Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 12:04 am
  • 15th August, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 95 %
  • Wind: 0.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നടിയെ ആക്രമിച്ച ദൃശ്യങ്ങൾ കോടതിയിൽ നിന്ന് തന്നെയാണ് ചോർന്നതെന്ന് പ്രോസിക്യൂഷൻ ഉറപ്പിക്കുമ്പോൾ വെട്ടിലായിരിക്കുന്നത് കോടതിയാണ്. കാരണം കോടതിയുടെ അശ്രദ്ധ തന്നെയാണിതെന്ന് പറയാതിരിക്കാൻ പറ്റില്ല .ദൃശ്യം ചോർന്നതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് തയ്യാറാക്കിയ റിപ്പോർട്ട് പ്രോസിക്യൂഷൻ വിചാരണക്കോടതിക്ക് കൈമാറി കഴിഞ്ഞു. ഈ റിപ്പോർട്ടിൽ പറയുന്നതെന്തെന്നാൽ ആക്രമണ ദൃശ്യങ്ങൾ അടങ്ങിയ പെൻഡ്രൈവ് പരിശോധിച്ചപ്പോഴാണ് ദൃശ്യം ചോർന്നുവെന്ന് വ്യക്തമായതെന്നാണ്. തിരുവനന്തപുരത്തെ ഫോറൻസിക് ലാബിലാണ് പെൻഡ്രൈവ് പരിശോധിച്ചത്. പെൻഡ്രൈവ് കോടതിയുടെ കസ്റ്റഡിയിലായിരുന്ന കാലയളവിലാണ് ദൃശ്യങ്ങൾ ചോർന്നിരിക്കുന്നത്. പല ഘട്ടങ്ങളിലായി മൂന്ന് കോടതികളിൽ പെൻഡ്രൈവ് സൂക്ഷിച്ചിരുന്നു. ആലുവ, അങ്കമാലി മജിസ്ട്രേറ്റ് കോടതികളിലും, അഡീഷണൽ സെഷൻസ് കോടതിയിലുമായിട്ടായിരുന്നു ദൃശ്യം സൂക്ഷിച്ചിരുന്നത്. ഇതിൽ ഏത് കോടതിയിൽ നിന്നാണ് ദൃശ്യം ചോർന്നതെന്ന കാര്യത്തിൽ പൊലീസിന് വ്യക്തതയില്ല. എന്നാൽ എവിടെ നിന്നാണ് ചോർന്നതെന്ന് കണ്ടെത്തണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. നേ​ര​ത്തേ, ആ​ക്ര​മി​ക്ക​പ്പെ​ട്ട ന​ടി​യും ഇ​തു​സം​ബ​ന്ധി​ച്ച്​ മു​ഖ്യ​മ​ന്ത്രി​ക്ക്​ പ​രാ​തി ന​ൽ​കി​യി​രു​ന്നു. അ​തേ​സ​മ​യം, സം​വി​ധാ​യ​ക​ൻ ബാ​ല​ച​ന്ദ്ര കു​മാ​റി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലി​​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ക്കു​ന്ന തു​ട​ര​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കാ​ൻ കോ​ട​തി ഏ​പ്രി​ൽ 15 വ​​രെ സ​മ​യം അ​നു​വ​ദി​ച്ചു. ഫെ​ബ്രു​വ​രി ഒ​ന്നു​മു​ത​ൽ മാ​ർ​ച്ച്​ ഒ​ന്നു​വ​രെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ ഹാ​ജ​രാ​ക്കാ​ൻ കോ​ട​തി നി​ർ​ദേ​ശി​ച്ചി​രു​ന്നു. എ​ന്നാ​ൽ, കേ​സ്​ പ​രി​ഗ​ണി​ച്ച​പ്പോ​ഴാ​ണ്​ വി​ചാ​ര​ണ പൂ​ർ​ത്തി​യാ​ക്കാ​ൻ ഹൈ​കോ​ട​തി സ​മ​യം നീ​ട്ടി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന്​ പ്രോ​സി​ക്യൂ​ഷ​ൻ അ​റി​യി​ച്ച​ത്. ഇ​തേ​തു​ട​ർ​ന്നാ​ണ്​ കോ​ട​തി ഏ​പ്രി​ൽ 15 വ​രെ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കാ​ൻ സ​മ​യം നീ​ട്ടി ന​ൽ​കി​യ​ത്. അതിനിടെ നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണിയ്ക്ക് വിചാരണ കോടതി ജാമ്യം അനുവദിച്ചു. സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരമാണ് നടപടി. ഒരു ലക്ഷം രൂപയുടെ രണ്ട് ആള്‍ജാമ്യം, തൃശൂര്‍, എറണാകുളം ജില്ലകള്‍ വിട്ടുപോകരുത് എന്നീ വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്. മാര്‍ട്ടില്‍ അഞ്ച് വര്‍ഷമായി എറണാകുളത്തെ ജില്ല ജയിലിലാണ്. കഴിഞ്ഞ ദിവസമാണ് മാര്‍ട്ടിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. ജാമ്യ വ്യവസ്ഥകള്‍ വിചാരണ കോടതി നിര്‍ദ്ദേശിക്കണം എന്ന വ്യവസ്ഥയോടെയായിരുന്നു സുപ്രീംകോടതി ഉത്തരവ്.

Readers Comment

Add a Comment