Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
തിരുവനന്തപുരം വർക്കലയിലെ അഞ്ച് പേരും മരിച്ചത് വിഷപ്പുക ശ്വസിച്ചെന്ന് പ്രാഥമിക നിഗമനം. പോസ്റ്റുമോർട്ടത്തിലെ പ്രാഥമിക നിഗമനം ഡോക്ടർമാർ പൊലീസിന് കൈമാറി. രണത്തിനിടയാക്കിയ തീപിടുത്തം ഷോർട്ട് സർക്ക്യൂട്ട് കൊണ്ടാകാമെന്ന് പ്രാഥമിക നിഗമനത്തിൽ ക്രൈം ബ്രാഞ്ച്. അട്ടിമറി സാധ്യതകൊളൊന്നും ഇതേവരെയുള്ള അന്വേഷണത്തിൽ കണ്ടെത്താനായില്ലെന്നും അന്വേഷണം സംഘം പറയുന്നു. കടുത്ത ചൂടും പുക ശ്വസിച്ചതുമാണ് അഞ്ചുപേരുടെ മരണത്തിന് കാരണമെന്നാണ് കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ നിഗമനം. ഡിഐജി ആർ.നിശാന്തിനിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം നടത്തും.
ചെറുന്നിയൂർ പന്ത് വിളയിൽ രാഹുൽ നിവാസിൽ പ്രതാപൻ, ഭാര്യ ഷേ4ളി, ഇളയമകൻ അഖിൽ, അഖിലിന്റെ ജേഷ്ഠന്റെ ഭാര്യ അഭിരാമി, മകൻ റയാൻ എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ പ്രതാപന്റെ രണ്ടാമത്തെ മകൻ നിഹുലിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ രണ്ടു മണിയോടെയാണ് ദാരുണമായ അപകടം സംഭവിച്ചത്. ഉറങ്ങാൻ കിടന്ന പ്രതാപവുപ്രതാപനും കുടുംബവും രാത്രിയിൽ വീടിനുള്ളിൽ വെന്തു മരിച്ചുവെന്ന ഞെട്ടലിലാണ് വ4ക്കല നിവാസികൾ ഉണ4ന്നത്. വർക്കലയിൽ നാല്പതു വർഷത്തിലേറെയായി പച്ചക്കറി മൊത്ത വ്യാപാരം നടത്തുകയാണ് പ്രതാപൻ. തീയും പുകയും ഉയരുന്നത് കണ്ട അയൽവാസി ശശാങ്കനാണ് നാട്ടുകാരെ വിളിച്ചുണ4ത്തിയത്. ഫയ4ഫോഴ്സും പൊലീസും സ്ഥലത്ത് എത്തിയപ്പോഴേക്കും തീ വീടിനുള്ളിൽ ആളിപട4ന്നിരുന്നു. തീപിടുത്തമുണ്ടായ വീടിൻെറ കാർ ഷെഡിൽ നിന്നോ ഹാളിൽ നിന്നോ തീ പടർന്നതാകാമെന്നാണ് ഇലക്ട്രിക് ഇൻസ്പക്ടറിൻ്റേയും ഫൊറൻസിക് വിഭാഗത്തിൻ്റേയും അനുമാനം. വീടിൻ്റെ കാർ ഷെഡിലുണ്ടായിരുന്ന ബൈക്കുകൾ കത്തിയിരുന്നു. ബൈക്കുകൾക്ക് മുകളിലുണ്ടായിരുന്ന അലങ്കാര ബൾബ് കേടായി അതിൻെറ വയർ താഴേക്ക് നീണ്ടു കിടന്നു. ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് വയറിൽ നിന്നും തീപ്പൊരി വീണ് വാഹനങ്ങൾ കത്തുകയും തീ പടരുകയും ചെയ്യാമെന്നാണ് ഒരു നിഗമനം.
തീപിടുത്തമുണ്ടായ വീടിനു ചുറ്റുവട്ടത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു. അസ്വാഭാവികമായി ആരും ഈ പ്രദേശത്ത് എത്തിയിട്ടില്ലെന്നാണ് ഇതേവരെയുള്ള നിഗമനം. അട്ടിമറിക്കുള്ള തെളിവുകൾ ഇതേ വരെ ലഭിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
23.82°C








