Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഗുണ്ടാ ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ പോത്തൻകോട് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ക്ക് സസ്‌പെഷന്‍ കിട്ടിയിരിക്കുകയാണ്. പോത്തോന്‍കോട് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ ജീഹാനെയാണ് സസ്‌പെന്റ് ചെയ്തത്. മണ്ണുമാഫിയ വാടകയ്‌ക്കെടുത്ത മുറിയില്‍ വച്ച് ഗുണ്ടയായ കുട്ടനുമായി പൊലീസുകാരന്‍ യൂണിഫോണില്‍ മദ്യപിക്കുന്ന ചിത്രം ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരുന്നു.ഗുണ്ടയ്ക്കൊപ്പം യൂണിഫോമിൽ മദ്യപിക്കുന്ന ചിത്രം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഡിഐജി നിശാന്തിനി നടത്തിയ അന്വേഷണത്തിലാണ് പൊലീസുകാരന്റെ ഗുണ്ടാ ബന്ധം സ്ഥിരീകരിച്ചത്. മെന്റല്‍ ദീപുവെന്ന ഗുണ്ടയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് കുട്ടൻ. ഇതേ സ്ഥലത്തുവച്ച് കുട്ടനും ദീപുവുമായി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകം നടന്നത്. കുട്ടന്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്.സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥനെതിരെ കടുത്ത നടപടികൾ വരും ദിവസങ്ങളിൽ എടുത്തേക്കുമെന്നാണ് വിവരം. മദ്യപാനത്തിനിടെ സുഹൃത്തുക്കളുടെ മർദനമേറ്റ് ചികിത്സയിലിരിക്കെയാണ് ഗുണ്ടാ നേതാവ് പ്രശാന്ത്നഗർ ബാബുജിനഗർ ദീപു ഭവനിൽ മെന്റൽ ദീപു എന്ന ദീപു മരിച്ചത്. കഴിഞ്ഞ മാസമായിരുന്നു സംഭവം. മറ്റൊരുകേസിൽ ജയിലിലായിരുന്ന ദീപുവിനെ ജാമ്യത്തിൽ ഇറക്കിയ അയിരൂപ്പാറ കുട്ടന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം.
അർധരാത്രി കഴക്കൂട്ടം–തൈക്കാട് ബൈപാസിൽ കാട്ടായിക്കോണത്തിനു സമീപം മേലെചന്തവിളയിൽ നടന്ന ആക്രമണത്തിൽ അരമണിക്കൂറിലേറെ റോഡരുകിൽ രക്തം വാർന്നു കിടന്ന ദീപുവിനെ പൊലീസ് ആണ് ആശുപത്രിയിൽ എത്തിച്ചത്. മർദിക്കുന്ന ദൃശ്യങ്ങൾ സമീപത്തെ വ്യാപാര സ്ഥാപനത്തിലെ സിസിടിവിയിൽ നിന്നു കണ്ടെത്തിയിരുന്നു. കുപ്പി കൊണ്ട് ദീപുവിനെ തലയ്ക്കടിക്കുകയും കല്ലുകൊണ്ട് തലയിലും നെഞ്ചിലും ഇടിക്കുകയുമായിരുന്നു.ചന്തവിളയിലെ സംഭവത്തിനു തൊട്ടുമുമ്പ് ഇതേ സംഘം ചേങ്കോട്ടുകോണം തുണ്ടത്തില്‍ വെച്ച് മറ്റൊരു സംഘവുമായും സംഘര്‍ഷത്തിലേര്‍പ്പെട്ടിരുന്നു. ഇതില്‍ ഒരാള്‍ക്ക് പരിക്കേറ്റിരുന്നു. കൊലക്കേസ് ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് ദീപു. കഴക്കൂട്ടത്ത് പച്ചക്കറി കടയില്‍ കയറി ജീവനക്കാരനെ വെട്ടിക്കൊന്ന കേസിലും 2020 സെപ്റ്റംബറില്‍ ശ്രീകാര്യം ചേന്തിയില്‍ സംഘാംഗമായ ശരത് ലാലിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലും പ്രതിയാണിയാള്‍. വസ്തുവില്‍പ്പനയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മെന്റൽ ദീപുവിനെ ആകർമിക്കാൻ കരണമായതെന്നായിരുന്നു അന്ന് പോത്തന്‍കോട് പോലീസ് പറഞ്ഞിരുന്നത്. മണ്ണുമാഫിയ സംഘത്തിലെ ചിലര്‍ ദിവസങ്ങളായി സമീപപ്രദേശങ്ങളില്‍ ചെറിയ അക്രമങ്ങള്‍ നടത്തിയിരുന്നു. ഇതിന്റെ തുടര്‍ക്കഥയാണ് സംഭവം നടന്ന രാത്രിയിലെ അക്രമമെന്നുമായിരുന്നു പോലീസിന് സംശയമുണ്ടായത്. കസ്റ്റഡിയിലുള്ളവര്‍ എല്ലാവരും തന്നെ മണ്ണുമാഫിയ സംഘത്തിലുള്ളവരായിരുന്നു.
31.82°C








