Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 9:35 am
  • 31st May, 2026
  • Overcast Clouds
28.82°C28.82°C
  • Humidity: 86 %
  • Wind: 0.92 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum


റഷ്യയിലെ എല്ലാ സേവനങ്ങളും നിർത്തിവെച്ച് വിസ,മാസ്റ്റർ കാർഡ് കമ്പനികൾ.യുക്രെയ്‌നിൽ അധിനിവേശം റഷ്യ പതിനൊന്നാം ദിവസവും തുടരുന്ന പശ്ചാത്തലത്തിലാണ് നടപടി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വിസ, മാസ്റ്റർ കാർഡുകൾ റഷ്യയിൽ ഉപയോഗിക്കാനാകില്ല. റഷ്യൻ ബാങ്കുകൾ നൽകിയ വിസ, മാസ്റ്റർ കാർഡുകൾ ഉപയോഗിച്ച് റഷ്യയ്ക്ക് പുറത്തും പണമിടപാടുകൾ നടത്താനാകില്ലെന്നും ആ സ്ഥാപനങ്ങൾ വ്യക്തമാക്കി. ശനിയാഴ്ചയായിരുന്നു ഇവരുടെ പ്രഖ്യാപനം. തീരുമാനത്തിലൂടെ ഉപഭോക്താക്കൾക്കുണ്ടാവുന്ന ബുദ്ധിമുട്ടുകളിൽ ഞങ്ങൾ ഖേദിക്കുന്നു.എന്നാൽ ഈ യുദ്ധവും സമാധനത്തിനും സ്ഥിരതയ്‌ക്കും നേരെയുള്ള ഭീഷണിയും ഞങ്ങളുടെ മൂല്യങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കണമെന്ന് ആവശ്യപ്പെടുന്നുവെന്ന് വിസ സിഇഒ എൽ കെല്ലി പറഞ്ഞു.

റഷ്യക്കെതിരെ വിവിധ തരത്തിലുള്ള ഉപരോധങ്ങൾ ഏർപ്പെടുത്തുന്ന അമേരിക്കയുടെയും വിവിധ അമേരിക്കൻ കമ്പനികളുടെയും തുടർച്ചയായാണ് ഇപ്പോൾ വിസ, മാസ്റ്റർ കാർഡ് എന്നിവയും രംഗത്തെത്തിയിരിക്കുന്നത്.തീരുമാനം അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ സ്വാഗതം ചെയ്തു. യുക്രൈൻ അധിനിവേശത്തിന്റെ പതിനൊന്നാം ദിവസമായ ഇന്നും റഷ്യ ആക്രമണം ശക്തമായി തുടരുകയാണ്. കീവിലും ഖാർക്കീവിലുമെല്ലാം പോരാട്ടം രൂക്ഷമാണ്. നേരത്തെ റഷ്യ വെടിനിർത്തലിന് സമ്മതിച്ച മരിയുപോളിൽ ഷെല്ലാക്രമണം തുടരുകയാണ്. ഇതുകാരണം ആളുകളെ ഒഴിപ്പിക്കുന്നത് നിർത്തിവെയ്ക്കുന്നതായി യുക്രൈൻ അറിയിച്ചു. അതേസമയം, മൂന്നാംഘട്ട സമാധാന ചർച്ച നാളെ നടക്കും. റഷ്യക്കെതിരായ പോരാട്ടത്തിൽ ഉക്രൈനെ സഹായിക്കുന്നതിന് വേണ്ടി യുദ്ധവിമാനങ്ങൾ നൽകാനൊരുങ്ങിയിരിക്കുകയാണ് പോളണ്ടും അമേരിക്കയും. മിഗ് 29, എസ്.യു 35 വിമാനങ്ങളായിരിക്കും പോളണ്ട് ഉക്രൈന് നൽകുക. യു.എസിൽ നിന്നും എഫ് 16 വിമാനങ്ങൾ വാങ്ങാനും ഉക്രൈൻ തീരുമാനിച്ചു. പോളണ്ടുമായും നാറ്റോ അംഗരാജ്യങ്ങളുമായും സഹകരിച്ച് ഉക്രൈന് യുദ്ധവിമാനങ്ങൾ നൽകി സഹായിക്കാൻ ആലോചനകൾ നടക്കുന്നുണ്ടെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങൾ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

Readers Comment

Add a Comment