Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 1:51 am
  • 15th August, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 94 %
  • Wind: 0.83 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൊച്ചിയിലെ ഇൻക്ഫെക്റ്റഡ് ടാറ്റൂ സ്റ്റുഡിയോ ഉടമ സുജീഷിനെതിരെ ഒരു യുവതികൂടി പരാതി നൽകി.  ‘മീടൂ’ ആരോപണം ഉന്നയിച്ച 5 യുവതികളാണ് ഇതുവരെ പരാതി നൽകിയത്. യുവതികളുടെ പരാതികളുടെ അടിസ്ഥാനത്തിൽ കേസെടുത്തതോടെ കൊച്ചിയിലെ ടാറ്റൂ ആർട്ടിസ്റ്റ് സുജീഷിനെതിരെ നീക്കം ശക്തമാക്കി പൊലീസ്. പ്രതിയെ ഉടൻ പിടികൂടുമെന്ന് കമ്മിഷണർ അറിയിച്ചു. 

സുജീഷ് ബെംഗളൂരുവിലേക്കു കടന്നതായി പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. വീടുപണിയുമായി ബന്ധപ്പെട്ടു ചില സാധനങ്ങളുമായി സുജീഷ് ബെംഗളൂരുവിലേക്കു പോയെന്ന വിവരമാണു പൊലീസിനു ലഭിച്ചത്. പക്ഷെ ഈ വിവരം പോലീസ് പൂർണമായും വിശ്വസിച്ചിട്ടില്ല.
 
യുവതികളുടെ പരാതിപ്രകാരം പാലാരിവട്ടം, ചേരാനെല്ലൂർ പൊലീസാണ് സുജീഷിന്റെ പേരിൽ കേസെടുത്തത്. കഴിഞ്ഞ ദിവസം വൈകിട്ട് കമ്മിഷണറെ കണ്ട യുവതികൾ പരാതി നൽകാൻ തയാറാണെന്ന് അറിയിച്ചു. ഇതേ തുടർന്ന് നോർത്ത് വനിതാ സ്റ്റേഷനിൽ വിശദമായ മൊഴിയെടുത്ത ശേഷം കേസ് റജിസ്റ്റർ ചെയ്തു.

മേറ്റൂ ആരോപണങ്ങൾ ഉയർന്നതിനു പിന്നാലെ ഒളിവിൽ പോയ സുജീഷിനെ ഉടൻ കസ്റ്റഡിയിൽ എടുക്കും. സുജീഷിന്റെ ടാറ്റൂ സ്റ്റുഡിയോയും പൂട്ടിയ നിലയിലാണ്. കൂടുതൽ യുവതികൾ പരാതി നൽകുമെന്നും സൂചനയുണ്ട്. ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ നഗരത്തിലേ ടാറ്റൂ സ്റ്റുഡിയോകളിൽ ഇന്നും പൊലീസ് പരിശോധന തുടരും. ജീവനക്കാരുടെയും ആര്‍ട്ടിസ്റ്റുകളുടെയും വിവരങ്ങൾ ശേഖരിക്കുകയാണു ലക്ഷ്യം.

Readers Comment

Add a Comment