Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
യുക്രൈനിൽ റഷ്യയുടെ ആക്രമണങ്ങൾ ശക്തിപ്രാപിച്ച് വരുന്നതിനിടെ ഉക്രൈനിൽ നിന്നുള്ള പലായന ഒഴുക്ക് തുടരുകയാണ്. ആക്രമണത്തിൽ 198 പേർ ഇതുവരെ മരിച്ചതായി യുക്രൈൻ ആരോഗ്യമന്ത്രി വിക്ടർ ല്യാഷ്കോ പറഞ്ഞു. ഇതിനോടകം 1,20,000 പേർ രാജ്യം വിട്ടെന്നും ഐക്യരാഷ്ട്രസഭ പറഞ്ഞു. എന്നാൽ കണക്കുകൾ ഇതിലും കൂടുതലായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. വ്യാഴാഴ്ച തുടങ്ങിയ റഷ്യൻ അധിനിവേശത്തിൽ 33 കുട്ടികൾ ഉൾപ്പെടെ 1,115 പേർക്ക് പരുക്കേറ്റതായും യുക്രൈൻ ആരോഗ്യമന്ത്രി അറിയിച്ചു. യുക്രെയ്ൻ തലസ്ഥാന നഗരമായ കീവിലെ തെരുവുകളിൽ റഷ്യൻ സേന പോരാട്ടം തുടരുന്നതിനിടെയാണ് ആരോഗ്യമന്ത്രിയുടെ പ്രസ്താവന പുറത്തു വന്നത്.
റഷ്യൻ ആക്രമണം തുടരുകയാണെങ്കിൽ വലിയരീതിയിലുള്ള കുടിയേറ്റ പ്രതിസന്ധി യൂറോപ്യൻ രാജ്യങ്ങൾ നേരിടേണ്ടി വരും എന്ന ആശങ്കയും യൂറോപ്പിൽ ഉയരുന്നുണ്ട്. യുക്രൈനിൽ നിന്നും അനിയന്ത്രിതമായി ആളുകൾ പലായനം ചെയ്യുന്നതിനാൽ ഇവരെ സ്വീകരിക്കാനുള്ള ഒരുക്കങ്ങളിലാണ് അയൽരാജ്യങ്ങളും. ഏകദേശം പത്ത് ലക്ഷം കുടിയേറ്റക്കാർ ഉക്രൈനിൽ നിന്ന് വരും എന്നുള്ള കണക്കുകൂട്ടലിൽ തയാറെടുപ്പുകൾ നടത്തുന്നുണ്ടെന്ന് കഴിഞ്ഞ മാസം പോളണ്ട് വ്യക്തമാക്കിയിരുന്നു. ഉക്രൈനുമൊത്ത് 530 കിലോമീറ്റർ കര അതിർത്തി പങ്കിടുന്ന രാജ്യമാണ് പോളണ്ട്. യുക്രെയിന് എതിരായ ആക്രമണത്തിൽ പ്രതിഷേധിച്ച് റഷ്യയ്ക്കെതിരെയുള്ള ഫുട്ബോൾ ലോകകപ്പ് യോഗ്യതാ മത്സരത്തിൽനിന്ന് പോളണ്ട് പിന്മാറി. ഇന്നലെ അർദ്ധരാത്രിയിൽ ഉണ്ടായ ഷെല്ലാക്രമണത്തിൽ 2 കുട്ടികൾ ഉൾപ്പടെ 35 പേർ മരണപ്പെട്ടതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഏകദേശം 44 മില്യൺ ജനങ്ങളാണ് ഉക്രൈനിലുള്ളത്. ഇതിൽ ഒന്ന് മുതൽ അഞ്ച് മില്യൺ ജനങ്ങൾ വരെ യുദ്ധം കാരണം രാജ്യത്ത് നിന്നും പലായനം ചെയ്യാം എന്നാണ് അമേരിക്കൻ സർക്കാർ കണക്കുകൂട്ടുന്നത്. 2014ലെ റഷ്യയുടെ ക്രിമിയ അധിനിവേശത്തിന്റെ ഭാഗമായി ആഭ്യന്തര പലായനം ചെയ്യേണ്ടി വന്നത് 15 ലക്ഷത്തോളം ജനങ്ങളായിരുന്നു.
അതേസമയം യുക്രൈനിൽ കുടുങ്ങിക്കിടന്ന ഇന്ത്യക്കാരെയും വഹിച്ചുള്ള ആദ്യ വിമാനം റുമാനിയൻ തലസ്ഥാനമായ ബുക്കാറെസ്റ്റിൽ നിന്ന് മുംബൈയിലേക്ക് തിരിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് ഇന്ത്യൻ സമയം 1.45 ഓടെയാണ് ബുക്കാറെസ്റ്റ് വിമാനത്താവളത്തിൽ നിന്ന് എയർ ഇന്ത്യയുടെ പ്രത്യേക വിമാനം പുറപ്പെട്ടത്. രാത്രി ഒമ്പതരയോടെ വിമാനം മുംബൈലെത്തും. 219 യാത്രക്കാരിൽ 29 മലയാളികൾ ഉണ്ടെന്നാണ് പ്രാഥമിക വിവരം. 16000 ഓളം ഇന്ത്യക്കാർ യുക്രൈനിൽ കുടുങ്ങി കിടക്കുകയാണെന്നും ഇതിൽ 2300 മലയാളികൾ ഉണ്ടെന്നും കേന്ദ്രസർക്കാർ പുറത്തുവിടുന്ന കണക്കുകളിൽ പറയുന്നു.
23.82°C








