Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ വെട്ടിലാക്കി ജോലിക്കാരൻ ദാസന്റെ മൊഴി. നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിലും കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ച വധഗൂഢാലോചന കേസിലും ദാസന്റെ മൊഴി ക്രൈബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു. ഇതിൽ വധഗൂഢാലോചനകേസിലെ മൊഴിപ്പകർപ്പാണ് മാധ്യമങ്ങൾക്ക് ലഭിച്ചത്. 2017 മുതൽ 2020 വരെയാണ് ദാസൻ ദിലീപിന്റെ വീട്ടിൽ ജോലി ചെയ്തിരുന്നത്. പോലീസിനോട് കൂടുതൽ കാര്യങ്ങളൊന്നും പറയരുതെന്ന് ദിലീപിന്റെ അഭിഭാഷകൻ തന്നോട് നിർദേശിച്ചിരുന്നുവെന്ന് ദാസൻ പറഞ്ഞതായാണ് മൊഴിയിലുള്ളത്. ബാലചന്ദ്രകുമാറിനെക്കുറിച്ചുള്ള കാര്യങ്ങളും പറയരുതെന്നും പറഞ്ഞിരുന്നു. ദിലീപിന്റെ സഹോദരനായ അനൂപാണ് തന്നെ അഡ്വ. രാമൻപിള്ളയുടെ ഓഫീസിലേക്ക് കൂട്ടിക്കൊണ്ട് പോയതെന്നും ദാസൻ വ്യക്തമാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു. കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ ജോലിക്കാരന്റെ മൊഴി രേഖപ്പെടുത്തും എന്ന് അറിഞ്ഞതിന് ശേഷം അനൂപ് ബന്ധപ്പെട്ടിരുന്നു. അത്യാവശ്യമായി കൊച്ചിയിലേക്ക് വരാനും ആവശ്യപ്പെട്ടിരുന്നു. ദിലീപിന്റെ നിർമ്മാണക്കമ്പനിയായ ഗ്രാൻഡ് പ്രൊഡക്ഷൻസിലേക്കായിരുന്നു ദാസ് പോയത്.
2017 മുതൽ 2020 വരെ ദിലീപിൻ്റെ വീട്ടിലെ ജോലിക്കാരനായിരുന്നു ദാസൻ. ഇക്കാലത്ത് നിരവധി തവണ ബാലചന്ദ്രകുമാർ ദിലീപിൻ്റെ വീട്ടിലെത്തിയിരുന്നതായും മൊഴിയിൽ പറയുന്നു. ദിലീപിനെക്കുറിച്ചുള്ള കാര്യങ്ങൾ താൻ പുറത്ത് പറയുകയാണെന്നറിയിച്ച് ബാലചന്ദ്രകുമാർ വാട്‌സാപ്പ് സന്ദേശം അയച്ചിരുന്നു. ദിലീപിനെയോ സഹോദരനെയോ സഹോദരി ഭർത്താവിനെയോ ഇതേക്കുറിച്ച് അറിയിക്കണം എന്നും ആവശ്യപ്പെട്ടിരുന്നു. താൻ ഇപ്പോൾ അവിടെയല്ല ജോലി ചെയ്യുന്നത് എന്നായിരുന്നു അന്ന് മറുപടി നൽകിയത് എന്നുമാണ് ദാസൻ മൊഴി നൽകിയിട്ടുള്ളത്. ദിലീപ് നടിയുടെ ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ കണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്നുമുളള നിർണായക വെളിപ്പെടുത്തൽ നടത്തിയത് സംവിധായകൻ ബാലചന്ദ്രകുമാറായിരുന്നു. ദിലീപിന്റെ അടുത്ത സുഹൃത്തായ ഇയാൾ സ്ഥിരമായി വീട്ടിൽ വരാറുണ്ടായിരുന്നു. ഈ സമയത്ത് ദിലീപ് നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് ചില നിർണായക കാര്യങ്ങൾ പറയുന്നത് ബാലചന്ദ്ര കുമാർ റെക്കോർഡ് ചെയ്തിരുന്നു. ഇത് പുറത്ത് വന്നതോടെയാണ് ദിലീപിനെതിരെ ഗൂഢാലോചനാ കേസ് എടുത്തതും നടിയെ ആക്രമിച്ച കേസിൽ തുടർ അന്വേഷണം നടത്താൻ കോടതി നിർദ്ദേശിച്ചതും.
32.82°C








