Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 9:35 am
  • 31st May, 2026
  • Overcast Clouds
28.82°C28.82°C
  • Humidity: 86 %
  • Wind: 0.92 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മരിയുപോളില്‍ ഒരു പ്രസവാശുപത്രിക്കു നേരേ നടന്ന റഷ്യന്‍ വ്യോമാക്രമണത്തില്‍ ആറുവയസുകാരി ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചതായുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. സ്ലോബോഷാന്‍സ്‌കെ നഗരത്തില്‍ തകര്‍ന്ന വീടുകളുടെ അവശിഷ്‌ടങ്ങള്‍ക്കിടയില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. സുമിയില്‍ നടന്ന ഷെല്ലാക്രമണത്തില്‍ 13 വയസുകാരനും രണ്ട്‌ സ്‌ത്രീകളും കൊല്ലപ്പെട്ടു. 17 പേര്‍ക്ക്‌ പരുക്കേറ്റു. എന്നാൽ മരിയുപോളിലെ ആശുപത്രിക്കുനേരേയുണ്ടായ ആക്രമണത്തില്‍ ആള്‍നാശമുണ്ടായെന്ന റിപ്പോര്‍ട്ടുകള്‍ റഷ്യ നിഷേധിക്കുകയാണ്. ആക്രമണസമയത്ത്‌ ആശുപത്രിയില്‍ രോഗികളുണ്ടായിരുന്നില്ലെന്നു റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവ്‌ പറഞ്ഞു. എന്നാല്‍, പരുക്കേറ്റ ഗര്‍ഭിണികളെ ഉള്‍പ്പെടെ ആശുപത്രിയില്‍നിന്നു പുറത്തേക്കുകൊണ്ടുപോകുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. യുക്രൈന്‍ തീവ്രവാദികളാണ്‌ ആശുപത്രി പിടിച്ചെടുത്തതെന്നും റഷ്യ ആരോപിക്കുന്നു. ആശുപത്രി ആക്രമണത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ നീക്കംചെയ്‌ത്‌ സംസ്‌കരിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. യുക്രൈന്റെ അതിര്‍ത്തിക്കു പുറത്തേക്കും റഷ്യ ആക്രമണം വ്യാപിപ്പിക്കാനൊരുങ്ങുന്നുവെന്ന ആശങ്ക ശക്‌തമാണ്‌. എന്നാല്‍, റഷ്യ ഇക്കാര്യം നിഷേധിച്ചു. മോള്‍ഡോവയും ആക്രമിക്കപ്പെട്ടേക്കുമെന്ന സൂചന റഷ്യയുടെ സഖ്യരാജ്യമായ ബെലാറസിന്റെ പ്രസിഡന്റ്‌ അലക്‌സാണ്ടര്‍ ലുകാഷെങ്കോ യുദ്ധത്തിന്റെ തുടക്കത്തില്‍ നല്‍കിയിരുന്നു. ഉപരോധങ്ങള്‍ റഷ്യ അതിജീവിക്കുമെന്നും പാശ്‌ചാത്യരാജ്യങ്ങളെ മേലില്‍ ആശ്രയിക്കാതിരിക്കാന്‍ വേണ്ടതെല്ലാം ചെയ്യുമെന്നും അലക്‌സാണ്ടര്‍ പറഞ്ഞു. അതിനിടെ റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ തുർക്കിയുടെ മധ്യസ്ഥതയിൽ നടത്തിയ ആദ്യ ഉന്നതതല ചർച്ച പരാജയപ്പെട്ടു. 24 മണിക്കൂർ വെടി നിർത്തൽ നിർദേശം റഷ്യയും യുക്രൈനും തള്ളി. ചർച്ചയിൽ ഉപാധികളൊന്നും തന്നെ അംഗീകരിക്കാൻ ഇരു രാജ്യങ്ങളും തയ്യാറായിരുന്നില്ല. അതേസമയം ഉപരോധങ്ങൾ തുടർച്ചയായി പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്ന യുഎസും യൂറോപ്യൻ രാജ്യങ്ങൾക്കും തിരിച്ചടി നൽകിയിരിക്കുകയാണ് ഇന്ത്യ. ഇന്നലെ ഇരുനൂറിലധികം വിദേശനിർമിത വസ്തുക്കളുടെ കയറ്റുമതി നിരോധിച്ചു. മറ്റു രാജ്യങ്ങളിൽ നിന്ന് നേരത്തെ റഷ്യയിലേക്ക് ഇറക്കുമതി ചെയ്ത കാറുകൾ, ടെലികോം, ടെക്നോളജി, കൃഷി മേഖലകളിലെ ഉൽപന്നങ്ങൾ എന്നിവയുടെ കയറ്റുമതിക്കാണ് ഈ വർഷം അവസാനം വരെ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.റഷ്യയുമായി സൗഹൃദത്തിലല്ലാത്ത നടപടികൾക്ക് തുനിഞ്ഞ രാജ്യങ്ങളിലേക്കുള്ള മരത്തിന്റെ കയറ്റുമതിയും നിരോധിക്കും. പാശ്ചാത്യ ഉപരോധങ്ങളുടെ ആഘാതം കുറയ്ക്കുന്നതിനുള്ള നടപടികളുടെ ഭാഗമാണിത്. യുഎസും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുമുൾപ്പെടെ 48 രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയെ ആണ് ഇതു ബാധിക്കുക.മറ്റു രാജ്യങ്ങളെ സമ്മർദത്തിലാക്കുക എന്നതിനെക്കാൾ ഉപരോധം റഷ്യയുടെ ആഭ്യന്തര വിപണിയിൽ ക്ഷാമം സൃഷ്ടിക്കാതിരിക്കാനാണ് നേരത്തെ ഇറക്കുമതി ചെയ്ത ഉൽപന്നങ്ങൾ വീണ്ടും കയറ്റുമതി ചെയ്യുന്നത് നിരോധിച്ചത്.

Readers Comment

Add a Comment