Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 9:34 am
  • 31st May, 2026
  • Overcast Clouds
28.82°C28.82°C
  • Humidity: 86 %
  • Wind: 0.92 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നാഷനൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ക്രമക്കേടുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസം അറസ്റ്റിലായ മുൻ എംഡി ചിത്ര രാമകൃഷ്ണ ക്രമക്കേടുകൾ ചെയ്തതിന്റെ പിന്നിൽ ഹിമാലയൻ യോഗി ആനന്ദ് സുബ്രമണ്യം. ചോദ്യം ചെയ്യലിൽ ഹിമാലയത്തിലെ ഒരു സന്യാസിയുടെ താൽപര്യപ്രകാരമാണ് താൻ പല കാര്യങ്ങളും ചെയ്തതെന്നായിരുന്നു ചിത്രയുടെ മറുപടി. കേസുമായി ബന്ധപ്പെട്ട് മുൻ ചീഫ് ഓപ്പറേറ്റിങ് ഓഫിസറും എംഡിയുടെ ഉപദേശകനുമായിരുന്ന ആനന്ദ് സുബ്രഹ്‌മണ്യനെ സിബിഐ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. പ്രതികൾ തമ്മിലുള്ള 2,500 ഇമെയിലുകൾ സിബിഐ കണ്ടെത്തിയതായാണ് റിപ്പോർട്ട്. എൻഎസ്ഇയിലെ എല്ലാ നിർണായക തീരുമാനങ്ങളും ചിത്ര എടുത്തിരുന്നത് ‘ഹിമാലയത്തിലെ യോഗി’യുടെ നിർദേശം അനുസരിച്ചായിരുന്നുവെന്നു കണ്ടെത്തിയ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ ചിത്രയ്ക്കു പിഴശിക്ഷയും വിധിച്ചിരുന്നു.

എൻ.എസ്.ഇ. എം.ഡി.യായിരുന്ന കാലത്ത് ഓഹരി വിപണിയുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങളാണ് അജ്ഞാതന് കൈമാറിയതെന്നാണ് റിപ്പോർട്ട്. നേരത്തെ ക്രമക്കേടുകളുടെ പേരിൽ ചിത്രയ്ക്ക് സെബി 3 കോടി രൂപ പിഴ ചുമത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സിബിഐ ചോദ്യം ചെയ്തത്. എൻഎസ്ഇയുടെ സെർവറുകളിൽ നിന്ന് ചില ബ്രോക്കർമാർക്ക് മാത്രം പ്രത്യേക പരിഗണന ലഭിക്കുന്നുവെന്ന പരാതിയിലാണ് അന്വേഷണം. എൻഎസ്ഇയുടെ സെർവർ റൂമിൽ തന്നെ കമ്പ്യൂട്ടർ സ്ഥാപിച്ച് ഒരു ബ്രോക്കർക്ക് മറ്റ് ബ്രോക്കർമാരേക്കാൾ വേഗത്തിൽ മാർക്കറ്റ് ഫീഡ് ആക്സസ് ലഭിച്ചു. ഇതിലൂടെ അവർ ട്രേഡിങിൽ വലിയ സാമ്പത്തിക നേട്ടം സ്വന്തമാക്കി. സഞ്ജയ് ഗുപ്ത എന്ന ബ്രോക്കറും അദ്ദേഹത്തിൻറെ ഒപിജി സെക്യൂരിറ്റി പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുമാണ് ഇത്തരത്തിൽ നേട്ടമുണ്ടാക്കിയതെന്ന് സിബിഐ കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ് നടന്നത്. ആനന്ദ് സുബ്രഹ്മണ്യൻ അറസ്റ്റിലായതിന് പിന്നാലെയാണ് ചിത്ര മുൻകൂർ ജാമ്യം തേടിയത്.

ഇന്നലെ രാത്രി ഡൽഹിയിൽ നിന്നും അറസ്റ്റ് ചെയ്ത ചിത്രയെ വൈദ്യപരിശോധനയ്ക്ക് ശേഷം സിബിഐ ആസ്ഥാനത്തേക്ക് കൊണ്ടുപോയി. മുൻപ് മൂന്നുദിവസത്തോളം ചിത്രയെ സിബിഐ ചോദ്യം ചെയ്‌തെങ്കിലും ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരം നൽകിയില്ലെന്നും ഒഴിഞ്ഞുമാറുകയായിരുന്നെന്നും മുൻ‌കൂർ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് സിബിഐ കോടതിയിൽ അറിയിച്ചിരുന്നു. 2013 മുതൽ 2016 വരെ നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് എംഡി ആയിരുന്നു ചിത്ര. ഈ കാലയളവിൽ പല തിരിമറികളും നടന്നെന്നാണ് സിബിഐയുടെ കണ്ടെത്തൽ. ഗ്രൂപ്പ് ഓപ്പറേറ്റിങ് പദവിയിലേക്ക് വേണ്ടത്ര പ്രവൃത്തി പരിചയമില്ലാത്ത ആനന്ദ് സുബ്രഹ്‌മണ്യനെ നിയമിച്ചതും അജ്ഞാത യോഗിയുടെ നിർദേശ പ്രകാരമാണെന്ന് സെബി കണ്ടെത്തി. 20 വർഷം മുൻപ് ഗംഗാ തീരത്താണ് യോഗിയെ കണ്ടതെന്നും അന്നു മുതൽ വ്യക്തിപരവും പ്രൊഫഷണലുമായി കാര്യങ്ങളിൽ അദ്ദേഹത്തിന്റെ ഉപദേശം തേടാറുണ്ടെന്നുമാണ് ചിത്ര രാമകൃഷ്ണ പറഞ്ഞത്. എന്നാൽ ഈ യോഗി ആരാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല.

Readers Comment

Add a Comment