Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 3:25 am
  • 26th March, 2026
  • Clear Sky
26.82°C26.82°C
  • Humidity: 94 %
  • Wind: 1.28 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ലൈംഗിക പീഡന കേസിൽ ബിഷപ് ഫ്രാങ്കോ മുളക്കലിനെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരെ പരാമർശം നടത്തിയ ഐപിഎസ് ഉദ്യോഗസ്ഥന്‍ എസ്.ഹരിശങ്കറിന് അഡ്വക്കേറ്റ് ജനറൽ നോട്ടിസ് അയച്ചിരിക്കുകയാണ്.കോട്ടയം മുന്‍ എസ് പിയായിരുന്ന ഹരിശങ്കറിനോട് മാർച്ച് 30 ന് നേരിട്ടു ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടിസ് നൽകിയിരിക്കുന്നത്. ഹരിശങ്കറിന്റെ പരാമർശങ്ങളിൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാൻ അനുമതി നൽകണം എന്നാവശ്യപ്പെട്ട് തൃശൂര്‍ സ്വദേശി എം.ജെ.ആന്റണി നൽകിയ അപേക്ഷയിലാണ് നടപടി ഉണ്ടായിരിക്കുന്നത്. ഫ്രാങ്കോ മുളക്കലിനെ കുറ്റവിമുക്തനാക്കിയ വിചാരണ കോടതി നടപടി ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിലെ അദ്ഭുതമാണെന്നും വിധി നിർഭാഗ്യകരമാണെന്നുമായിരുന്നു ഹരിശങ്കറിന്റെ പരാമർശം. എല്ലാ തെളിവുകളും ശക്തമായിട്ടും ഒരാൾ പോലും കൂറുമാറാതിരുന്നിട്ടും കന്യാസ്ത്രീയുടെ മാനസികാവസ്ഥ പരിഗണിക്കാത്ത വിധിയാണ് ഉണ്ടായത്. സമാനകേസുകളിൽ നിന്നു വേറിട്ടു നിൽക്കുന്ന വിധി അംഗീകരിക്കാനാകില്ലെന്നും കുറ്റം ചെയ്താൽ ശിക്ഷിക്കപ്പെടുമെന്ന സന്ദേശം വിധി നൽകുന്നില്ലെന്നും ഹരിശങ്കർ ‌പറഞ്ഞിരുന്നു. കോടതി വിധിക്കെതിരെ ആക്ഷേപം ഉയര്‍ത്തിയ എസ് പി ഹരിശങ്കറിന്റെ വിമര്‍ശനങ്ങള്‍ക്കെതിരെ അന്ന് തന്നെ പല കോണില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.കുറവിലങ്ങാട്ടെ മിഷനറീസ് ഓഫ് ജീസസ് മഠത്തില്‍ വെച്ച് 2014 മുതല്‍ 2016 വരെയുള്ള കാലയളവില്‍ കന്യാസ്ത്രീയെ ബിഷപ്പ് ഫ്രാങ്കോ 13 തവണ പീഡിപ്പിച്ചു എന്നായിരുന്നു കേസ്.ബലാത്സംഗം, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കല്‍ തുടങ്ങിയവ ഉള്‍പ്പെടെ ഏഴ് വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളാണ് ഫ്രാങ്കോക്കെതിരെ ചുമത്തിയിരുന്നത്. എന്നാല്‍ ഈ വകുപ്പുകള്‍ നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ജി ഗോപകുമാര്‍ ആണ് വിധി പറഞ്ഞത്. 2018 ജൂണില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പാലാ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയിലാണ് വിചാരണ തുടങ്ങിയത്. പിന്നീട് കോട്ടയത്തെ ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റുകയായിരുന്നു. ഒന്നര വര്‍ഷം കൊണ്ടാണ് കേസില്‍ വിചാരണ പൂര്‍ത്തിയാക്കിയത്. 2017 മാര്‍ച്ചിലാണ് പീഡനം സംബന്ധിച്ച് മദര്‍ സുപ്പീരിയറിന് കന്യാസ്ത്രീ പരാതി നല്‍കിയിരുന്നത്. ജൂണ്‍ 27-ന് അവര്‍ കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി. പിറ്റേ ദിവസം തന്നെ പൊലീസ് പരാതിയില്‍ കേസെടുക്കുകയായിരുന്നു. സംഭവം വിവാദമായതോടെ ദേശീയതലത്തിലടക്കം ഇത് വലിയ ചര്‍ച്ചയായിരുന്നു.

Readers Comment

Add a Comment