Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:58 am
  • 1st October, 2026
  • Overcast Clouds
25.43°C25.43°C
  • Humidity: 91 %
  • Wind: 0.99 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നിവിൻ പോളി നായകനായെത്തുന്ന പടവെട്ട് എന്ന ചിത്രത്തിന്റെ സംവിധായകൻ ലിജു കൃഷ്ണയെ ലൈംഗിക പീഡന പരാതിയെ തുടർന്ന് ഷൂട്ടിങ്ങിനിടയിൽ വെച്ച് പോലീസ് അറസ്റ്റ് ചെയ്തു. കാക്കനാട് ഇൻഫോ പാർക്ക് പൊലീസ് ആണ് ലിജു കൃഷ്ണയെ കസ്റ്റഡിയിൽ എടുത്തത്. ഇയാളുടെ സിനിമയിൽ പ്രവർത്തിച്ച യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കണ്ണൂരിൽ നിന്നും ലിജുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ലിജു കൃഷ്ണ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പടവെട്ട്.

മാർച്ച് ആറിന് ഞായറാഴ്ചയാണ് കണ്ണൂരിൽ വച്ച് ലിജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ചലച്ചിത്ര മേഖലയിൽ നിന്നുള്ള പെൺകുട്ടിയുടെ പരാതിയിലാണ് അറസ്റ്റ്. സണ്ണി വെയിൻ ആദ്യമായി നിർമ്മിച്ച പടവെട്ട് എന്ന സിനിമയിൽ നിവിൻ പോളിക്ക് പുറമേ മഞ്ജു വാര്യരും കേന്ദ്രകഥാപാത്രമായെത്തിയ പടവെട്ട് കണ്ണൂരിലാണ് പ്രധാനമായും ചിത്രീകരിച്ചത്. നേരത്തെ മൊമെന്റ് ജസ്റ്റ് ബിഫോർ ഡെത്ത് എന്ന നാടകത്തിൽ സണ്ണി വെയ്നും ലിജുവും ഒരുമിച്ച് പ്രവർത്തിച്ചിരുന്നു. ലിജു നിർമിച്ച നാടകം സണ്ണി വെയ്‌നായിരുന്നു സംവിധാനം ചെയ്തിരുന്നത്. ലിജുവിനെ കസ്റ്റഡിയിലെടുത്തമ്പോൾ അദ്ദേഹത്തിന്റെ ജന്മനാടായ കണ്ണൂരിൽ പടവെട്ടിന്റെ ചിത്രീകരണം പുരോഗമിക്കുകയായിരുന്നു. ചിത്രത്തിന്റെ തുടർ ജോലികൾ നിർത്തിവെച്ചിരിക്കുകയാണ്. പടവെട്ട് ഈ വർഷം റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.

Readers Comment

Add a Comment