Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:58 am
  • 1st October, 2026
  • Overcast Clouds
25.43°C25.43°C
  • Humidity: 91 %
  • Wind: 0.99 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ കലാമേളയായ സൂര്യാ ഫെസ്റ്റിവലിൽ ഇന്ന് ഡൽഹി സെയിന്റ് സ്റ്റീഫൻസ് കോളജ് മുൻ പ്രിൻസിപ്പാളും, വാഗ്മിയും, ഗ്രന്ധകാരനുമായ  പ്രൊഫ. ഡോ. വത്സൻ തമ്പുവിന്റെ പ്രഭാഷണം നടക്കും.  മാർച്ച് പന്ത്രണ്ട് , ഇന്ന് വൈകിട്ട് , ആറ് മുപ്പതിന്  തിരുവനന്തപുരം, തൈക്കാട് സൂര്യയുടെ ആസ്ഥാനമന്ദിരത്തിനു സമീപമുള്ള ഓഡിറ്റോറിയത്തിൽവെച്ചാണ് പ്രഭാഷണം . 

നവോത്ഥാനത്തിന്റെ അവശേഷിക്കുന്ന അജണ്ടകൾ എന്ന കാലിക പ്രാധാന്യമുള്ള വിഷയത്തെക്കുറിച്ചാണ് പ്രഭാഷണം. ഇന്ന് ഏറ്റവും കൂടുതൽ ദുരുപയോഗം ചെയ്യപ്പെടുന്ന പദമാണ് നവോത്ഥാനം. സ്വാർത്ഥ താല്പര്യത്തോടെ രാഷ്ട്രീയ നേതൃത്വങ്ങളും മത, ആല്മീയ പ്രസ്ഥാനങ്ങളും ഈ പദത്തിന്റെ അർത്ഥവ്യാപ്തിക്കുതന്നെ മാറ്റം വരുത്തിയ സാഹചര്യത്തിൽ നവോത്ഥാനത്തിന്റെ യഥാർത്ഥ അർത്ഥവ്യാപ്തിയെക്കുറിച്ചു അവബോധം നൽകുവാൻ ഉതകുന്നതായിരിക്കും പ്രൊഫ. വത്സൻതമ്പുവിന്റെ ഈ പ്രഭാഷണം . 
ഈ പ്രഭാഷണത്തിന്റെ പുനഃ സംപ്രേക്ഷണം ഐ ടു ഐ ന്യൂസിൽ തിങ്കളാഴ്ച ഉണ്ടാകും .

Readers Comment

Add a Comment