Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കെഎസ്ഇബി ബില്ലിന്റെ പേരിലുള്ള ഓൺലൈൻ തട്ടിപ്പിലൂടെ ഒരു ലക്ഷത്തിപതിനൊന്നായിരം നഷ്ടപ്പെട്ട് അദ്ധ്യാപിക. ഓൺലൈൻ തട്ടിപ്പിലൂടെ ഇത്രയും പണം തട്ടിയെടുത്തിട്ടും ഈ സംഘം അക്കൗണ്ടിലെ വലിയ തുക ലക്ഷ്യമിട്ട് അധ്യാപികയുടെ വീട്ടിലും എത്തി. ഓൺലൈൻ തട്ടിപ്പ് സംഘം സംസാരിച്ചത് ഇംഗ്ലീഷും ഹിന്ദിയുമെങ്കിൽ വീട്ടിലെത്തിയ ആൾ മലയാളമാണ് സംസാരിച്ചതെന്നും അധ്യാപിക പറയുന്നു. കഴിഞ്ഞ മാസത്തെ ബിൽ അപ്ഡേറ്റ് ആയിട്ടില്ലെന്ന പേരിൽ അധ്യാപികയുടെ ഭർത്താവിൻറെ മൊബൈലിലേക്ക് എസ്എംഎസ് അയച്ചുകൊണ്ടാണ് തട്ടിപ്പിന്റെ ആരംഭം. ഈ നമ്പറിലേക്ക് അദ്ധ്യാപിക വിളിച്ചപ്പോൾ എനി ഡെസ്ക് എന്ന മൊബൈൽ സ്ക്രീൻ ഷെയർ ആപ്പ് ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെടും ഇതോടൊപ്പം ഫോണിലൂടെ തട്ടിപ്പ് സംഘം കെഎസ്ഇബി കോൺസുമെർ നമ്പർ പറഞ്ഞു കൊടുത്തു. ഇതോടെ സംഘം പൂർണ വിശ്വാസവും നേടി.
ബിൽ അപ്ഡേറ്റ് ആവാത്തതിനാൽ ഇത് ശെരിയാകാൻ വെറും 10 രൂപ അടയ്ക്കാൻ ആയിരുന്നു നിർദ്ദേശം. ബാങ്ക് എസ്എംഎസ് വന്നില്ലെന്ന പേരിൽ രണ്ട് എടിഎം കാർഡുകളിൽ നിന്നും പത്ത് രൂപ അടപ്പിച്ചു. ഈ സമയം കൊണ്ട് രണ്ട് കാർഡിൻറെ വിവരങ്ങൾ എനി ഡെസ്ക് ആപ്പ് വഴി സ്വന്തമാക്കിയ ഓൺലൈൻ തട്ടിപ്പ് സംഘം പണം തട്ടിയെടുത്തു. കാർഡുവഴിയുള്ള പണം പിൻവലിക്കൽ പരിധി 50000 രൂപയായത് കൊണ്ട് കൂടുതൽ പണം പോയില്ല. എന്നാൽ അക്കൗണ്ടിലെ വലിയ തുക ലക്ഷ്യമിട്ട് ഈ സംഘം പിന്നീട് അധ്യാപികയുടെ വീട്ടിലേക്കും എത്തി. ഉത്തരേന്ത്യൻ സംഘമെന്ന പതിവ് പല്ലവി സൈബർ പൊലീസിന് ആവർത്തിക്കാൻ കഴിയാത്ത മലയാളി ബന്ധവും ഈ തട്ടിപ്പിലുണ്ട്.
കെഎസ്ഇബിക്കും ഉപഭോക്താവിനും മാത്രമറിയാവുന്ന കൺസ്യൂമർ നമ്പർ തട്ടിപ്പ് സംഘത്തിന് എങ്ങനെ കിട്ടിയെന്നും, പണം പോയിട്ടും ബാങ്കിൽ നിന്ന് എന്തുകൊണ്ട് എസ്എംഎസ് വന്നില്ല എന്നും തുടങ്ങിയ ചോദ്യങ്ങളാണ് അധ്യാപികയുടെയും കുടുംബത്തിന്റെയും ഭാഗത്ത് നിന്ന് ഉയരുന്നത്. കെഎസ്ഇബിയുടേയും ബാങ്കുകളുടേയും സാങ്കേതിക സംവിധാനങ്ങളുടെ പ്രവർത്തനങ്ങളെ കുറിച്ചും ഗുരുതരമായ ചോദ്യങ്ങളുയരുന്നുണ്ട്.
മറ്റ് പലർക്കും ഇത്തരത്തിലുള്ള എസ്എംഎസും ഫോൺ കോളുകളും ചെന്നതായി പരാതി ഉയരുന്നുണ്ട്. എന്നാൽ കെ.എസ്.ഇ.ബി ജീവനക്കാർ ഇംഗ്ലീഷിലും ഹിന്ദിയിലും സംസാരിക്കില്ലെന്ന് മനസ്സിലാക്കുന്നവർ ഫോൺ കട്ട് ചെയ്യാറാണ് പതിവ്. ഏറെപേർ ഇതിനകം കെ.എസ്.ഇ.ബിയിൽ വിളിച്ച് പരാതിപ്പെട്ടു. 95 ശതമാനത്തിലധികം പരാതിക്കാർക്കും പണം നഷ്ടപ്പെട്ടിട്ടില്ലെന്നത് ആശ്വാസകരമാണെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു.
32.82°C








