Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:01 am
  • 1st October, 2026
  • Overcast Clouds
25.43°C25.43°C
  • Humidity: 91 %
  • Wind: 0.99 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പട്ടിമറ്റത്ത് പതിമൂന്ന് വയസുളള പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ. 27 വയസ്സുള്ള പട്ടിമറ്റം കുമ്മനോട് സ്വദേശി ഷറഫുദീനാണ് പോസ്കോ കേസിൽ അറസ്റ്റിലായത്. മദ്രസയോട് ചേർന്നുള്ള മുറിയിൽ വച്ചാണ് ഇയാൾ കുട്ടിയെ പീഡിപ്പിച്ചത്. സ്കൂളിൽ നടന്ന കൗൺസിലിംഗ് ക്ലാസിലായിരുന്നു കുട്ടി പീഢന വിവരം പുറത്ത് പറഞ്ഞത്. തുടർന്ന് നടത്തിയ വൈദ്യ പരിശോധനയിൽ കുട്ടി ഒരുമാസം ഗർഭിണിയാണെന്ന് മനസ്സിലായി. നിലവിൽ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്. തടിയിട്ടപറമ്പ് പോലീസ് ഇൻസ്‌പെക്ടർ വി.എം കേഴ്‌സന്റെ നേതൃത്വത്തിൽ എസ്.ഐ.സുബൈർ, എ എസ് ഐമാരായ ഇബ്രാഹിം കുട്ടി, അബു എസ് സി പി ഒമാരായ ഷമീർ, അൻവർ സാദത്ത്, തുടങ്ങിയവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

മദ്രസ ക്ലാസിൽ നേരത്തെ എത്താൻ ആവശ്യപ്പെട്ട ഇയാൾ കുട്ടിയെ പീഡിപ്പിച്ചെന്നാണ് മൊഴി. ഷറഫുദീനെ തടിയിട്ടപറമ്പ് പൊലിസ് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. പോക്സോ വകുപ്പുകൾ പ്രകാരമാണ് പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ഫാ. റോബിനും, ബിഷപ്പ് ഫ്രാങ്കോയും മാത്രമല്ല ഇങ്ങനെയും കുറെ എണ്ണങ്ങൾ ഉണ്ട് നമ്മുടെ ഈ സമൂഹത്തിൽ. പക്ഷെ റോബിനും ഫ്രാങ്കോയ്ക്കും കിട്ടിയ ജനസമ്മതി ഷറഫുദ്ദീന് കിട്ടുന്നില്ല. ദിവസങ്ങൾക്ക് മുൻപ് പത്തനംതിട്ടയിലും സമാന രീതിയിലുള്ള സംഭവം അരങ്ങേറിയിരുന്നു. പ്രായപൂർത്തിയാകാത്ത 3 പെൺകുട്ടികളെ പീഡിപ്പിച്ചതിന് പത്തനംതിട്ടയിൽ മദ്രസ അധ്യാപകൻ മുഹമ്മദ് സാഹിൻ അറസ്റ്റിലായിരുന്നു. 

Readers Comment

Add a Comment