Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 11:15 am
  • 15th August, 2026
  • Light Rain
28.82°C28.82°C
  • Humidity: 72 %
  • Wind: 1.81 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മുസ്ലിം ലീഗിനെ ഇനി സാദിഖലി ശിഹാബ് തങ്ങൾ നയിക്കും. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റായി സാദിഖ് അലി തങ്ങളെ തീരുമാനിച്ചു. പണക്കാട് ചേർന്ന ഉന്നതാധികാര സമിതി യോ​ഗം ആണ് തീരുമാനമെടുത്തത്. സാദിഖലി ശിഹാബ് തങ്ങളെ പ്രിസിഡന്റായി തീരുമാനിച്ച പ്രഖ്യാപനം ഖാദർ മൊയ്തീൻ ആണ് നടത്തിയത്. ഏകകണ്ഠമായിട്ടായിരുന്നു തീരുമാനമെന്ന് ഖാദർ മൊയ്തീൻ പറഞ്ഞു. ഇനി സാദിഖലി ശിഹാബ് തങ്ങളുടെ മുന്നിലുള്ള പ്രധാന വെല്ലുവിളി സമസ്തയെ കൂടെ നിർത്തുക എന്നതായിരിക്കും. മുൻഗാമികളുടെ പാത പിൻതുടർന്ന് രാഷ്ട്രീയവും ആത്മീയതയും ഒന്നിച്ച് കൊണ്ടുപോകുമെന്ന് സാദിഖലി ശിഹാബ് തങ്ങൾ ചുമതലയേറ്റെടുത്ത് വ്യക്തമാക്കിയിട്ടുണ്ട്. ആത്മീയ നേതൃത്വമായ സമസ്തയെടുക്കുന്ന രാഷ്ട്രീയ നിലപാടുകൾ കുറച്ച് കാലമായി മുസ്ലീം ലീഗിന് തിരിച്ചടിയാകുന്നുണ്ട്. വഖഫ് നിയമന വിഷയത്തിൽ സർക്കാരിന് അനുകൂലമായി സമസ്ത നിലപാട് സ്വീകരിച്ചത് ലീഗുമായുള്ള പരസ്യ പോരിലേക്ക് നയിച്ചിരുന്നു. പ്രശ്‌ന പരിഹാരത്തിനുള്ള ചില നീക്കങ്ങളുണ്ടായിരുന്നെങ്കിലും അകൽച്ച തുടരുന്നതിനിടെയാണ് ഹൈദരലി ശിഹാബ് തങ്ങളുടെ മരണം. പുതുതായി തെരഞ്ഞെടുക്കപ്പെട്ട സാദിഖലി ശിഹാബ് തങ്ങളുടെ നിലപാടുകളായിരിക്കും ഇനി സമസ്തയും ലീഗും തമ്മിലുള്ള ബന്ധത്തിൽ നിർണായകമാകുക.

ഫാസിസ്റ്റുകളുടെ കടന്നുകയറ്റത്തിനെതിരെ മതേതര ശക്തിക്കളെ കെട്ടിപ്പടുക്കേണ്ടതുണ്ട്. അതിനായി രാജ്യം ഉറ്റുനോക്കുന്നത് കേരളത്തെയാണ്. ഇതിനാിൽ അധിഷ്ഠിതവും പുതിയ കാലഘട്ടത്തിന്റെ വികസനവും മാറ്റങ്ങളും ഉൾക്കൊണ്ടുള്ള രാഷ്ട്രീയം, യു.ഡി.എഫിനെ ശക്തിപ്പെടുത്തുകയാണ് ലീഗിന്റെ ഉത്തരവാദിത്തം. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റായ സമയത്തുള്ള ബന്ധം പുതിയ പദവിയിൽ ഗുണം ചെയ്യും. ലീഗിന്റെ പാരമ്പര്യത്തേയും തുടരുമെന്നും സാദിഖലി തങ്ങൾ പറഞ്ഞു.

Readers Comment

Add a Comment