Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
6 വയസ് തികയാത്ത കുട്ടികൾക്ക് പുതിയ അധ്യയന വർഷം മുതൽ ഒന്നാം ക്ലാസിൽ ചേരാനാകില്ല. സംസ്ഥാനത്തെ സർക്കാർ–എയ്ഡഡ് സ്കൂളുകളിൽ നിലവിൽ ഒന്നാം ക്ലാസ് പ്രവേശനത്തിന് 6 വയസ്സ് തികയണമെന്ന വ്യവസ്ഥയുണ്ട്. എങ്കിലും 5 വയസ്സ് കഴിഞ്ഞവരെയും പ്രവേശിപ്പിക്കാറുണ്ട്. എന്നാൽ കേന്ദ്ര നയം നടപ്പാക്കാൻ കേരളം തയ്യാറെടുപ്പ് തുടങ്ങിയതോടെ ഈ ഇളവു ഇനി നൽകില്ല. കേന്ദ്രീയവിദ്യാലയങ്ങൾ നേരത്തെ തന്നെ ഇക്കാര്യം നടപ്പാക്കിയിരുന്നു. കേരളം പുതിയ വിദ്യാഭ്യാസ നയം നടപ്പാക്കാനുള്ള ഒരുക്കത്തിലാണ്. കൂടാതെ ഹൈസ്‌കൂൾ, ഹയർസെക്കൻഡറി ഏകീകരണത്തിനുളള നടപടികൾ തുടങ്ങി.2020ലെ ദേശീയ വിദ്യാഭ്യാസ നയപ്രകാരമാണിത്. സംസ്ഥാനത്തെ സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകളിലും പ്രായ വ്യവസ്ഥ നിർബന്ധമാകും. കേന്ദ്രീയ വിദ്യാലയങ്ങൾ ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ് എന്നത് നിർബന്ധമാക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു.
ഒന്നു മുതൽ അഞ്ചുവരെ ക്ലാസുകൾ പ്രൈമറി, ആറു മുതൽ എട്ടുവരെ യുപി, ഒൻപത് പത്ത് ക്ലാസുകൾ ഹൈസ്‌കൂൾ വിഭാഗവുമാക്കിയാണ് കേന്ദ്രത്തിന്റെ പുതിയ നയത്തിൽ ക്ലാസുകളെ തരംതിരിച്ചിരിക്കുന്നത്.
29.82°C








