Forecast Weather using OpenWeatherMap with PHP

Kerala

  • Friday 1:57 pm
  • 27th March, 2026
  • Clear Sky
33.82°C33.82°C
  • Humidity: 33 %
  • Wind: 3.68 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

രണ്ടാം പിണറായി സര്‍ക്കാറിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റാണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ചത്. സാമ്പത്തികമായി ശക്തി പകരുന്ന വികസനദിശയുള്ള ബജറ്റാണ് അവതരിപ്പിക്കുന്നതെന്ന് പറഞ്ഞുകൊണ്ട്  കേരളത്തെ കൂടുതല്‍ മുന്നോട്ട് നയിക്കുന്ന സമീപനങ്ങളാകും ബജറ്റില്‍ ഉണ്ടാകുകയെന്നും മന്ത്രി പറഞ്ഞിരുന്നു. എല്ലാ സാധ്യതയും പ്രയോജനപ്പെടുത്തി സമഗ്രവും സര്‍വതല സ്പര്‍ശിയുമായ വികസനമാണ് ലക്ഷ്യമിടുന്നതെന്നും കേരളത്തിലെ എല്ലാ വിഭാഗം ജനത്തിന്റേയും ജീവിതം മെച്ചപ്പെടുത്തുന്ന രീതിയിലുള്ള പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടാകുമെന്നും പറഞ്ഞിരുന്നു. കെ എന്‍ ബാലഗോപാലിന്റെ രണ്ടാം ബജറ്റാണിത്. കഴിഞ്ഞ തവണ അവതരിപ്പിച്ച ആദ്യ ബജറ്റ് മുന്‍ ധനമന്ത്രി തോമസ് ഐസകിന്റെ ബജറ്റിന്റെ അനുബന്ധമായിരുന്നു. അതിനാല്‍ ബജറ്റ് അവതരണത്തിന് ദൈര്‍ഘ്യം വളരെ കുറവായിരുന്നു. എന്നാല്‍ ഇത്തവണ ചുരുങ്ങിയത് രണ്ട് മണിക്കൂറെങ്കിലും ബജറ്റ് അവതരണം നീളുമെന്നാണ് സൂചന. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയൊണ് ബജറ്റ് അവതരണം നടക്കുന്നത്. ചെലവുകള്‍ കുറയ്ക്കാന്‍ കഴിയാത്തതിനാല്‍ വരുമാനം ഉയര്‍ത്തുക എന്നതാണ് സംസ്ഥാനത്തിന് മുന്നിലെ മാര്‍ഗം. ഏതായാലും ഈ ബജറ്റിൽ വരുമാനം വര്‍ധിപ്പിക്കുകയും അനാവശ്യ ചെലവുകള്‍ തടഞ്ഞു കെഎസ്ആര്‍ടിസിയെ ലാഭത്തിലാക്കുക എന്നതും സര്‍ക്കാരിന് മുന്നിലുള്ള വെല്ലുവിളിയാണെന്ന് മന്ത്രി അറിയിച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസിയുടെ പുനരുജ്ജീവനത്തിനായി ഈ വര്‍ഷം ആയിരം കോടി കൂടി വകയിരുത്തിയിട്ടുണ്ട്. ഡിപ്പോകളിലെ സൗകര്യം ഒരുക്കാന്‍ മുപ്പത് കോടിയും അനുവദിച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസിയുടെ ഭൂമിയില്‍ അന്‍പത് പുതിയ ഇന്ധന സ്റ്റേഷനുകള്‍ കൂടി തുടങ്ങും. ദീര്‍ഘദൂര ബസുകള്‍ സിഎന്‍ജി, എന്‍എന്‍ജി, ഇലക്ട്രിക്കിലേക്ക് മാറ്റാന്‍ 50 കോടി അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.കൊവി‍ഡിന്ശേഷം കെ.എസ്.ആർ.ടി.സിക്ക് നടപ്പുസാമ്പത്തിക വർഷത്തിൽ 1822 കോടി രൂപ സർക്കാർ നൽകിയിട്ടുണ്ട്. കെ.എസ്.ആർ.ടി.സിയുടെ പ്രവർത്തന നഷ്ടം കുറയ്ക്കുവാനുള്ള നടപടികൾ സ്വീകരിക്കും. ഈ വർഷം നോൻ പ്ലാനിൽ 1000 കോടി രൂപയും വിവിധ ഡിപ്പോ നവീകരണത്തിനായി 30 കോടി രൂപയും വകയിരുത്തും. വിവിധ ആധുനിക ഉപകരണങ്ങൾക്കായി 20 കോടിയാണ് വകയിരുത്തുന്നത്. കെ.എസ്.ആർ.ടി.സിക്കായി 50 പുതിയ പെട്രോൾ, ‍‍‍ഡീസൽ പമ്പുകൾ സ്ഥാപിക്കും.ഹൈസ്പീഡ് ഡീസൽ ബസുകൾ സി.എൻ.ജി, എൽ.എം.ജി ഇലക്ട്രിക്കൽ വിഭാ​ഗത്തിലേക്ക് മാറുന്നതിനായി ഈ വർഷം 50 കോടി രൂപ അനുവദിക്കും. ചെക് പോസ്റ്റുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 5 കോടി ഉൾപ്പടെ മോട്ടോർ വാഹന വകുപ്പിന് 44 കോടി രൂപ വകയിരുത്തി.സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിൽ വാഹനമൊന്നിന് 25000 മുതൽ 30000 വരെ ഇൻസന്റീവ് നൽകി 10000 ഈ ആട്ടോകൾ പുറത്തിറക്കാൻ സഹായം നൽകും. നിലവിലുള്ള ഐ.സി ആട്ടോ എൻജിനുകൾ ഇ ആട്ടോയിലോക്ക് മാറാനായി വാഹനമൊന്നിന് 15000 രൂപ സബ്സിഡിയായി നൽകും. പദ്ധതിയുടെ ​ഗുണഭോക്താക്കളിൽ 50 ശതമാനം വനിതകളായിരിക്കുമെന്നും മന്ത്രി കെ.എൻ. ബാല​ഗോപാൽ വ്യക്തമാക്കി.

Readers Comment

Add a Comment