കാൻ കാരണമായിട്ടുണ്ടാവാമെന്നാണ് ഡോക്ടർമാർ പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പൊലീസുകാരെ സസ്‌പെൻഡ് ചെയ്തിരുന്നു. എസ്.ഐ വിപിൻ, ഗ്രേഡ് എസ്.ഐ സജീവ്, വൈശാഖ് എന്നിവരെയാണ് അറസ്റ്റ് ചെയ്യുമ്പോഴുള്ള നടപടിക്രമം പാലിക്കാതിരുന്നതിന് സിറ്റി പൊലീസ് കമ്മീഷണർ സ്പർജൻകുമാർ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തത്.തിരുവല്ലം ജഡ്ജികുന്നിൽ സ്ഥലം കാണാനെത്തിയ ദമ്പതികളെയും സുഹൃത്തിനെയും ആക്രമിച്ചതിനാണ് മരിച്ച സുരേഷ് അടക്കം അഞ്ച്പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ മാർച്ച് ഒന്നിന് രാത്രി 11.30യോടെയാണ് സുരേഷ് സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ചതെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ, പൊലീസ് മർദ്ദനമാണ് മരണ കാരണമെന്ന് നാട്ടുകാർ ആരോപിച്ചതോടെ  സബ് കളക്ടറുടെയും മജിസ്ട്രേറ്റിന്റെയും നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി.സുരേഷിന്റെ ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു ഇൻക്വസ്റ്റ്. മെഡിക്കൽ കോളജ് ആശുപത്രിയിലെ മൂന്നംഗ ഫൊറൻസിക് ഡോക്ടർമാരുടെ സംഘമാണ് മൃതദ്ദേഹം പോസ്റ്റുമോർട്ടം നടത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെങ്കിലും ഹൃദയാഘാതമുണ്ടായത് എങ്ങനെയെന്ന് വ്യക്തമാകാൻ കൂടുതൽ ശാസ്ത്രീയ പരിശോധന നടത്തുകയായിരുന്നു. കസ്റ്റഡി കൊലപാതകം എന്ന വ്യാപക ആക്ഷേപവും പോലീസിന് നേരെ ഉയര്‍ന്നിരുന്നു. രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെ ഈ വിഷയത്തിൽ പോലീസിനെയും ആഭ്യന്തരത്തെയും വിമർശിച്ച് രംഗത്തെത്തിയിരുന്നു. ഏതായാലുമിപ്പോൾ അസ്വാഭാവിക മരണം എന്ന നിലവിലെ വകുപ്പ് നിലനിര്‍ത്തി കൊണ്ട് തന്നെ അന്വേഷണം തുടരും. സുരേഷിന്‍റെ ശരീരത്തിലുള്ള പാടുകള്‍ എങ്ങിനെയുണ്ടായെന്ന് കണ്ടെത്തണം. അതിനുവേണ്ടി സുരേഷിനൊപ്പം അറസ്റ്റിലായവരെ ജയിലിലെത്തി ചോദ്യം ചെയ്യും. തിരുവല്ലം സ്റ്റേഷനിലെ പൊലീസുകാരെയും ചോദ്യം ചെയ്യും. അറസ്റ്റ് നടന്ന ജഡ്ജിക്കുന്നിലെ സാക്ഷികളുടെയും പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരുടെയും മൊഴിയെടുക്കും. അതേസമയം ക്രൈംബ്രാഞ്ചിനൊപ്പം മജിസ്റ്റീരിയല്‍ അന്വേഷണവും തുടരുകയാണ്.

Readers Comment

Add a Comment