Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി ഇന്ന് 2600 ഇന്ത്യക്കാരെ തിരിച്ചെത്തിക്കും.150 മലയാളികൾ കൂടി ദില്ലിയിൽ തിരിച്ചെത്തി.
സുമിയിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുളള ശ്രമങ്ങൾ തുടരുകയാണെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ഇന്ത്യാക്കാരെ തിരിച്ചെത്തിക്കുന്നത് ചർച്ച ചെയ്യാനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ശനിയാഴ്ച രാത്രി വീണ്ടും അടിയന്തര യോഗം ചേർന്നു. യുക്രൈനിലെ സ്ഥിതിഗതികൾ വിലയിരുത്താനും രക്ഷാദൗത്യത്തിൻറെ പുരോഗതി വിലയിരുത്താനുമാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ വീണ്ടും ഉന്നത തല യോഗം ചേർന്നത്. വെടിനിർത്തലിനായുള്ള സമ്മർദ്ദം തുടർന്ന് പരമാവധി ആളുകളെ പുറത്തെത്തിക്കാനാണ് തീരുമാനം.
ഇതുവരെ 63 വിമാനങ്ങളിലായി 13300 പേരെ തിരികെയെത്തിച്ചിട്ടുണ്ട്. ദില്ലിയിലെത്തുന്ന മലയാളി വിദ്യാർത്ഥികൾക്ക് കേരളത്തിലേക്ക് മടങ്ങാൻ പ്രത്യേക വിമാനങ്ങളും സജ്ജീരിച്ചിട്ടുണ്ട്. വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ എത്തുന്നവർക്ക് വിശ്രമിക്കാൻ കേരളഹൗസിൽ സജ്ജീകരണം ഒരുക്കിയിട്ടുണ്ട്. സുമി മേഖലയിലെ ഇന്ത്യാക്കാരെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുയാണെന്നും റഷ്യയോടും യുക്രൈനോടും വെടിനിർത്തലിന് ശക്തമായി ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ആക്രമണം തുടരുന്നതിനിടെ ഒഴിപ്പിക്കൽ അപകടകരമാകുമെന്നും സുമി മേഖലയിലുള്ളവർ അവിടെ തന്നെ സുരക്ഷിതരായി തുടരണമെന്നും ഇന്ത്യൻ എംബസിയും അറിയിച്ചിട്ടുണ്ട്. 700 ഓളം വിദ്യാർഥികൾ സുമിയിൽ കുടുങ്ങിക്കിടക്കുനതായാണ് വിവരം.
28.82°C








