Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
സൈബർ ആക്രമണം നേരിടേണ്ടി വന്നതിന് പിന്നാലെ നടത്തിയ നിയമ പോരാട്ടം നിരാശ മാത്രമാണ് സമ്മാനിച്ചതെന്ന് മീഡിയ വൺ സീനിയർ കോർഡിനേറ്റിംഗ് എഡിറ്റർ സ്മൃതി പരുത്തിക്കാട്. സൈബർ നിയമങ്ങൾ എത്ര ദുർബലമാണെന്ന് തിരിച്ചറിഞ്ഞത് പരാതി നൽകിയതിന് ശേഷമാണെന്നും സ്മൃതി പറഞ്ഞു. വനിത ദിനത്തിൽ ഒരു മാധ്യമ ദിനപത്രത്തിൽ പങ്കുവച്ച കുറിപ്പിലാണ് സ്മൃതി ഇക്കാര്യം വ്യക്തമാക്കിയത്. എന്റെ ചിത്രത്തിനൊപ്പം മറ്റൊരു ദ്വയാർത്ഥ ചിത്രവും ചേർത്തുവെച്ചു നടത്തിയ അതിക്രമത്തിനെതിരെ പരാതിപ്പെട്ടപ്പോൾ, ദ്വയാർത്ഥ ചിത്രമായതിനാൽ ഇത് ചെയ്തയാൾ ഉദ്ദേശിച്ചത് അങ്ങനെ തന്നെ ആകണമെന്നില്ല എന്ന മറുപടിയാണ് പൊലീസിൽ നിന്ന് ലഭിച്ചതെന്ന് സ്മൃതി പറഞ്ഞു. നഗ്‌നചിത്രമാണെങ്കിൽ മാത്രമേ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുക്കാൻ കഴിയൂ എന്നാണ് പൊലീസ് പരഞ്ഞതെന്നും സമ്ൃതി പരുത്തിക്കാട് വ്യക്തമാക്കി.
പൊലീസ് ഇതുവരെ പ്രതിക്കെതിരെ ഒരു ചെറുവിരൽ പോലും അനക്കിയിട്ടില്ലെന്നും പരാതി നൽകിയിട്ട് 20 ദിവസമായി. രണ്ട് തവണ അന്വേഷണത്തിനും മൊഴിയെടുക്കാനുമായി വന്നു. കുറ്റാരോപിതൻ എവിടെയാണെന്നും എന്തു ചെയ്യുന്നെന്നും ഒക്കെ പൊലീസ് ചോദിച്ചെന്നും സ്മൃതി പറഞ്ഞു. നിലവിൽ അയാളെ താൻ പിടിച്ചു കൊടുക്കണമെന്ന മട്ടിലാണ് പൊലീസിന്റെ സംസാരം. പലകാര്യങ്ങളെ കുറിച്ചും അന്വേഷണ സംഘത്തിന് വലിയ പിടിയില്ലെന്നാണ് മനസിലാക്കിയ കാര്യമെന്നും ഇപ്പോൾ അശ്ലീല കമന്റുകളും അധിക്ഷേപങ്ങളും വരുമ്പോൾ അവഗണിക്കുകയാണ് ചെയ്യുന്നതെന്നും സ്മൃതി കൂട്ടിച്ചേർത്തു.
അടുത്തിടെയാണ് സ്‌മൃതി മീഡിയ വൺ ചാനലിൽ എത്തിയത്. ചാനലിന് കേന്ദ്ര സർക്കാർ വിലക്ക് ഏർപ്പെടുത്തിയതിന് പിന്നാലെയാണ് സ്‌മൃതിക്ക് നേരെ സൈബർ ആക്രമണം ഉണ്ടായത്. സംഭവത്തിൽ സ്‌മൃതിയും മീഡിയ വണും പോലീസിൽ പരാതി നൽകിയിരുന്നു. സ്‌മൃതിയ്ക്ക് മാത്രമല്ല, നാട്ടിലും വീട്ടിലും തൊഴിലിടങ്ങളിലും പൊതുസ്ഥലങ്ങളിലുമെല്ലാം പലവിധ അതിക്രമങ്ങൾക്കിരയാവുന്നുണ്ട് സ്ത്രീകൾ. അതിനു പുറമെയാണ് സൈബറിടങ്ങളിൽ സകല മര്യാദകളും ലംഘിച്ച് നടമാടുന്ന സ്ത്രീവിരുദ്ധ. രാഷ്ട്രീയം, മതം, ജാതി, സിനിമ, എഴുത്ത്, നിയമം, വ്യക്തിസ്വാതന്ത്ര്യം, ഫെമിനിസം തുടങ്ങിയ വിഷയങ്ങളിൽ തങ്ങൾക്കിഷ്ടമില്ലാത്ത അഭിപ്രായം പറയുന്നവരാണ് സൈബർ വെട്ടുകിളിക്കൂട്ടങ്ങളുടെ കൂട്ടആക്രമണങ്ങൾക്കിരയാവുന്നതിലേറെയും.
സിനിമാതാരങ്ങൾ സമൂഹ മാധ്യമങ്ങളിൽ സജീവമായി തുടങ്ങിയാൽ അതിനും ഉണ്ടാവും ഇത്തരം നിരവധി കമെന്റുകൾ. സിനിമയിൽ അവസരം കുറഞ്ഞപ്പോ എങ്ങനേലും ലൈം ലൈറ്റിൽ പിടിച്ചുനിക്കണം, ഇവൾക്കൊന്നും ചോദിക്കാനും പറയാനും വീട്ടിലാരുമില്ലേ, തുടങ്ങി നിരവധി ചോദ്യങ്ങൾ തഴയപ്പെട്ടതാണ്. തനിക്കിഷ്ടപ്പെട്ട വേഷത്തിൽ ഏതെങ്കിലും നടിയായോ മോഡലായോ ഫേസ്ബുക്കിലൊരു ചിത്രം പങ്കുവെച്ചാൽ മതി, അതിനു താഴെയുള്ള മിക്ക കമൻറുകൾക്കും ഏതാണ്ട് ഇതേ ചുവയായിരിക്കും. തങ്ങളുടെ വ്യക്തിപരമായ സന്തോഷങ്ങളും ആഘോഷങ്ങളുമെല്ലാം സമൂഹമാധ്യമങ്ങളിലൂടെ ആരാധകർക്കായി പങ്കുവെക്കുന്നവരാണ് മിക്ക സെലിബ്രിറ്റികളും. ഇത്തരം ഹാപ്പി പോസ്റ്റുകൾക്കിടയിലാണ് 'ഫേസ്ബുക്ക് അമ്മാവന്മാരുടെ'യും ഞരമ്പുരോഗികളുടെയും സദാചാരം പഠിപ്പിക്കലും ലൈംഗികദാരിദ്ര്യം തീർക്കലും നടക്കാറ്.
28.82°C








