Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:16 am
  • 31st May, 2026
  • Overcast Clouds
29.82°C29.82°C
  • Humidity: 77 %
  • Wind: 0.22 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

യുദ്ധഭൂമിയായ യുക്രൈനിൽ ഡൽഹിയിലും മുംബൈയിലും എത്തിയ മലയാളികളെ നാട്ടിലെത്തിക്കാൻ സംസ്ഥാന സർക്കാർ ക്രമീകരിച്ചിരിക്കുന്നത് ചാർട്ടേർഡ് വിമാനമാണ്. ഡൽഹിയിൽ നിന്ന് ചാർട്ട് ചെയ്തിരിക്കുന്നത് എയർഏഷ്യയുടെ വിമാനമാണ്. ഈ ചാർട്ടേർഡ് വിമാനത്തിൽ വളർത്തുമൃഗങ്ങളെ കൊണ്ടുപോകാൻ സാധിക്കില്ല എന്ന് എയർഏഷ്യ. തങ്ങളുടെ ചട്ടപ്രകാരം വിമാനത്തിൽ വളർത്തുമൃഗങ്ങളെ കയറ്റാൻ അനുവദിക്കില്ലെന്ന് എയർഏഷ്യ വ്യക്തമാക്കി. ഇക്കാര്യം കേരളഹൗസ് വിദ്യാർഥികളെ അറിയിച്ചതായാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം വളർത്തുമൃഗവുമായി നാട്ടിലെത്തിയ ആര്യ അടക്കം ചില മലയാളി വിദ്യാർഥികൾ വളർത്തുമൃഗങ്ങളുമായാണ് നാട്ടിൽ തിരിച്ചെത്തിയത്. എന്നാൽ ചാർട്ടേർഡ് വിമാനങ്ങളിൽ വളർത്തുമൃഗങ്ങളുമായി തിരികെ പോകാൻ ആഗ്രഹിക്കുന്നവർ സ്വന്തം നിലയ്ക്ക് പോകേണ്ടി വരുമെന്ന് അധികൃതർ അറിയിച്ചു. 

ഇതോടെ ആര്യ അടക്കമുള്ളവർ മറ്റുവഴികൾ തേടേണ്ടി വരും. നിലവിൽ ഒന്നോ രണ്ടോ വിദ്യാർഥികൾക്ക് വേണ്ടി ക്രമീകരണത്തിൽ മാറ്റം വരുത്തുന്നത് ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നാണ് കേരളഹൗസ് വൃത്തങ്ങൾ പറയുന്നു. ഒന്നെങ്കിൽ സ്വന്തം നിലയ്ക്ക് മറ്റുവഴികൾ തേടുകയോ അല്ലെങ്കിൽ മറ്റു ക്രമീകരണം ഏർപ്പെടുത്തുന്നത് വരെ കാത്തിരിക്കുകയോ വേണമെന്നാണ് കേരളഹൗസ് അധികൃതർ അറിയിച്ചത്. 
ഇന്ന് 3 ചാർട്ടേർഡ് വിമാനങ്ങൾ ആണ് സർക്കാർ ഏർപ്പെടുത്തിയത്. കൊച്ചി വിമാനത്താവളത്തിൽ നിന്ന് തിരുവനന്തപുരത്തേക്കും കാസർകോട്ടേക്കും ബസ് സർവീസുണ്ടാകും. കൊച്ചിയിലെത്തുന്നവരെ സ്വീകരിക്കാൻ വനിതകളടക്കമള്ള നോർക്ക ഉദ്യോഗസ്ഥ സംഘം 24 മണിക്കൂറും പ്രവർത്തിച്ചു വരുന്നു. കേരളത്തിലെ നാല് വിമാനത്താവളങ്ങളിലും നോർക്കയുടെ പ്രത്യേക ടീമുകൾ പ്രവർത്തനനിരതമാണ്. 

അതേസമയം യുക്രയ്‌നിൽ നിന്നും വരുന്നവർക്ക് മെഡിക്കൽ കോളേജുകളിൽ വിദഗ്‌ധ സേവനം ലഭ്യമാക്കാൻ ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ക്രമീകരണം ഏർപ്പെടുത്തിയതായി മന്ത്രി വീണാ ജോർജ് പറഞ്ഞു. യുദ്ധ സാഹചര്യത്തിൽ നിന്നും വരുന്നവർക്കുണ്ടാകുന്ന ശാരീരിക മാനസിക പ്രശ്‌നങ്ങൾ പരിഹരിക്കുന്ന രീതിയിലാണ് ചികിത്സ ഏകോപിപ്പിക്കുന്നത്. ഇതിനായി എല്ലാ മെഡിക്കൽ കോളേജുകളിലും പ്രത്യേക ടീമിനെ സജ്ജമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. യുക്രയ്‌നിൽ നിന്നും മടങ്ങി വരുന്നവരുമായി ബന്ധപ്പെട്ട കോളുകൾ ഏകോപിപ്പിക്കാൻ മെഡിക്കൽ കോളേജുകളിലെ കൺട്രോൾ റൂമുകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് വീണ ജോർജ് പറഞ്ഞു. എന്തെങ്കിലും ബുദ്ധിമുട്ടുള്ളവർ ഈ കൺട്രോൾ റൂമിൽ ബന്ധപ്പെടേണ്ടതാണെന്നും, കോവിഡ് ഐസിയുവിലും നോൺ കോവിഡ് ഐസിയുവിലും പേ വാർഡുകളിലും ഇവർക്കായി കിടക്കകൾ മാറ്റി വയ്‌ക്കും. ഏതെങ്കിലും അടിയന്തര സാഹചര്യമുണ്ടായാൽ നേരിടാൻ ട്രയേജ് ഡ്യൂട്ടി മെഡിക്കൽ ഓഫീസർക്കും കാഷ്വാലിറ്റി ഡ്യൂട്ടി മെഡിക്കൽ ഓഫീസർക്കും മുന്നറിയിപ്പ് നൽകും. സഹായത്തിനായി പ്രത്യേക സ്റ്റാഫ് നഴ്‌സിനെ നിയോഗിക്കും. ആംബുലൻസ് ക്രമീകരിക്കും. ഇവരുടെ ആരോഗ്യ പ്രശ്‌നങ്ങൾ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം പരിശോധിക്കുന്നതാണ് എന്നും വീണ ജോർജ് അറിയിച്ചു.

Readers Comment

Add a Comment