Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കൊച്ചിയിൽ പ്രമുഖ ടാറ്റൂ ആർട്ടിസ്റ്റിനെതിരെ സമൂഹ മാധ്യമങ്ങളിലൂടെ ലൈംഗിക ആരോപണം ഉന്നയിച്ചതിന് പിന്നാലെ സംഭവത്തിൽ പരാതി ഇല്ലെന്ന് വ്യക്തമാക്കി യുവതി. വ്യാഴാഴ്ച പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തിയാണ് യുവതി തനിക്ക് പരാതിയില്ലെന്ന് അറിയിച്ചത്. വെളിപ്പെടുത്തലിന് ശേഷം തനിക്ക് നേരെയുണ്ടായ അതിക്രമത്തിന്റെ വിവരങ്ങൾ അറിയാനായി നിരവധി പേരാണ് വിളിച്ചതെന്നും ഈ വിഷയത്തിൽ പരാതിയൊന്നുമില്ലെന്നാണ് മാതാപിതാക്കളോടൊപ്പമെത്തിയ യുവതി പോലീസിനെ അറിയിച്ചത്. ടാറ്റൂ ആർട്ടിസ്റ്റ് തന്റെ സ്വകാര്യ ഭാഗങ്ങളിൽ കടന്നുപിടിച്ചെന്ന് വെളിപ്പെടുത്തിയ യുവതി രണ്ട് വർഷം മുമ്പുണ്ടായ ഈ ദുരനുഭവം താൻ ലൈംഗിക പീഡനത്തിന് ഇരയായതിന് സമാനമാണെന്ന് ഇപ്പോൾ തിരിച്ചറിയുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് കുറിപ്പ് പങ്കുവെച്ചത്. നിരവധി പേർക്ക് സമാനമായ അനുഭവം ഉണ്ടായതായും യുവതി ചൂണ്ടിക്കാണിച്ചിരുന്നു. യുവതിയുടെ വെളിപ്പെടുത്തലിന് പിന്നാലെ സമൂഹ മാധ്യമങ്ങളിലൂടെ നിരവധി യുവതികൾ സമാന സാഹചര്യത്തിൽ പീഡനത്തിന് ഇരയായ അനുഭവം പങ്കുവെച്ച് രംഗത്ത് വന്നുകൊണ്ടിരിക്കുകയാണ്.
റെഡിറ്റ് എന്ന പേജിലൂടെയാണ് യുവതി വെളിപ്പെടുത്തൽ നടത്തിയത്. യുവതികളുടെ മീ ടു ആരോപണം പുറത്തുവന്നതിന് പിന്നാലെ ജില്ലയിലെ ടാറ്റൂ സ്റ്റുഡിയോകളിൽ പോലീസ് മിന്നൽ പരിശോധന നടത്തിയിരുന്നു. സ്റ്റുഡിയോകളുടെ ഉടമസ്ഥരുടേതുൾപ്പടെയുള്ളവരുടെ വിവരങ്ങളും പോലീസ് ശേഖരിച്ചിരുന്നു. സംഭവത്തിൽ ഇതുവരെ പോലീസ് ടാറ്റൂ ആർട്ടിസ്റ്റിനെതിരെ കേസ് എടുത്തിട്ടില്ലെങ്കിലും ഗുരുതര ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് പോലീസ് നടപടി. പീഡന ആരോപണങ്ങൾക്ക് പുറമെ ടാറ്റൂ സ്റ്റുഡിയോകളുടെ ലൈസൻസ് സംബന്ധിച്ചുള്ള കാര്യത്തിലും പലയിടത്തും പരാതികൾ ഉയർന്നിട്ടുണ്ട്. ശാസ്ത്രീയ രീതിയിലല്ല ഇവയുടെ പ്രവർത്തനമെന്നും ആരോപണമുണ്ട്.
23.82°C








