Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
നേരിടേണ്ടി വന്ന അക്രമത്തെ കുറിച്ചും ആ സംഭവം തന്റെ ജീവിതത്തെ എങ്ങനെ ബാധിച്ചെന്നും തുറന്ന് പറഞ്ഞ് നടി ഭാവന. വനിതാ ദിനവുമായി ബന്ധപ്പെട്ട് 'വി ദ വിമെൻ ഓഫ് ഏഷ്യ' കൂട്ടായ്മയോടൊപ്പം ചേർന്ന് നടത്തുന്ന 'ഗ്ലോബൽ ടൗൺ ഹാൾ' പരിപാടിയിൽ പങ്കെടുത്താണ് ഭാവനയുടെ പ്രതികരണം. ആക്രമണവുമായി ബന്ധപ്പെട്ട മൊഴിയെടുപ്പിന്റെ 15 ദിവസം താൻ ശെരിക്കും ഒറ്റപ്പെട്ടതായി തോന്നിയെന്ന് ഭാവന. സാമൂഹ്യ വ്യവസ്ഥയോട് ഭയമുണ്ടെന്നും ‘സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള തെറ്റായ പ്രചരണങ്ങൾ വളരെയധികം വേദനിപ്പിച്ചുവെന്നും ഭാവന പറഞ്ഞു. ഇൻസ്റ്റഗ്രാം വഴി പലരും ചോദിച്ചത് എന്തുകൊണ്ട് ആത്മഹത്യ ചെയ്തില്ല എന്നൊക്കെയാണ്. അതോടൊപ്പം തന്നെ നിരവധി പേർ പിന്തുണയറിക്കുകയും ചെയ്തിരുന്നു. താൻ ഉണ്ടാക്കിയ നാടകമാണ് ഇതെന്ന് പലരും പറഞ്ഞതായും ഭാവന വ്യെക്തമാക്കി.
കോടതിയുടെ പരിഗണനയിൽ ആയതിനാൽ കേസിൻറെ വിശദാംശം പറയുന്നില്ലെന്നും കോടതിയിൽ 15 ദിവസം പോയി. അഞ്ച് വർഷത്തെ യാത്ര ബുദ്ധിമുട്ട് ഏറിയതായിരുന്നു. ഇരയിൽ നിന്ന് അതിജീവിതയിലേക്കായിരുന്നു ആ യാത്ര എന്ന് ഭാവന പറഞ്ഞു. എനിക്ക് ഇത് മതിയായി എന്ന് ഒരു ഘട്ടത്തിൽ സുഹൃത്തുക്കളോട് പറഞ്ഞു. തീർച്ഛയായും കുറേ വ്യക്തികൾ എന്നെ പിന്തുണച്ചു. ഡബ്ല്യുസിസി ധൈര്യം നൽകി. എനിക്കൊപ്പം നിന്നവർക്ക് നന്ദി. ഞാൻ പോരാടും. ചെയ്തത് ശരിയെന്ന് തെളിയിക്കും. എനിക്ക് എൻറെ മാന്യത തിരിച്ചുകിട്ടണം. വ്യക്തിപരമായി ഇപ്പോഴും ഭയത്തിലാണ്. പക്ഷേ അത് എന്തിനെന്ന് കൃത്യമായ ഉത്തരമില്ല. തൊഴിൽ നിഷേധിക്കപ്പെട്ട സാഹചര്യം ഉണ്ടായി. എന്നാൽ കുറച്ചുപേർ അവസരങ്ങൾ വാഗ്‍ദാനം ചെയ്‍തു. എന്നാൽ ഞാനത് വേണ്ടെന്നുവച്ചു, ഭാവന പ്രതികരിച്ചു.
29.82°C








