Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഓയിൽപാം എസ്റ്റേറ്റിൽ മേയാൻ വിട്ട പശുവിനെ വെടിവെച്ചു കൊന്നകേസിൽ അറസ്റ്റിലായ യൂട്യൂബർ ഇറച്ചിക്കറി വച്ച് പൊലീസ് സ്റ്റേഷൻ, ഫയർ സ്‌റ്റേഷൻ എന്നിവിടങ്ങളിൽ വിതരണം ചെയ്തു. ചിതറ ഐരക്കുഴി സജീർ മൻസിലിൽ രജീഫ് ആണ് പശുവിനെ വെടിവെച്ച് കൊന്ന കേസിൽ പോലീസ് കസ്റ്റഡിയിലായത്. കടയ്ക്കൽ ഫയർ സ്റ്റേഷൻ, കടയ്ക്കൽ ഉൾപ്പെടെയുള്ള വിവിധ പൊലീസ് സ്റ്റേഷനുകളിലാണ് രജീഫ് ഇറച്ചിക്കറി വിതരണം നടത്തിയത്. മ്ലാവ്, ആട് എന്നിവയുടെ ഇറച്ചി ആണെന്നു പറഞ്ഞ് വിതരണം ചെയ്ത ശേഷം ദൃശ്യം ട്യൂബിൽ കൂടി പുറത്ത് വിട്ടിരുന്നു. ഏരൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ പശുവിനെ കാണാതായതിനെ തുടർന്നു നടത്തിയ പരിശോധനയിൽ സിസി ടിവി ദൃശ്യമാണ് ഇവരെ പിടികൂടാൻ സഹായകമായത്. പൊലീസ് സ്റ്റേഷനുകളിലും മറ്റും ഇറച്ചി വിതരണം ചെയ്യുന്നതിനാൽ റജീഫിനെ പോലീസ് സംശയിച്ചിരുന്നില്ല.
സംഭവത്തിൽ കൊല്ലം ചിതറ ഐരക്കുഴി സ്വദേശി റജീഫ്, റജീഫിന്റെ പിതാവ് കമറുദ്ദീൻ, കൊച്ചാലുംമൂട് സ്വദേശി ഹിലാരി എന്നിവരെ ഏരൂർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.'ഹംഗ്റി ക്യാപ്റ്റൻ' എന്ന യുട്യൂബ് ചാനലിലൂടെ പാചകരീതി പരിചയപ്പെടുത്തുന്നതിന് പശുവിന്റെയും ആടിന്റെയും ഇറച്ചി ഇവർ ഉപയോഗിച്ചിരുന്നു. മേയാൻ വിടുന്ന വളർത്തുമൃഗങ്ങളെ രാത്രിയിൽ കൊന്ന് ഇറച്ചി ആക്കുകയായണ് ഇവർ ചെയ്തിരുന്നത്. മൃഗങ്ങളെ കൊല്ലാൻ ഉപയോഗിച്ച തോക്ക്, വെടിമരുന്ന്, ഈയം, ബാറ്ററി എന്നിവ പോലീസ് കണ്ടെടുത്തു. 30,000 ഏക്കറോളം വ്യാപിച്ചു കിടക്കുന്ന ഓയിൽപാം എസ്റ്റേറ്റിൽ സാധാരണക്കാരായ കർഷകരാണ് അവരുടെ പശുക്കളെ ഉൾപ്പെടെ മേയാൻ വിടുന്നത്. കമ്പംകോട് അഭിലാഷ് ഭവനിൽ സജിയുടെ പശുവിനെ കാണാതായതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. വാഹനവും തോക്കും ഇവരിൽ നിന്നു പൊലീസ് പിടിച്ചെടുത്തിരുന്നു. യുട്യൂബർ എന്നു പറഞ്ഞു വാഹനവുമായി ഓയിൽപാം എസ്റ്റേറ്റിൽ കടന്നു കയറുകയാണ് റജീഫും സംഘത്തിന്റെയും പതിവ്. ഓയിൽപാം ചിതറ, വിളക്കുപാറ എസ്റ്റേറ്റുകളിൽ പന്നി, പശു എന്നിവയെ വെടിവച്ച് ഇറച്ചി കടത്തുന്നതായി നേരത്തേ പരാതി ഉയർന്നിരുന്നു.
29.82°C








